2009, ഓഗസ്റ്റ് 11, ചൊവ്വാഴ്ച

Cosmopolitan ആത്മീയത

ഹോ എന്റെ ദൈവമേ ഞാന്‍ എത്ര കാലമായി ഈ നേര്‍ച്ച പെട്ടിയില്‍ പണം കൊണ്ടുവന്നിടുന്നു , എത്ര നെയ്യി വിളക്കും ശത്രുസംഹാര പൂജയും ചെയ്തതാ എന്നിട്ടും നീ കനിയാതെ ആയപ്പോളല്ലേ ഞാന്‍ പള്ളിയില്‍ പോയി മെഴുകുതിരി കത്തിച്ചത് ? അപ്പോളാണ് ഞാന്‍ നമ്മുടെ നിയമത്തെ കുറിച്ച് ആലോചിച്ചത്‌ കൈകൂലി കൊടുക്കുന്നതും വാങ്ങുന്നതും തെറ്റാണല്ലോ, എനിക്കാണേല്‍ പശ്ചാതാപം വന്നിട്ട് ഒരു രക്ഷയുമില്ല , തെറ്റ്എന്ത് ചെയ്താലും ഒരു മൂന്നാമന്‍ വഴി ദൈവത്തോട് പറഞ്ഞാല്‍ ക്ഷമിക്കും എന്ന് എന്റെ നസ്രാണി സുഹ്രെത് പറഞ്ഞത് ഓര്‍ത്തത്‌ ! അപ്പൊ പിന്നെ ഒരു കൈ നോക്കാം എന്ന് കരുതി ദൈവത്തിനോടുള്ള recommendation നു വേണ്ടി പോയത്‌ .അപ്പോളാണ് അറിയുന്നത് ദൈവത്തിനു കൈകൂലി കൊടുതതിനെക്കാള്‍ വലിയ തെറ്റാണു ജ്ഞാനസ്നാനം ചെയ്യാതിരുന്നത് !!ജ്ഞാനസ്നാനം ചെയ്യാത്തവന് കുമ്പസാരിക്കാന്‍ പറ്റില്ല എന്ന് അറിയുന്നത് . മുസ്ലിം പള്ളിയില്‍ പോകാനും പറ്റില്ലാ കശ്മീരില്‍ ലിംഗം നോക്കി ആളുകളെ കൊല്ലുന്നെന്നു കേട്ടിട്ടുണ്ട് !ഇത് കാശ്മീര്‍ ഒന്നും അല്ലാലോ നമ്മുടെ ദൈവത്തിന്റെ സ്വന്തം റിയല്‍ എസ്റ്റേറ്റ്‌ അല്ലെ കൊല്ലില്ലെങ്കിലും ലിംഗം ചേദിച്ചു കളഞ്ഞാലോ !! .........എന്നെ ആണോ തോല്‍പ്പിക്കാന്‍ നോക്കുന്നത് നേരെ വെച്ച് പിടിച്ചു കൊല്ലം ജില്ലയിലേക്ക് അവിടെ ആരെയും കെട്ടിപിടിച്ചു ആത്മീയ നിര്‍വൃതി തരുന്ന ഒരു സംഭവം ഉണ്ടെന്നു multi color പരസ്യം കണ്ടിരുന്നു !!!

ഇന്ന് നമുക്ക് ഒരുപാടു ആത്മീയ കേന്ദ്രങ്ങളുണ്ട് .അന്താരാഷ്ട്ര ബന്ധമുള്ള ,കോടികള്‍ ആസ്തി ഉള്ള ജീവനകലകളിലൂടെ corporate ലോകത്തിനേയും എന്നെയും നിന്നെയും പോലുള്ള professionals നെ വരെ ആത്മീയ സായൂജ്യം എന്ന പേരില്‍ അടിമകളാക്കി (അനുയായികള്‍) മാറ്റുന്ന അമ്മ- ബാബാ -രവിശങ്കര്‍ യുഗത്തിലാണ് നാമിപ്പോള്‍ പ്രതികരണശേഷി നഷ്ടപ്പെടാത്ത വിദ്യ സമ്പന്നര്‍ എന്നൂറ്റം കൊണ്ട് നടക്കുന്നത് .

ആത്മീയ ആചാര്യന്‍മാരെന്ന് അവകാശപ്പെടുന്ന ചെറിയ ചെറിയ കള്ള നാണയങ്ങള്‍ക്കെതിരെ എഴുതാനും പ്രതികരിക്കാനും കൊടിപിടിക്കാനും പലതരം ആളുകള്‍ മുന്നോട്ടു വന്നു ഭരണ, നിയമ കൂടങ്ങള്‍ ഈ ആത്മീയ കച്ചവടത്തിനെതിരെ ശക്തമായി നിലകൊണ്ടു . സന്തോഷ്‌ മാധവന്റെ ആത്മീയത വ്യാജ ആത്മീയതയും Mr. സത്യസായി ബാബായുടേത്‌ പവിത്രമായ ആത്മീയതയുമായി. മഹേഷ്‌ ചന്ദ്രസ്വാമി കള്ള സ്വാമിയും Miss‌. അമൃതാനന്ദമയിയുടേത് പാവന ആത്മീയ നിര്‍വൃതിയും ആയി മാറി !!Mr. സായി ബാബ ചെയ്യാത്ത എന്ത് തെറ്റാണു Mr. സന്തോഷ്‌ മാധവന്‍ ചെയ്തത് ? ചന്ദ്രസ്വാമി തലയില്‍ കൈ വെച്ച് ആത്മീയ നിര്‍വൃതി കൊടുത്തപ്പോള്‍ മിസ്സ്‌. അമൃതാനന്ദമയി കെട്ടി പിടിച്ചു "നിര്‍വൃതി" കൊടുക്കുന്നു ഇതൊരു വലിയ തെറ്റാണോ ബുദ്ധിജീവികളെ?

ഗണപതി വിഗ്രഹം പാല് കുടിച്ചപ്പോള്‍ അത് capillary rise എന്ന പ്രതിഭാസം കൊണ്ട് ആണെന്ന് തെളിയിച്ച ശാസ്ത്രകാരന്‍മാരെ പുലഭ്യം പറഞ്ഞ അന്നത്തെ ഇന്ത്യ യിലെ ഏറ്റവും ശക്തനായ ബുദ്ധിജീവി എന്നറിയപ്പെട്ടിരുന്ന മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് ജന്മം നല്‍കിയ നമ്മുടെ നാട്ടില്‍ ഇത്തരം ആള്‍ ദൈവങ്ങള്‍ക്ക് പിന്നില്‍ വിദ്യസമ്പന്നരും professionals ഉം ഓടുന്നതും അനുയായികളായി സ്വന്തം വീടിനു മുന്‍പിലും വാഹനത്തിലും സ്വന്തം കുഞ്ഞുങ്ങളുടെ നെറ്റിയിലും അവരുടെ ചിത്രങ്ങള്‍ ഒട്ടിച്ചു ആരാധിച്ചു നടക്കുന്നതില്‍ അതിശയോക്തി തീരെ ഇല്ല.

രോഗശാന്തി ശുശ്രുഷയെന്ന പേരില്‍ ക്രിസ്തുമതത്തിലേക്ക് ആളുകളെ പരിവര്‍ത്തനം ചെയ്യിക്കുക എന്നതില്‍ ഉപരി കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ വെച്ച് പ്രവര്‍ത്തിക്കുന്ന ക്രിസ്തിയ സംഖടനകള്‍ക്കും ഈ ആത്മീയ ചൂഷണത്തില്‍ നിന്നും കൈകഴുകി നല്ല പിള്ള ചമഞ്ഞു മാറി നില്ക്കാന്‍ആവില്ല. ഈ രോഗശാന്തി ശുശ്രുഷയുടെ പൊള്ളത്തരങ്ങളും അതിനു പിന്നിലെ യാഥാര്‍ത്ഥ്യങ്ങളും ഇന്ന് മാദ്ധ്യമങ്ങളും മറ്റും വിളിച്ചു പറയുന്നുണ്ട് എന്നിട്ടെന്താ ഫലം ?? ഇന്നും ആയിരങ്ങള്‍ പോട്ടയിലും മുരിന്ഗൂരിലും പോയികൊണ്ടിരിക്കുന്നു‌. ഇതിനെല്ലാം പരസ്യം നല്‍കാനും ആളുകളെ കബളിപ്പിക്കാനും shalom പോലുള്ള മാധ്യമ പ്രവര്‍ത്തനങ്ങളും.

ശാസ്ത്രവും സാങ്കേതിക വിദ്യയും വികസിച്ച അതിന്റെ അറിവ് വാനോളം എത്തി ഒടുവില്‍ ചന്ദ്രയാന്‍ പ്രൊജക്റ്റ്‌ എത്തി നില്‍ക്കുമ്പോള്‍, നമ്മള്‍ അഭിമാനപൂര്‍വ്വം ഗ്ലോബല്‍ വില്ലജ് നെ കുറിച്ച് സംസാരിക്കുമ്പോള്‍ ആത്മീയ കേന്ദ്രങ്ങള്‍ ചൂഷണ കേന്ദ്രങ്ങള്‍ ആണ് എന്ന് തിരിച്ചറിയുംപോലും മുസ്ലിം സിദ്ധ കേന്ദ്രങ്ങളും, കേന്ദ്രീകൃത ധ്യാന കേന്ദ്രങ്ങളും കൂണ്‍ കണക്കിന് പൊങ്ങിവരുന്നു .

താന്‍ ബൌധിക വാദി ആണ് എന്ന് പറഞ്ഞു നടന്നു 50 ആം വയസിലും മനുഷ്യ ദൈവ സമക്ഷത് പോയി ഇരുട്ടിന്റെ മറവില്‍ " ആത്മീയ സായൂജ്യം " നേടുന്നത് നാം ദ്രിശ്യമാധ്യമങ്ങളിലൂടെ കണ്ടിട്ട് കാലം ഏറെ ഒന്നും ആയില്ലാ!! സായി ബാബ ജന്മദിനത്തിനു നമ്മുടെ സുപ്രീം കോടതി ജഡ്ജ്നു അന്തരീക്ഷത്തില്‍ നിന്നും സ്വര്‍ണ മാല ഉണ്ടാക്കി കൊടുത്ത കാഴ്ച കണ്ടു ബാബക്ക് സ്തുതി പാടിയവര്‍ തന്നെ ആ ദൃശ്യം ദൂരദര്‍ഷനിലൂടെ സ്ലോ മൊഷനില്‍ കണ്ടപ്പോ സായി ബാബ യുടെ അരുമ ശിഷ്യന്‍ വളരെ തന്ത്ര പൂര്‍വ്വം പിന്നിലൂടെ സായി ബാബയുടെ കയ്യില്‍ കൊടുക്കുന്ന കണ്‍കേട്ട് വിദ്യ കണ്ടു സായൂജ്യം അടിയുകആണ് ഉണ്ടായത്‌ പക്ഷെ നിര്‍ഭാഗ്യ വശാല്‍ ഇത് വാര്‍ത്ത‍ ആയില്ലെന്ന് മാത്രമല്ല ആ ക്യാമറമാന്റെ ജ്വോലി നഷ്ടപെടുകയും ചെയ്തു.

ഇതൊക്കെ കണ്ടിട്ടും നമുക്ക് എന്തെ ബുദ്ധി വ്യായാമം ഉണ്ടാകുന്നില്ല? ഇന്ന് നമ്മുടെ കാമ്പസുകളിലെ വിദ്യാര്‍ത്ഥികളും professors ഉം എതെകിലും ഒരു മനുഷ്യ ദൈവത്തിന്റെ വക്താവ് ആയിരിക്കും ചോദിച്ചാല്‍ പറയാന്‍ ഒരു പാട് trust activities ഉം...... ഒരു 99 തെറ്റ് ഇരുട്ടിന്റെ മറവില്‍ ചെയ്തു 1 നല്ല കാര്യം വെളിച്ചത്തു ചെയ്തു സ്വന്തം TV ചാനെലില്‍ publicity കൊടുത്താല്‍ കാര്യങ്ങള്‍ ഭംഗി ആയല്ലോ .

നമ്മുടെ കലാശാലകള്‍ ഇന്ന് ജീവന കലകള്‍ അഭ്യസിച്ചു ,അന്ധവിശ്വാസങ്ങളില്‍ നിന്നും അന്ധ വിശ്വാസങ്ങളിലേക്കു പോയി കൊണ്ടിരിക്കയാണ് . 1960-1970 കാലഘട്ടങ്ങളില്‍ നഷ്ടപെടുവാന്‍ ഇല്ലൊന്നും കൈ വിളങ്ങുകലല്ലാതെ ,ലഭിക്കാന്‍ ഉള്ളതോ മനോഹര ലോകം എന്ന മുദ്രാ വാക്യത്തില്‍ ആകൃഷ്ടരായി സര്‍വലോക സഹോദര്യത്തിനായി വയനാടന്‍ കാടുകളില്‍ ഗറില്ല യുദ്ധമുറകള്‍ പരിശീലിച്ച നാടാണ്‌ കേരളം പക്ഷെ 1970 കളില്‍ അതിനു ചുക്കാന്‍ പിടിച്ച പലരും ഇന്ന് ആള്‍ ദൈവങ്ങളുടെ പങ്കു പറ്റുന്ന നരാധമന്‍മാരായി മാറിയിരിക്കുന്നു. ഇനി ഞാന്‍ എന്ത് ചെയ്യും ???എന്റെ കേരളത്തിലെ ക്യാമ്പസ്‌ എങ്കിലും ഈ ആത്മീയ ചൂഷകാരില്‍ നിന്നും മോചിതരാകാന്‍ നമുക്ക് കൈകോര്‍ക്കാം....

എന്താണ് ഈ വ്യാജസന്യാസിമാരുടെ ‘ഉത്ഭവ‘ത്തിനുള്ള കാരണം? അതന്വേഷിക്കാന്‍ ഇറങ്ങിപുറപ്പെട്ടാല്‍ ഞെട്ടിക്കുന്ന വിവരങ്ങളാകും നമുക്കു മനസ്സിലാകുക. മനസ്സമാധാനം എന്നതു മലയാളിയെ വിട്ടുപോയിക്കൊണ്ടിരിക്കുന്നു. പണവും പ്രശസ്തിയും മാത്രം മതി ഇപ്പോള്‍ മലയാളിക്ക്. അതിനുള്ള ഒരു പരക്കം പാച്ചിലില്‍ ആണു നമ്മള്‍. ഈ വ്യഗ്രതില്‍ നഷ്ടമാകുന്നത് നമ്മുടെ മനസ്സാണ്, സന്തോഷമാണ്. ഈ യാന്ത്രിക ജീവിതത്തില്‍ മനസ്സമാധാനം തിരികെ കിട്ടാനുള്ള ഒരു വിഫല ശ്രമം. അതെ. അതു മാത്രമാണ് ഈ കള്ള സ്വാമിമാരുടെ മുന്‍പില്‍ മലയാളിയെ കൊണ്ടെത്തിക്കുന്നത്. രൂപമില്ലാത്ത ഈശ്വരനെ ഭജിച്ചു സമയം കളയാന്‍ ആര്‍ക്കാണ് സമയം. ഇതാകുമ്പോള്‍ വിഷമവും ആവശ്യവും എല്ലാം നേരിട്ട് ബോധിപ്പിക്കാം. അനുഗ്രഹം ഉടനടി കിട്ടും. കുറച്ചു കാശു മുടക്കണമെന്നു മാത്രം. എല്ലാം ഇന്‍സ്റ്റന്‍റ് മിക്സ് ആയി കിട്ടുന്ന കാലമല്ലെ.

ഇവിടെ ഉണരേണ്ടത് ഭരണ കൂടവും നീതി പാലകരുമാണ്. കേന്ദ്ര മന്ത്രിമാരും സമൂഹത്തിലെ ഉന്നതരും കാലില്‍ വീഴാനും അനുഗ്രഹത്തിനും ആള്‍ദൈവങ്ങളുടെ മുന്‍പില്‍ കാത്തുനില്‍ക്കുമ്പോള്‍ നിയമത്തിനു കണ്ണും കേട്ടിയിരിക്കാനെ സാധിക്കു. ചെറിയ പരല്‍ മീനുകളോടൊപ്പം 'തിമിംഗലങ്ങളെയും ' ശക്തമായ തെളിവുകളോടെ വലയില്‍ വീഴ്ത്താന്‍ നമ്മുടെ നിയമത്തിനു കഴിയണം. അതോടൊപ്പം ആത്മീയതയെ ഉള്‍ക്കൊണ്ട് ജീവിതം നയിക്കുന്നവരെ തിരിച്ചറിയാനും നമുക്കു സാധിക്കണം. അപ്പോഴേ നമ്മള്‍ നേടിയെന്നവകാശപ്പെടുന്ന വിദ്യാഭ്യാസത്തിന്‍റെ അര്‍ത്ഥം പൂര്‍ണമാകൂ...

4 അഭിപ്രായങ്ങൾ:

  1. എല്ലാവര്‍ക്കും നല്ല കൊട്ട് കൊടുത്തിട്ടുണ്ടെല്ലോ. അക്ഷരതെറ്റുകള്‍ കുറയ്ക്കാന്‍ ശ്രമിക്കുക. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. "അശരീരികളേ നിങ്ങള്‍ക്കൊരു കുഴിമാടം".....

    പേരു കണ്ടപ്പോള്‍ ഇതാണുദ്ദേശമെന്നു മനസ്സിലായിരുന്നില്ല. സകല കുഴിയും ഇവിടിരുന്നു തോണ്ടാനാണല്ലേ പരിപാടി? നടക്കട്ടെ, നന്നായിട്ടുണ്ട്.

    മുമ്പ് നമ്മുടെ നാട്ടില്‍ കൂടുതലും നല്ല മത വിശ്വാസികളായിരുന്നു (മതഭ്രാന്തന്മാരല്ല). ദിവസവും സന്ധ്യാനാമം ചെല്ലുന്ന, പള്ളിയില്‍ പോകുന്ന, ദൈവഭക്തിയുള്ള ഒരു സമൂഹം. പുരോഗമനം അവരുടെ മക്കളെ ദൈവനിഷേധികളും, പരമ്പരാഗതവ്യവസ്ഥിതിയോട് പുശ്ചമുള്ളവരുമാക്കി. അവര്‍ അവരുടെ മക്കളില്‍ ദൈവ വിശ്വാസത്തെ പകര്‍ന്നു നല്‍കാന്‍ ശ്രമിച്ചില്ല. ഈ പുതിയ തലമുറക്കു തന്റെ പ്രശ്നങള്‍ കൊണ്ടു വെക്കാന്‍ ഒരു അത്താണി (ദൈവം) ഇല്ലാതായി. ഒടുവില്‍ ഇടനിലക്കാരില്‍ അഭയം തേടി. അവര്‍ അന്വേഷിച്ചതു കിട്ടിയപ്പോള്‍ അവര്‍ ആ ആള്‍ദൈവങളുടെ ഭക്തന്മാരായി. ഇതല്ലേ സത്യം?

    ഇനിയവര്‍ ആള്‍ദൈവങളെ തിരിച്ചറിയും. പിന്നെ ദൈവത്തിലേക്ക് നേരിട്ടുപോകാനുള്ള വഴി കണ്ടെത്തുമായിരിക്കും.

    മറുപടിഇല്ലാതാക്കൂ
  3. വളരെ നല്ല ലേഖനം... കംചാ, നീ ബ്ലോഗില്‍ ഒരു സ്റ്റാര്‍ ആകും..
    ബ്ലോഗ് ചിന്തയില്‍ രജിസ്റ്റര്‍ ചെയ്യൂ.. കൂടുതല്‍ വായനക്കാരെ കിട്ടും.. കൂടുതല്‍ വിവരങ്ങള്‍ക്ക്, http://bloghelpline.blogspot.com/2009/01/blog-post_22.html

    മറുപടിഇല്ലാതാക്കൂ
  4. കൊള്ളാം... നല്ല ശക്തമായ ഭാഷ. വിപ്ലവം കൈമോശം വന്നിട്ടില്ലല്ലേ.

    ഇന്നത്തെ ദൈവങ്ങളില്‍ പലതും, അവരെ കുറിച്ച് പറഞ്ഞ ദൈവിക ദൂതന്മാരും എല്ലാം കാലത്താലും മനുഷ്യരാലും എന്നോ മണ്മറഞ്ഞ ഏതൊക്കെയോ മനുഷ്യരുടെ അസ്ഥികൂടത്തില്‍ മണ്ണും മനസും പോതിഞ്ഞുണ്ടാക്കിയ കോലങ്ങള്‍ തന്നെ ആണ്. പക്ഷെ നമുക്ക് അവരെ വേണം. പോയവരാവുംപോള്‍ ആളുകളെ കാളും വലുത് അവര്‍ ഉയര്‍ത്തി പിടിച്ച തത്വങ്ങളും അവര്‍ കാട്ടി തന്ന പ്രതീകങ്ങളും ആവും. പഥികന്‍ പറഞ്ഞ അത്താണി ആവാന്‍ അവര്‍ തന്നെ യോഗ്യര്‍ എന്നു ഞാനും കരുതുന്നു. കര കാണാനാവാത്ത യാത്രയില്‍ നക്ഷത്രങ്ങളുടെ ഫലം ചെയും അവ. സമയവും ശക്തിയും ഓടുങ്ങുമ്പോള്‍ നീതി ലഭിക്കുമെന്നുള്ള ഒരു മറിച്ചു പരിശോധിച്ചു തെറ്റെന്നോ ശരിയെന്നോ പറയാനാവാത്ത ഒരു ഉറപ്പും അവര്‍ നല്‍കും.

    വീണ്ടും എഴുതുമെന്നു പ്രതീക്ഷിക്കുന്നു.

    വിശ്വാസ്

    മറുപടിഇല്ലാതാക്കൂ