2009, ഓഗസ്റ്റ് 30, ഞായറാഴ്‌ച

ഇതെന്റെ പ്രണയം----ജീവചരിത്രത്തില്‍ നിന്നൊരേട്

B.Tech ഏതു അണ്ടനും അടകോടനും പാസ്‌ ആകാന്‍ പറ്റിയ കോഴ്സ് ആണ്(അതോണ്ടാണല്ലോ ഞാനും പാസ്സ് ആയത്) എന്ന ഒരു വിശ്വാസം രൂഢമൂലമായിരുന്ന ഒരു കാലഘട്ടമായിരുന്നു എന്‍റെ UG പഠനകാലം.പിന്നെ വൈകിട്ട് HOPE NOBE അപ്പച്ചന്റെ കടയില്‍ കിട്ടുന്ന സമോസ ,പപ്സ്‌ ‌,സിഗരറ്റ്‌ ‌,സമരങ്ങള്‍ തുടങ്ങിയ ഐറ്റംസ്‌ ദിവസവും കോളേജില്‍ പൊവാനുള്ള ഒരു പ്രചോദനമായി നില കൊണ്ടു എന്നു വേണം പറയാന്‍.ഇപ്പോഴും ഇടയ്ക്ക്‌ കോട്ടയത്ത്‌ പൊവുമ്പോ അപ്പച്ചനെ കാണുമ്പോള്‍ വായില്‍ കപ്പലോടിക്കാറുണ്ട്‌. അപ്പച്ചന്റെ കടക്ക് ഒരു ഗുണമുണ്ട് one side transparent ആയ ചില്ല് കൂട്ടിലിരുന്നാണ് ഞങ്ങളുടെ കലാപരിപാടി അതാകുമ്പോള്‍ പുറത്തു കൂടി പോകുന്ന പകല്‍ മാന്യരായ എല്ലാവരുടെയും activities നമുക്കുള്ളില്‍ ഇരുന്നോണ്ട് observe ചെയ്യാം! ആണ്‍കുട്ടികളുടെ മുഖത്ത് നോക്കാത്ത പെണ്‍കുട്ടികളുടെ ഒളികണ്ണിട്ടുള്ള നോട്ടം , ക്യാമ്പസ്‌ പ്രണയിതാക്കളുടെ ഒരുമിച്ചുള്ള നടത്താം, ആരും കാണാതെ ഉള്ള ചില touchings ഉം എന്തിനേറെ പറയുന്നു നമ്മുടെ വായി നോട്ടവും എല്ലാം അതിനകത്തിരുന്നു ആകാം !!

നിറയെ വാകപ്പൂക്കള്‍ എന്ന് ഞങ്ങള്‍ വിശേഷിപ്പിക്കുന്ന റബ്ബര്‍ ഇലകള്‍ പൊഴിഞ്ഞുകിടക്കുന്ന സിവില്‍ ബ്ലോക്കിന്റെ ഇടവഴിയില്‍ വെച്ചാണ് ഞാനവളെ ആദ്യമായി കാണുന്നത്...കോളേജിലെ ബഹളങ്ങളില്‍ നിന്നും , വിരസ വേളകളില്‍ നിന്നും ഞാനൂളിയിടാറുള്ളത് കാമ്പസിനോട് ചേര്‍ന്നുള്ള ആ ഇടവഴിയിലേക്കാണ്.അതായിരിക്കാം റബ്ബര്‍ മരങ്ങളുടെ ഇരുള്‍പറ്റിക്കിടന്നിരുന്ന ആ സിവില്‍ ബ്ലോക്കിനെ ഞാനിത്രമാത്രം സ്നേഹിച്ചത്.... അവളുടെ മുഖം അഞജാതമായൊരു ഭീതി പേറുന്നതായി തോന്നി.തീക്ഷണമായ കണ്ണുകള്‍ ഗഹനമായി എന്തോ ചിന്തിക്കുന്ന പോലെ കാണപ്പെട്ടു....നെറ്റിയിലേക്ക് ഊര്‍ന്നുവീണ മുടിയിഴകളും ശൂന്യതയിലേക്കു നോക്കിയുള്ള ഇരുത്തവും എന്റെ ശ്രദ്ദയാകര്‍ഷിച്ചിരുന്നു.......അവളെ കാണുമ്പോ‍ള്‍ ഒരു "എന്തോ" എന്നില്‍ ഉണരാന്‍ തുടങ്ങി സ്വയം ചോദിച്ചു ഇതെന്താ ഇതിനാണോ പ്രണയം എന്ന് പറയുന്നത് ??

ഉത്തരം കിട്ടാന്‍ ഏറെ അലയേണ്ടി വന്നില്ലാ അത് പ്രണയം അല്ലായിരുന്നു‌ കാരണം പ്രണയത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ ലൈംഗികത ഉണ്ടല്ലോ അല്ലെങ്കില്‍ അത് പോലുള്ള എന്തെകിലും വികാരം! പക്ഷെ അതൊന്നും എനിക്കവളോട് ഇല്ലായിരുന്നു. അപ്പൊ തോന്നി പ്രണയത്തിനു 'അതൊന്നും' ഇല്ലാതെ പ്രണയം ആകാമല്ലോ എന്ന്‌ . ഒരു പാട് summer sand സത്ക്കാരങ്ങളില്‍ ഞാന്‍ "പ്രണയവും ലൈംഗികതയും " എന്ന വിഷയം ചര്‍ച്ചക്ക് വെച്ചു. എല്ലാ ചര്‍ച്ചയുടെയും conclusion പ്രണയവും ലൈഗികതയും പരസ്പര പൂരകങ്ങള്‍ ആണെന്നയിരുനു‌. പലപ്പോഴും എന്റെ സ്വകാര്യ നിമിഷങ്ങളില്‍ അവളെക്കുറിച്ചുള്ള ചിന്തകള്‍ കേറിവരുമ്പോള്‍ ഞാന്‍ 'ബ്രഹ്മചാരി' ആയി മാറുമായിരുന്നു! അപ്പൊ ഞാന്‍ ഉറപ്പിച്ചു എനിക്കവളോടുള്ളത് പ്രണയമല്ല പകരം മറ്റ് എന്തോ ദിവ്യ മായ ഒരു ആത്മ ബന്ധമാണ്. അതങ്ങിനെ മനസ്സില്‍ കിടന്നു ശ്വാസം മുട്ടുമ്പോള്‍ ആണ് ഞങ്ങള്‍ മുന്നാറില്‍ ഒരു കല്യാണത്തിന് പോകുന്നത് ഒരു ക്വാളിസ്‌ കാറില്‍ . സ്വാഭാവികമായും ഞങ്ങളുടെ ചൊറിച്ചില്‍ മാമാങ്കം
ആരംഭിച്ചു ,ചൊറി അതിന്റെ മൂര്ധന്യ അവസ്ഥയില്‍ എത്തി എന്നെയും അവളെയും അത് ഒരു പാട് hurt ചെയ്തു വന്നപ്പോ ഞാന്‍ ചൊറി രാജാ പവന്‍ സാരിനോടെന്ന വണ്ണം എല്ലാരും കേള്‍ക്കാന്‍ പാകത്തില്‍ കോപം വരുമ്പോള്‍ സംസാരിക്കാന്‍ ആംഗലേയ ഭാഷയാണ് നല്ലത് എന്ന് പഠിപ്പിച്ച പരേതനായ നരേന്ദ്ര പ്രസാദിനെ മനസ്സില്‍ ദ്യാനിച്ചു "She is being regarded as my kid sister" എന്നൊരു കാച്ച്

"ഡും" വണ്ടി മൊത്തം ഒരു നിശബ്ദദ.......

അങ്ങിനെ ഞാന്‍ അന്നുമുതല്‍ അവളുടെ കുട്ട്യട്ടനും അവള്‍ എന്റെ സഹോദരിയും മായി തികച്ചും പവിത്രമായ സഹോദരി ബന്ധം അതങ്ങിനെ ഏകദേശം 2 വര്‍ഷം നീണ്ടു നിന്നു അതിനിടക്ക് ഒരു ദിവസം പോലും തിരിച്ചു ഒരു ചിന്ത മനസ്സില്‍ കേറിട്ടു പോലുമില്ലായിരുന്നു‌.

ഇത് എഞ്ചിനീയറിംഗ് പഠനത്തിന്റെ അവസാന വര്‍ഷം കൂട്ടുകാരെല്ലാം Multinational Company കളില്‍ ജോലിക്ക് appointment letter വാങ്ങുന്ന തിരക്കിലായി. പരീക്ഷകള്‍ university തോനുന്ന ദിവസങ്ങളില്‍ എന്നോട് ചോദിയ്ക്കാതെ നടത്തുന്നത് കൊണ്ട് ,കഴിഞ്ഞ പല semester പരീക്ഷകള്‍, പ്രതിഷേധിക്കാന്‍ എഴുതാതിരുന്നത് കൊണ്ടും technology കുറെ കൂടി through ആയി പഠിക്കാന്‍ വേണ്ടി university എനിക്ക് കൂട്ടുകാരില്‍ ചിലര്‍ക്ക് അറിയാവുന്നതും മറ്റുചിലര്‍ക്ക് അറിയാത്തത് മായ 21 ബാക്ക് പേപ്പര്‍ എടുത്തു തലയില്‍ വെച്ചു തന്നു .

21 എന്ന നമ്പര്‍ കേട്ട് പേടിക്കേണ്ട ഒരു രാത്രി ഉറക്കമിളിച്ചാല്‍ ഒരു papper സുഖ സുന്ദരമായി ആര്‍ക്കും പാസ്സാകാം ഒരു മാസം ആഞ്ഞു പിടിച്ചാല്‍ ഇവനൊക്കെ പുഷ്പം പോലെ പൊങ്ങിക്കോളും. പക്ഷെ ചെറിയൊരു ടെന്‍ഷന്‍ ഉണ്ടായിരുന്നു എന്നത് വേറെ കാര്യം . അങ്ങനെ സപ്ലികളുടെ നമ്പര്‍ ഞാന്‍ ചുരുക്കം ചിലരോടോഴിച്ചു ബാക്കി എല്ലാരോടും കുറച്ചു പറഞ്ഞു അതും മൂന്നില്‍ ഒന്നായി !!എന്റെ ഈഗോ കൊണ്ടൊന്നും അല്ല, പിന്നെ എന്തിനാ വെറുതെ ചോദിക്കുന്നവരെ tenstion ആകുന്നത്? എന്ന് കരുതിട്ട. പിന്നെ അവരുടെ ഉപദേശം കേള്‍ക്കണം സിമ്പതി കേള്‍ക്കണം പിന്നെ ഞാന്‍ കേള്‍ക്കാതെ മറ്റുള്ളവന്റെ ചെവിയില്‍ "നോക്ക് അവനു 21 supply യാ എന്നിട്ടും അവന്റെ ജാടയും അഹങ്കാരവും കണ്ടില്ലേ " ഈ ഡയലോഗ് ഒന്നും കേള്‍ക്കാന്‍ വയ്യത്തതോണ്ട !!!

അങ്ങിനെ ഫൈനല്‍ ഇയര്‍ ക്രെത്യമായി പറഞ്ഞാല്‍ 6th
സെമസ്റ്റര്‍ കഴിഞ് 7th സെമസ്റ്ററില്‍ കാലെടുത്ത്‌ വെക്കുന്ന സമയത്താണ് ഞാന്‍ ഒന്ന് Decent ആകാന്‍ തീരുമാനിച്ചത്‌ .ഒഴിവു സമയങ്ങളില്‍ മൂലധനത്തിന്‍റെ മലയാള പരിഭാഷ വീണ്ടും വായിക്കാന്‍ തുടങ്ങി പ്ലസ്‌ ടു വിനു പഠിക്കുമ്പോള്‍ ഇംഗ്ലീഷ് പതിപ്പ് വായിച്ചതു കൊണ്ട് എനിക്ക് ഒരു മ മ മ മാങ്ങതോലിയും മനസിലായില്ലായിരുന്നു .മനുഷ്യ മനസ് ക്രിക്കറ്റ്‌ കളിപോലെ അനിശ്ചിതത്വം നിറഞ്ഞതാണെന്ന് ഞാന്‍ അപ്പൊ മനസിലാക്കുകയായിരുന്നു.

ഇനി മാസങ്ങള്‍ മാത്രമേ കലാലയ ജീവിതത്തിനു ബാക്കി എന്ന് മനസിലാക്കിയ എന്റെ മനസ്സില്‍ പ്രണയം തളിരിട്ടു. അതും " being regarded as my kid sister" എന്ന് പറഞ്ഞ കുട്ടിയോട് !!!! ‌. "ഇത്തരം ചപല പ്രണയത്തിന്‍റെ പേര്‌ പറഞ്ഞ്‌ ഹോമിച്ച്‌ കളയാനുള്ളതല്ല എന്‍റെ യൌവനം..അത്‌ പോരാടാനുള്ളതാണ്‌." അല്ലെങ്കില്‍ "ഇനിയൊരു പ്രണയത്തിന്‌എന്‍റെ മനസ്സില്‍ സ്ഥാനമില്ലെന്ന് പറഞ്ഞേക്ക്‌ അവളോട്‌.ഇനി എന്‍റെ പ്രണയം കമ്മ്യൂണിസത്തോടു മാത്രം. " എന്ന് പ്രവര്‍ത്തിയില്‍ വരേണ്ട ഞാന്‍,എനിക്ക് എന്താണ് അങ്ങിനെ ഒരു വികാരം അവളോട്‌ തോന്നിയത്‌ എന്നനിക്കറിയില്ല.

നിങ്ങള്‍ പലര്‍ക്കും എന്നെ ഇപ്പൊ കല്ലെടുത്ത്‌ എറിയാന്‍
തോനുന്നുണ്ടാവും .........പക്ഷെ ഒരു നിമിഷം, അങ്ങിനെ തോന്നിയ സമയം മുതല്‍ ഞാന്‍ അവളോട്‌ ഒരു അകലം പാലിച്ചു പിന്നെ എപ്പോഴോ എനിക്ക് അവളെ എന്നില്‍ നിന്നും പിരിയാന്‍ ഈ ജീവിതത്തില്‍ ആവില്ല എന്ന് മനസിലാക്കിയ നിമിഷം ഞാന്‍ അവളെ പ്രോപോസ് ചെയ്തു " എനിക്ക് നിന്നെ കല്യാണം കഴിക്കാന്‍ താല്പര്യമുണ്ട് ഇഷാമാനെങ്കിലും ഇല്ലെങ്കിലും ഇപ്പൊ പറയുക "

അതായിരുന്നു ഞങ്ങള്‍ തമ്മിലുള്ള അവസാനത്തെ conversation. അതിനു ശേഷം ഇപ്പൊ ഞാന്‍ മൂന്നാമത്തെ ഓണം ഉണ്ണാന്‍ പോകയാണ് ഇതുവരെ ഞങ്ങള്‍ സംസാരിച്ചിട്ടില്ല പലപ്പോഴും തമ്മില്‍ കണ്ടാല്‍ വേര്‍ത്തിരിച്ചറിയാനാവാത്ത ഒരു ചിരി/പുച്ഛം മാത്രംഅവളെനിക്ക് സമ്മാനിച്ചു...എന്നിട്ടും വിരസമായ ക്ലാസ്സിനും നീണ്ടു മെലിഞ്ഞ പകലുകള്‍ക്കും ആശ്വാസമായിത്തീര്‍ന്നു ആ മുഖം..അവളെ കാണുമ്പോ‍ള്‍ ഒരു കുറ്റബോധം എന്നിലുണരാന്‍ തുടങ്ങി....നിദ്രയുടെ അപാരതയില്‍ ഞാനവനുമായി സ്വപ്നതാഴ്വരകള്‍ കയറിയിറങ്ങി......വീണുകിടക്കുന്ന പൂക്കളെ നിര്‍ന്നിമേഷയായി നൊക്കിനില്‍ക്കുന്ന അവളെയാണ് ഞാന്‍ അപ്പോള്‍ കണ്ടത്..ഒന്നുകൂടി അടുത്തെത്തിയപ്പോള്‍ അവള്‍ കരയുകയാണെന്നു തോന്നി..കണ്‍ തടങ്ങള്‍ ചുവന്നിരുന്നു...നാസികാഗ്രം വിയര്‍പ്പുകണങ്ങളാല്‍ മൂടപ്പെട്ടിരുന്നു.എന്താണെന്ന ചോദ്യത്തിനു ഒന്നുമില്ലെന്ന മട്ടില്‍ തലയാട്ടുകയായിരുന്നു മറുപടി....പെയ്തൊഴിയാന്‍
വെമ്പിനില്‍ക്കുന്ന കാര്‍മേഘമാണവളുടെ മനസ്സെന്നെനിക്കു തോന്നി......ഫൈനല്‍ ഇയര്‍ ടൂറിന്റെ ഒഴിവുവേളകളില്‍ നിറയെ പൂത്തുനില്‍ക്കുന്ന ശീതളിമയിലേക്ക് ഞാനവനെ ക്ഷണിച്ചിട്ടുണ്ട് ...അപ്പോഴൊക്കെ ട്രെയിനിന്റെ കാതടിപ്പികുന്ന ശബ്ദം വര്‍ഷിച്ചിരുന്നു........ ഇന്നും എനിക്ക് ട്രെയിന്‍ ഇഷ്ടമല്ല പതിവുപോലന്നും പരസ്പരം പങ്കുവെച്ച മൂകവിഷാദങ്ങള്‍ക്കൊടുവില്‍ പ്രണയമൊരു നിരാശയായി അവളെനിക്കു നല്‍കി...അപ്പോഴേക്കും പ്രണയത്തിന്റെ സൈക്കോളജി അവനെനിക്കു പകര്‍ന്നുതന്നിരുന്നു.......

എനിക്ക് മറ്റൊന്നും ചെയ്യാന്‍ ഇല്ലാത്തതുകൊണ്ട് വാശിയോടെ 21 supply യും എഴുതി വിശാലമായ കാമ്പസിലൂടെ നടക്കുമ്പോള്‍ അവളൊന്നും പറഞ്ഞില്ല...അരങ്ങില്‍ മൌനം മാ‍ത്രം തളം കെട്ടിനിന്നു.എനിക്കസഹ്യത തോന്നി..റബ്ബര്‍ച്ചോട്ടില്‍ വീണു കിടന്നിരുന്ന കരിയിലകള്‍ പോലും ചവിട്ടിയരച്ചിരുന്നു.അതുനോക്കിനില്‍ക്കേ ഞാന്‍ പറഞ്ഞുതുടങ്ങി....... ...ഞാന്‍....ഇടര്‍ച്ചയോടെ നിര്‍ത്തി.ഊഷമള സ്വപ്നത്തിന്റെ നിണമണിഞ്ഞ പ്രതീക്ഷകളെ തലോടി ഞാനവളെത്തന്നെ ഉറ്റുനോക്കി...അവള്‍ പറഞ്ഞതിത്രമാത്രം,എന്ന് പറയാന്‍ പോലും എനിക്കാവുന്നില്ല കാരണം അവള്‍ എന്നോട് ഒന്നും പറഞ്ഞിരുന്നില്ല
!!...പിന്നെ കനത്ത കാല്‍ വെയ്പ്പുകളോടെ നടന്നുനീങ്ങി..

ആ നടത്തത്തില്‍ 21 back papperil 20 എണ്ണവും ഞാന്‍ ക്ലിയര്‍ ചെയ്തു അവളുടെ ശാപമെന്നോണം ഒന്ന് ബാക്കിയാക്കി . കന്യകയുടെ കണ്ണീര്‍ വീഴ്ത്തിയ മനസ് ഗതികിട്ടാതെ അലയും എന്ന് ആരോ പറഞ്ഞത് എത്ര ശെരി !!! പിന്നെ ഞാന്‍ എല്ലാവരോടോപ്പവും ക്യാമ്പസ്‌ വിട്ടിറിങ്ങി ഒരു വേദനയുമായി ആ വേദനയോടെ ഒരു MNC യില്‍ ജോലിയും കിട്ടി. അപ്പോളും ബാക്കി കിടക്കുന്ന ഒരു സപ്ലി .....പിന്നെ ജീവിതത്തിന്റെ വഴിത്താരയില്‍ എവിടെയോ വെച്ച് ജോലിചെയ്യാന്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് എന്ന കടലാസുതുണ്ടം ആവശ്യം ഇല്ലെന്നു സ്വന്തം അനുഭവത്തിലൂടെ പഠിച്ചു എങ്കിലും വീടുകാരുടെ സമാധാനത്തിന് ഞാന്‍ ബാക്കി കിടന്ന signals and systems എന്ന papper എഴുതിയെടുത്തു. ഇപ്പൊ ഞാന്‍ ഒരു സമ്പൂര്‍ണ എഞ്ചിനീയര്‍ !!

പക്ഷെ ഇന്നുവരെ ഞാന്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കൈ പറ്റിയിട്ടില്ല കാരണം ഏതെങ്കിലും ഒരു ഇന്റര്‍വ്യൂവിനു "show me your certificate " എന്ന് പറഞ്ഞാല്‍ " if you are looking for a skilled person, i am one of your best choice ,and if you are looking for a certified person i am really sorry!! you will be appreciated if you stop this discussion now" എന്ന് പറയാനുള്ള ആത്മവിശ്വാസം ജീവിതം ഇന്നെനിക്കു നേടിതന്നിട്ടുണ്ട്‌ .പക്ഷെ ജീവിതത്തില്‍ ഇനിയൊരിക്കലും ഒരു resume
ഡ്രാഫ്റ്റ്‌ ചെയ്യാന്‍ എനിക്കിന്ന് താല്പര്യമില്ല ........അവളുടെ ശാപം എന്നെകിലും മാറും,പെങ്ങള്‍ എന്ന് വിളിച്ചു നടന്നവളെ പ്രോപോസ് ചെയ്ത പാപം ഈ വെളിപ്പെടുത്തലിലുടെ മാറും എങ്കില്‍ മാറട്ടെ!!


15 അഭിപ്രായങ്ങൾ:

 1. ഈ എഴുതിയിരിക്കുന്ന സംഗതികളില്‍ ഭൂരിഭാഗവും എനിക്കറിയാവുന്ന കാര്യങ്ങള്‍ ആണ്...ആ 21 സപ്പ്ളിയുടെ കാര്യം ഒഴിച്ച് ;-)
  ഇനി ഒരു ചോദ്യം: ഈ പോസ്റ്റിനെ കുറിച്ചുള്ള അറിവ് കറങ്ങി തിരിഞ്ഞു 'അവളുടെ' കയ്യില്‍ എത്തിയാല്‍ എന്നതിനെ കുറിച്ച് നീ ചിന്തിച്ചോ ??

  മറുപടിഇല്ലാതാക്കൂ
 2. സ്നേഹിച്ചു എന്നതു ഒരു തെറ്റല്ല. സഹോദരിയെപ്പോലെ കണ്ടിരുന്നു എന്നു കരുതി അതില്‍ പിന്നീട് പ്രണയം കടന്നു വന്നുകൂടായെന്നുമില്ല. പറഞ്ഞ സമയവും, കേട്ട വ്യക്തിയുടെ മാനസികാവസ്ഥയും ശരിയായിരുന്നില്ലെന്നു മാത്രം. നിന്റെ ചോദ്യം, അതു ഇനി തെറ്റാണെങ്കില്‍ കൂടി പൊറുക്കാന്‍ കഴിയാത്ത അപരാധമൊന്നുമല്ല. പക്ഷെ ഈ പോസ്റ്റ്, ഇവിടെ, നമ്മെ അല്‍പ്പമറിയുന്നവരും, ഒട്ടും അറിയാത്തവരുമായവരുടെ മുന്നില്‍ വേണ്ടിയിരുന്നോ?

  മറുപടിഇല്ലാതാക്കൂ
 3. priyappettaaaaaaaa ezhuthkaraaaa

  thanakalude 4varshathe engineering padana jeevitham thankal ivide pachayayi avatharippichu kazhinjallooooo.snehicha pennine sahodariyum pinneyum kamukiyumayi kananulla apaara kazhivu thanikku mathrame kanulluuuu...........soooooo mydear chettaaaa oru brotherenna nilayilum kamithavu enna nilayilum thankal ettu nilayilpottiiiiiiii.......
  pinne sampooran engineer enna padam.....athu poorthiyakkanulla 21 the supplyude passaya orginal certificate thankal ithu vare kandittundoooooooooo?athente kyil unduuuuuuuuu

  മറുപടിഇല്ലാതാക്കൂ
 4. നല്ല പോസ്റ്റ്‌... നീ എന്താ അക്ഷര തെറ്റുകള്‍ ശ്രദ്ധിക്കാത്തതു ?

  മറുപടിഇല്ലാതാക്കൂ
 5. kaliyakkalil ninne rakshappedan kuttukarude munnil "She is being regarded as my kid sister" ennu paranjengilum ,ninde ullil pranayam thanne ayirunnu..alukalude kannil podiyidan sahodaran enna pavithra bandathinde peru cherkkendiyirunnilla..
  pinne confidence okke kollam.. but.. degree certificate vangi akyyil vekke.. eppozhengilum okke avasym varum..

  മറുപടിഇല്ലാതാക്കൂ
 6. കളിയാക്കലില്‍ നിന്നെ രക്ഷപെടാന്‍ കുട്ടുകാരുടെ മുന്നില്‍ "She is being regarded as my kid sister" എന്ന് പറഞ്ഞെങ്ങിലും ,നിന്ടെ ഉള്ളില്‍ പ്രണയം തന്നെ ആയിരുന്നു ..ആളുകളുടെ കണ്ണില്‍ പൊടിയിടാന്‍ സഹോദരന്‍ എന്നാ പവിത്ര ബന്ധതിണ്ടേ പേര് ചെര്‍ക്കെണ്ടിയിരുന്നില്ല ..
  പിന്നെ confidence ഒക്കെ കൊള്ളാം..but .. ഡിഗ്രി certificate വാങ്ങി കയ്യില്‍ വെക്കെ .. എപ്പോഴെങ്ങിലും ഒക്കെ അവശ്യം വരും ..

  മറുപടിഇല്ലാതാക്കൂ
 7. എന്റമ്മേ..
  ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍...

  ഈ വെളിപ്പെടുത്തലുകള്‍ തെറ്റിദ്ധാരണകളെ തകര്‍ത്തെറിയാന്‍മാത്രം ശക്തമാണ്..

  Keep Writing...

  മറുപടിഇല്ലാതാക്കൂ
 8. എടാ ഇനി അവള്‍ നിന്നോട് "നമുക്കിനി കൈ കോര്‍ക്കാം.." എന്ന് പറഞ്ഞാല്‍ എന്തായിരിക്കും നിന്റെ പ്രതികരണം...? നീ ഈ പോസ്റ്റ്‌ ഇടുന്നതിനു മുന്‍പ് ഒരു ഡ്രാഫ്റ്റ്‌ എങ്കിലും അവള്‍ക്കയച്ചോ? ഇനി അവള്‍ക്കു നിന്നോട് അങ്ങനെ ഒരു തല്പ്പ്പര്യം ഇല്ലായിരുന്നു എങ്കില്‍ ഈ പോസ്റ്റ്‌ ..... ഒരു അധിക പ്രസംഗം ആയി പോയില്ലേ? ആ നിന്നെ നന്നായി അറിയുനവര്‍ക്ക് ഇതൊരു അധിക പ്രസംഗം ആയി തോന്നില്ല... ഹഹഹ..

  മറുപടിഇല്ലാതാക്കൂ
 9. വീണ്ടു മനസ്സിനു ഇഷ്ടപെട്ട ഒരു പോസ്റ്റ് വായിച്ചു...നല്ല എഴുത്ത്

  മറുപടിഇല്ലാതാക്കൂ
 10. ആശാനെ നമ്മള്‍ തമ്മില്‍ അറിയില്ല എങ്കിലും നിങ്ങളുടെ സുഹൃത്തുക്കള്‍ ആയ ധനേഷ് , വിഷ്ണു, പഥികന്‍ തുടങ്ങിയവര്‍ എന്‍റെയും സുഹൃത്തുക്കള്‍ ആണ് .
  നിങ്ങളുടെ ഈ പോസ്റ്റ്‌ , വശാല്‍ കണ്ടതാണ് .
  വളരെയധികം ഇഷ്ടപ്പെട്ടു . പലപ്പോഴും നിങ്ങള്‍ക്ക് ഞാനുമായി സാമ്യമുണ്ട്‌ എന്ന് പോലും തോന്നിയിരുന്നു .
  തനിക്കൊരു മനസ്സുള്ളതു കൊണ്ട് താന്‍ ഇത് പോസ്ടാക്കി .
  പിന്നെ മറ്റവളുടെ കാര്യം , പോട്ട് പുല്ല് എന്ന് പറയാന്‍ എനിക്ക് വയ്യ .
  കാരണം , ആണായി പിറന്നവന്‍ ഒന്നും , പലതും മറക്കുകേല .
  ബൂലോകത്ത് വീണ്ടും കാണാം .

  മറുപടിഇല്ലാതാക്കൂ
 11. വീണ്ടു മനസ്സിനു ഇഷ്ടപെട്ട ഒരു പോസ്റ്റ് വായിച്ചു.

  മറുപടിഇല്ലാതാക്കൂ
 12. ഇതാരനപ്പ എനിക്ക് കമന്റ്‌ ചെയ്യാന്‍ ഒരു അഞ്ജാത??

  മറുപടിഇല്ലാതാക്കൂ
 13. വളരെ താമസിച്ചാണ് ഇവിടെ എത്തിയത്. ക്ലാസ്സിലെ സംഭവങ്ങളെ കുറിച്ച് ഒന്നും അറിയില്ലരുന്നെന്നു ഒരു ഉറപ്പു കൂടെ എനിക്ക്. നാല് കൊല്ലം ശ്രമിക്കാഞ്ഞത് കൊണ്ടും മനസ്സിലാവാഞ്ഞത് കൊണ്ടും വളരെ കുറച്ചു പേരെയേ മനസ്സിലാക്കാന്‍ പറ്റിയുള്ളൂ. എന്തായാലും കൊള്ളാം. പക്ഷെ എവിടെ ബാക്കി അറുപത്തി എട്ടു പേരുടെ കഥകള്‍? നെറ്റില്‍ സ്ഥലത്തിന് കുറവൊന്നുമില്ലല്ലോ. സിവില്‍ ബ്ലോക്കിലെ പായല്‍ ഉണങ്ങിയ ടെറസിലും, ലൈബ്രറിയിലെ ബുക്ക്‌ ഷെല്‍ഫുകളുടെ ഇടയിലും, തെന്നി കിടക്കുന്ന ക്യാമ്പസ്‌ കുന്നിന്‍ ചെരുവുകളിലും, തളിര്‍ത്തു നില്‍ക്കുന്ന റബ്ബര്‍ തോട്ടങ്ങളിലും, ബൂത ബന്ഗ്ലാവിലും, നമ്മളില്‍ പലരുടെയും കാണാതെ പോയ കണ്ണുകളിലും ഞാന്‍ ഒന്ന് വന്നു നോക്കട്ടെ. :)
  പിന്നെ കംച്ചാ ഈ ജീവിതം ഒരു സംഭവമാണല്ലേ.

  വിശ്വാസ്

  മറുപടിഇല്ലാതാക്കൂ
 14. ജോറായിട്ടുണ്ട് ആശാനെ.. ഇത് പോലരനുഭവം എനിക്കും ഉണ്ട് പക്ഷെ ഞാന്‍ അല്ല സഹോദരി ആക്കിയത് പ്രോപോസ് ചെയ്തപ്പോ നീ എന്നെ ഒരു ചേച്ചിയായി കണ്ടോലാന്‍ ഒരു കാച്ച് കാച്ചി അവള്‍ .. അതോടെ തീര്‍ന്നു എന്റെ ദിവ്യ പാവന പരിശുദ്ധ പ്രണയം... പിന്നെ ഈ പ്രേമ കഥയിലെ നായികാ ആരാണെന്നറിയാന്‍ താല്പര്യം ഉണ്ടെങ്കിലും ചോദിക്കുന്നില്ല :)

  മറുപടിഇല്ലാതാക്കൂ
 15. പിന്നെ ആശാന്റെ ബ്ലോഗ്‌ വായിക്കുമ്പോ വീണ്ടും R I T യില്‍ പോയ പ്രതീതി .അതിനു ഒരുപാട് നന്ദി

  മറുപടിഇല്ലാതാക്കൂ