അശരീരികളേ നിങ്ങള്‍ക്കൊരു കുഴിമാടം

2013, നവംബർ 22, വെള്ളിയാഴ്‌ച

ഭൂമിയിൽ പിറന്നു ഭൂമിയിൽ ജീവിച്ചിരിക്കാത്ത മകന് .....................

എന്റെ പേര് കാംചലബ്ധൻ ഒന്നാമൻ ഒരു പക്ഷെ ഞാൻ നിങ്ങളുടെ കൂടെ ഉണ്ടായിരുന്നെങ്കിൽ ഇതായിരിക്കണം എന്റെ പേര് എന്നില്ല. എന്റെ വളർച്ചയുടെ ഏതോ ഒരു ഘട്ടത്തിൽ അച്ഛൻ   അമ്മയോട് പറയുന്നതായി കേട്ടതാണ് ഈ പേര്. മറിച്ചൊരു പേരിനായി അവർക്ക് ബുദ്ധിമുട്ടേണ്ടി വന്നില്ല എന്നതാണ് വാസ്തവം.

എന്റെ ഹൃദയം ആദ്യം മിടിച്ചു തുടങ്ങിയപ്പോൾ അവരുടെ സന്തോഷം ഞാൻ അനുഭവിച്ചറിഞ്ഞു . അമ്മ ഓരോ ദിവസവും എനിക്കുള്ള ഭക്ഷണത്തിൽ പുതു രുചികൾ നിറച്ചു തന്നു . അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും അറിഞ്ഞ് ഞാൻ വളർന്നു. സ്വപ്നങ്ങളിൽ ഞാൻ നിറഞ്ഞു നിന്നു . ഓരോ ദിവസവും എനിക്കുവേണ്ടി അവർ പുതുലോകം തീർക്കുന്നതും ഞാൻ അറിഞ്ഞു.
അമ്മയുടെ താരാട്ടും അച്ഛൻറെ   കൊച്ചു വർത്തമാനങ്ങളും എന്നും എനിക്കു സന്തോഷം തരുമായിരുന്നു അവരെന്നെ ബാംഗ്ലൂരിൽ എല്ലായിടത്തും കൊണ്ട് പോയി. അമ്മ നടകുമ്പോ എനിക്ക് ഇളക്കം വരാതിരിക്കാൻ പ്രത്യേകം ശ്രേധിക്കുമായിരുന്നു ഞനൊന്നു ഇളകിയാൽ അച്ചന്റെ സ്പർശനവും ഞാൻ അറിയുമായിരുന്നു അവരുടെ സുഹൃത്തുക്കളുടെ കൂടെ അവർ സന്തോഷിക്കുമ്പോൾ എന്റെ കൊച്ചു ലോകവും കൂട്ടത്തിൽ ഉണ്ടായിരുന്നു  എല്ലാവരെയും കാണാനും അവരുടെ ഇടയിലിരുന്നു അച്ഛൻ  ഇടക്കൊകെ  പറയുന്ന പോലെ ഒന്ന് അർമാദിക്കുവൻ ഞാൻ ഒരുപാടു കൊതിച്ചിരുന്നു.

ഇനി അന്നത്തെ ദിവസത്തെ കുറിച്ച് പറയാം ...........................

അതൊരു ജൂലൈ മാസം 5 ആം തിയ്യതി . അമ്മ പൊതുവെ സന്തോഷവതി ഇടയ്ക്കിടയ്ക്ക് എന്നെ തോട്ടുനോക്കും എന്നോട് വർത്താനം പറയും പക്ഷെ അച്ചനെ  കുറച്ചു ദിവസമായി  കേൾക്കാനില്ല അച്ഛൻ  ബാംഗ്ലൂരിൽ ആണെന്ന് അമ്മ പറഞ്ഞിരുന്നു .ഇന്നു  അച്ചന് നല്ല ജോലിത്തിരക്കും തൊണ്ടവേദനയും ജലദോഷവും ആണെന്ന് അമ്മയോട് വീഡിയോ ചാറ്റ്  ചെയ്തു പറയുന്നതു  കേട്ടിരുന്നു. നേരത്തെ വീട്ടിൽ എത്തിയ അച്ചൻ അമ്മയോട് കുറെ നേരം ഫോണിൽ സംസാരിച്ചു ഇടയ്ക്കിടയ്ക്ക് എന്നെക്കുറിച്ച് പറയുന്നതും കേട്ടു :)  . അമ്മ കഴിച്ചിട്ട് വിളിക്കാം എന്ന് പറഞ്ഞ് ഫോണ്‍ സംസാരം നിർത്തി കഴിക്കുന്ന കാര്യം പറഞ്ഞപ്പോ എന്റെ വായില വെള്ളം വന്നു അമ്മ വയറുനിറയെ കഴിച്ച ഗോതമ്പ് ദോശ ഞാനും കുറച്ചു നുണഞ്ഞു . ഭക്ഷണം കഴിഞ്ഞതുമുതൽ വല്ലാത്ത അസ്വസ്ഥത തോന്നി എല്ലാവരെയും കാണാനുള്ള ആഗ്രഹവും തീക്ഷ്ണമായി . അച്ഛന്റെ  സ്വപ്നത്തിൽ പോയി കാര്യവും പറഞ്ഞു. അമ്മ പറയാറുള്ള കൂൾ അച്ചൻ അല്ലായിരുന്നു അപ്പോൾ അച്ചൻ ആകെ പേടിച്ചു ഒരുപാട് വെള്ളം  കുടിച്ചു ഭൂമിയിൽ എന്റെ ആഗമനത്തിനു ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന എന്റെ അച്ഛന്  ഞാൻ പറഞ്ഞത് ഇഷ്ടമായില്ലേ ഞാൻ അച്ഛന്റെയും  അമ്മയുടെയും വാവ അല്ലെ ? അച്ഛനോട്   പറഞ്ഞുവന്നത് ഒരു യാത്ര മൊഴി ആയിപോയത് പിന്നീടാണ്‌ ഞാൻ അറിഞ്ഞത് . പക്ഷെ ഞാൻ പിന്നീടു വരാം  എന്ന് അച്ചന് വാക്ക് കൊടുത്തിട്ടാണ് വന്നത്. ഒരു മകൻറെ അച്ഛനോടുള്ള  വാക്കല്ലേ അത് ഞാൻ പാലിക്കുമല്ലൊ എന്നിട്ടും എന്തിനാ അച്ചൻ ആകെ പരിഭ്രാന്ദൻ ആയി കട്ടിലിൽ ഇരിക്കുന്നത് അച്ചൻ അമ്മ പറഞ്ഞ പോലെ അത്ര കൂൾ ഒന്നും അല്ല . എന്തായാലും അമ്മയുടെ ഫോണ്‍ വന്നശേഷം ആണ് അച്ഛന്റെ  അടുത്തിന്നു തിരിച്ചു വന്നത്.

എന്റെ ഉള്ളിലെ മാറ്റങ്ങൾ ഞാൻ അറിഞ്ഞു അമ്മക്ക് അസ്വസ്ഥത തോന്നുന്നതും . അച്ഛനോട് തീരെ വയ്യ എന്ന് പറഞ്ഞു അമ്മ കിടന്നു പക്ഷെ അമ്മക്ക് ഉറങ്ങാൻ സാദിക്കുന്നില്ല എന്ന് എനിക്ക് മനസിലായി . എന്റെ ചുറ്റുമുള്ള ആവരണങ്ങൾ ക്ക് മാറ്റങ്ങൽ സംഭവിക്കുന്നു നിമിഷങ്ങൾക്കുള്ളിൽ എന്റെ ചുറ്റും ചോര പടരാൻ തുടങ്ങി എന്റെ പിടച്ചിലിൽ എന്റെ ആവരണം എല്ലാം തകർന്നു . പുറത്തു കടക്കാനുള്ള വഴികാണാതെ ഞാൻ ആകെ വിഷമിച്ചു അപ്പോഴേക്കും അമ്മ hospitalil പോകാൻ തയ്യാറെടുത്തു .
ആശുപത്രിയിൽ എത്തിയപ്പോലെക്കും സംഭ്രമം കൊണ്ട് വേഗത്തിലായ ഹൃദയ സ്പന്ദനം കുറഞ്ഞു വരികയായിരുന്നു എന്റെ അമ്മ എന്നെ കുറിച്ച് ആദ്യം പരിശോദിച്ച nursinode  ചോദിക്കുന്നുണ്ടായിരുന്നു അവർ അമ്മയെ ആശ്വസിപ്പിച്ചു കാരണം അമ്മ എന്നെക്കുറിച്ച് വ്യാകുലപ്പെടുന്ന ഓരോ നിമിഷവും എനിക്കും അമ്മകും ശ്വസിക്കാൻ പറ്റുന്നില്ല .

വൈകാതെ Doctor വന്നു അമ്മയെയും എന്നെയും പരിശോദിച്ചു എന്നെ പുറത്തെടുക്കാനുള്ള വഴികളെ കുറിച്ച് ഡോക്ടര ഒരു തീരുമാനത്തിൽ എത്തി . അമ്മയുടെ വയർ പിളക്കാതെ എന്നെ പുറത്തെടുക്കാൻ പറ്റില്ല എന്ന നിഗമനത്തിൽ എത്തിയ അവർ ഓരോരുത്തരുടെയും കൃത്യ നിഷ്ടയുടെ ഭാഗമായി അവരുടെ ജോലികൾ അമ്മയുടെ ശരീരത്തിൽ  നിർവഹിച്ചു. അതിനിടക്ക് ഡോക്ടര അച്ഛനോട് സംസാരിക്കുന്നതും അച്ഛൻ പെട്ടന്ന് ബാംഗ്ലൂരിൽ നിന്നും തിരിക്കാം എന്ന് പറയുന്നതും അമ്മ ഒത്തിരി വേദന സഹിക്കുന്നത്തിനിടയിൽ ഞാൻ അറിഞ്ഞു.

അങ്ങനെ ഞാനും അമ്മയും operation റൂമിൽ  എത്തി .അമ്മക്കു അനസ്തേഷ്യ കൊടുത്തു oxegen  cap  വെച്ച് കണ്ണുകൾ മൂടികെട്ടി . അങ്ങനെ ഭൂമിയിലേക്ക് എന്റെ ആഗമനത്തിനു സാക്ഷ്യം വഹിക്കാൻ എല്ലാവരും തയ്യാറെടുത്തു. അമ്മയുടെ വയർ  പിളര്ന്നു ഞാൻ ആഗതനായി ഒന്ന് കരഞ്ഞെങ്കിലും എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല എന്ന് മനസിലായി.അമ്മയെ നോക്കി കരഞ്ഞു അമ്മ അറിഞ്ഞില്ല കണ്ടതും ഇല്ല ......എന്നെ വേഗം അമ്മയുടെ അടുത്തിൽനിന്നും മാറ്റി incubilatorilottu മാറ്റി .
എന്നെ കാത്തു പുറത്തു നില്പുണ്ടായിരുന്നു അവരോടു ഡോക്ടർ വന്നു കാര്യം പറഞ്ഞു. "ഭൂമിയിലെ സൗഭാഗ്യങ്ങൾ അനുഭവിക്കാൻ മിഥുനത്തിലെ മകയിര്യം നക്ഷത്രത്തിൽ ഉണ്ണി പിറന്നു ഒരു ആണ്‍കുട്ടി "  

രാവിലെ അച്ഛൻ വന്നു എന്നെ വിളിച്ചു കാണാൻ വന്നപ്പോൾ വിളികേട്ടങ്കിലും അച്ഛൻ അതറിഞ്ഞില്ല അമ്മയെ കൊണ്ടുവരാൻ പറഞ്ഞെങ്കിലും അതും അച്ചൻ കേട്ടില്ല . മരുന്നുകളുടെയും കുറെ യെന്ദ്രങ്ങളുടെയും സഹായത്തൽ എന്റെ ജീവന ഭൂമിയിൽ തന്നെ നിർത്താൻ ഡോക്ടരമാറോടു കരഞ്ഞു പറഞ്ഞു അതിനു വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് അച്ഛൻ. 

ആരൊക്കയൊ വന്നു പോകുന്നുണ്ട് വേദനകൾ മാത്രം കൂട്ടിനു നിർത്തി എല്ലാവരും വന്നു പോകുന്നു . അമ്മയോട് യാത്ര ചോദിക്കേണ്ട നേരം വൈകി കൊണ്ടേ ഇരുന്നു അമ്മ എന്നെ കാണാൻ വരുമെന്ന് കുറെ നേരം കാത്തിരുന്ന്. നമ്മുടെ മോന്റെ ഈ അവസ്ഥ നീ കാണേണ്ട എന്ന് അമ്മയോട് അച്ഛൻ പറയുന്നതും ഞാൻ കേട്ടു .

ഞാൻ പോവാൻ നേരമായി അച്ഛന് മനസിലായി കഴിഞ്ഞു ഇതാ ഞാൻ ഭൂമിയിൽ അവസാന നിമിഷത്തിലേക്ക്‌ പ്രവേശിക്കുന്നു 
ആൾകൂട്ടത്തിൽ തനിയെ എന്നാ പോലെ എല്ലാവരും ഉണ്ടെങ്കിലും ആരും അടുത്തില്ല അമ്മയെ ഒന്നുകൂടെ കാണാൻ ആഗ്രഹിച്ചെങ്കിലും സാധിച്ചില്ല 
ആദ്യമായി അച്ഛന്റെ നെഞ്ചോട്‌ ചേരാൻ ആഗ്രഹം തോന്നിയെങ്കിലും അച്ചന്റെ കൈകളിൽ എൻറെ ചേതന അറ്റ ശരീരം ആണ് . മോനെ കാണാൻ ആഗ്രഹിച്ചു ,തലോടാനും താരാട്ടാനും ആഗ്രഹിച്ച എൻറെ അച്ഛന് ഞാനില്ലാത്ത എന്റെ ശരീരം ആണ് ലഭിച്ചത് . ...

എന്റെ മോനെ തലോടാതെ, കൈപിടിച്ച് വളർത്താത്ത നിന്റെ അച്ഛന് മോന്റെ കുഴിയിൽ പോലും ഒരുപിടി മണ്ണ് ഇടാൻ പറ്റിയില്ലലോ അച്ഛൻ അങ്ങോട്ട്‌ വന്നാൽ അമ്മയുടെ അടുത്ത് ആരുണ്ടാവും. എങ്കിലും മോനോടുള്ള ഒരു കടമയും ചെയ്യാൻ അച്ഛന് പറ്റിയില്ലല്ലോ ......മോൻ തിരിച്ചുവരും എന്ന് ആണ് എന്റെ സ്വപ്നത്തില വന്നു നീ പറഞ്ഞ വാക്കുകൾ മാത്രമാണ് ഇന്ന് അച്ഛന്റെയും അമ്മയുടെയും ആശ്വാസം
 
മോനെ അമ്മ  ഒരു അവസ്ഥയാണ്,..

അമ്മ  ഉണരുന്നത് അവിടെ  കുഞ്ഞിപ്പാദങ്ങള്‍ പിച്ചവെച്ച് ഓടിനടക്കുമ്പോഴാണ്..ഒരു വീട് വീടാകുന്നത് അവിടെ കുഞ്ഞുമക്കളുടെ കളിചിരികള്‍ ഉയരുമ്പോഴാണ്.ഒരു ദാമ്പത്യം പൂവണിയുക തങ്ങള്‍ രണ്ടുപേര്‍ മാത്രമായിരിക്കുന്നവര്‍ക്കിടയിലേക്ക് നെഞ്ചിലേറ്റാന്‍, മാറിലിഴഞ്ഞു നടക്കാന്‍ പാല്‍മണമുള്ള ഒരു ഉണ്ണികൂടി വിരുന്നു വരുമ്പോഴാണ്...... കാത്തിരുന്നാണ് അമ്മയുടെ മനസും  ഉണര്‍ന്നത്..അച്ഛനൊപ്പം മോന്റെ  കിളിക്കൊഞ്ചലലുകൽക്കയാണ് അമ്മ കാത്തിരുന്നത് ..കലപില കൂട്ടും കരീല കിളികളേയും, അരിമണിപ്രാവുകളേയും,ഓലാഞ്ഞാലിയേയും,മരംതുള്ളീ ചാടി നടക്കും അണ്ണാറക്കാണ്ണനേയുമെല്ലാം വീട്ടിലെ വിരുന്നുകാരാക്കിയത് വയറ്റിൽ കിടക്കുന്ന മോനോട്  കിന്നാരം പറഞ്ഞിട്ടാണ് .....

പകലന്തിയോളമുള്ള അച്ഛന്റെയും അമ്മയുടെയും അലച്ചിലുകള്‍ക്കു ശേഷം തിരികെ വീടണയുമ്പോള്‍ ഉമ്മറപ്പടിയില്‍ നിറപുഞ്ചിരിയുമായ് കാത്തിരിക്കാന്‍ , വരവേല്‍ക്കാന്‍ ഒരാളുണ്ടാവുക എത്ര ആനന്ദകരമാണ്..മോനെ നീ , എന്റെ പൊന്നോമന..നിൻറെ  പ്രകാശം നിറഞ്ഞ മുഖമായിരുന്നു അമ്മയുടെ ഇന്ധനം.... ആ അമ്മയെ എങ്ങിനെയാണ്‌ നിൻറെ ചേതനയറ്റ ശരീരം അച്ഛൻ കാണിച്ചുകൊടുക്കുക ക്ഷമിക്കു എൻറെ ഉണ്ണി,  ആ അമ്മയെ മോനെ കാണിക്കാതിരുന്നത് മോന്റെ അച്ഛൻ ഒരു ഭർത്താവും കൂടെ ആയതൊണ്ടാണ് ........

ദൈവമേ ഭൂമിയുടെ സൌന്ദര്യമെല്ലാം ഒരു പിഞ്ചുകുഞ്ഞിനുള്ളീല്‍ നീയെങ്ങനെ ഒളിപ്പിച്ചു വെച്ചിരിക്കുന്നു..

എന്തു രസമായിരുന്നു നിന്റെ  പാല്‍ പുഞ്ചിരി ,എന്തു ഭംഗിയാ കുഞ്ഞിപ്പാദങ്ങള്‍ക്ക്എത്ര കണ്ടിട്ടും കൊതി തീരാതവണ്ണം...മകനെ  ഏതൊരമ്മയ്ക്ക് നിന്നെ പിരിയുവാനാകും? മാസങ്ങൾ കഴിഞ്ഞു നീ ഞങ്ങളെ വിട്ടുപോയിട്ട് ,എങ്കിലും ഞാനും നീയുമായി ജന്മാന്തരങ്ങളുടെ പഴക്കമുള്ളതു പോലെ,പിന്നിലേക്കു സഞ്ചരിക്കുകയാണ് ഞാന്‍എന്‍ മകനോടൊപ്പം ,
ഇതാ ഇന്നീ ശാന്തസുന്ദരമായ രാത്രി..പുറത്ത് ചാറ്റല്‍മഴയും മന്ദമാരുതനും വീശുന്നുണ്ട്.. സ്വസ്ഥമായി ഉറങ്ങുന്ന കുഞ്ഞ് ഇടയ്ക്കിടെ ഞെട്ടിയുണരുമ്പോള്‍ കൊട്ടിയുറക്കാന്‍ ശരീരം ......നീ ഇല്ലലോ മകനെ 

ക്ഷീണിതമെങ്കിലും മനസ്സ് ഉണര്‍ന്നു തന്നെയിരിക്കുന്നുണ്ട്..അല്ലെങ്കില്‍ തന്നെ മക്കള്‍ വലുതാകുന്നതു വരെ സ്വസ്ഥമായി ഉറങ്ങാന്‍ അച്ചനും അമ്മകും കഴിയുമോ ..പാതിയുറക്കത്തിലും ഞങ്ങളുടെ  മനസ്സ് മോന്റെ  കൂടെ ത്തന്നെ..

ഞാന്‍ ഒരു നിമിഷം മിഴി പൂട്ടിയിരിക്കുമ്പോള്‍ ഉള്ളിലേക്കിതാ ഒരു പറ്റം കുഞ്ഞുമക്കള്‍.. ഞെട്ടിയുണരുമ്പോള്‍ സ്വാന്തനിപ്പിക്കാന്‍ അമ്മയുടെ കരങ്ങള്‍ അടൂത്തില്ലാത്ത കുഞ്ഞുങ്ങള്‍...കരഞ്ഞുതളരുമ്പോള്‍ എടുത്തുയര്‍ത്തി ഒരു മുത്തം നല്‍കാന്‍ ആരുമില്ലാത്ത ബാല്യങ്ങള്‍...നെഞ്ചു വിങ്ങുന്നുണ്ട്..

എനിക്കു നല്‍കിത്തന്ന കുഞ്ഞിനെയുമെടുത്ത് ഒന്ന് താരാട്ടു പാടാൻ അനുവദിക്കാത്ത ദൈവങ്ങളെ നിങ്ങള്ക്ക് മാപ്പില്ല .....ചേതനയറ്റ എന്റെ മോന്റെ ശരീരം എന്റെ കൈകളിൽ ഏല്പിച്ച ദൈവങ്ങളെ ......ചേതനയറ്റ ശരീരം എട്ടു വാങ്ങുമ്പോൾ എന്റെ കൈകൾ വിറച്ചില്ല അവന്റെ അമ്മ ഓരോ ദിവസവും വിളിക്കുന്ന ദൈവങ്ങളെ നിങ്ങൾ എവിടെ ആയിരുന്നു ആശുപത്രി   പടികള്‍ തിരികെയിറങ്ങിയപ്പോള്‍ പിന്നിലുപേക്ഷിച്ചു പോന്ന, മകനെ  ഒരിക്കല്‍ കൂടി ഞാനോര്‍ക്കുന്നു.. ഞങ്ങള്ക്ക് വേണ്ടി പിറന്ന്,.. അമ്മ നഷ്ടപ്പെട്ട , അച്ഛൻ നഷ്ടപെട്ട ..... .

സച്ചിദാനന്ദന്റെ കവിതയിലെ ചില വരികളാണോര്‍മ്മ വരിക..

ഇല്ല മറക്കുവാനൊന്നുമില്ല, ഓര്‍ക്കുവാനും
ഇല്ല, നിനക്കായുണ്ടായില്ല, പിച്ചവെയ്ക്കുവാനൊരു ബാല്യം
ഒരിക്കലും നിനക്കായ് പാടിയിട്ടില്ല
നറുവയസ്സിന്‍ സുഗന്ധമേറും താരാട്ട്
നുകര്‍ന്നിട്ടില്ലിതേ വരെ മുലപ്പാലിന്‍ മധുരക്കനി.
അമ്മ,എനിക്കൊരടഞ്ഞ വാതില്‍
ഞാനിതെങ്ങനെ തുറക്കും ദൈവമേ
ഓരോ പൂവിലും കാറ്റിലും ഞാന്‍ ചോദിക്കും
ഓരോ ഇലത്തുള്ളിയോടും അമ്മയെ ചോദിക്കും ഞാന്‍..
അമ്മ എനിക്കൊരടഞ്ഞ വാതില്‍.....

അമ്മയുടെ സ്നേഹസ്പര്‍ശനങ്ങളൊ, മുലപ്പാലിന്‍ മധുരമൊ, താരാട്ടിന്‍ ഈണങ്ങളോ, എടുത്തുയര്‍ത്താന്‍ കരങ്ങളൊ,സ്വാന്തനിപ്പിക്കാന്‍ സ്നേഹത്തിന്റെ വാക്കുകളോ ഇല്ലാതെ,പൊട്ടിച്ചിരിക്കാന്‍, കളിച്ചു രസിക്കാന്‍ കളിപ്പാട്ടങ്ങളും അന്യമായ മകനെ ,നീ എന്റെ മകൻ  തന്നെയാണ്..എനിക്കു പിറന്ന മകൻ  ..ആകാശപ്പറവകളെ
പോറ്റുന്ന തമ്പുരാന്റെ പൊന്നോമന മക്കള്‍..
നിങ്ങളുടെ കുഞ്ഞുങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളല്ലല്ലോ..
അവര്‍ നിങ്ങളിലൂടെ ഈ ഭൂമിയിലേക്ക് വന്നുവെന്നെയുള്ളൂ,എങ്കിലും നിങ്ങളുടെ സ്വന്തമല്ല..അവര്‍ക്ക് അവരുടേതായ വഴികള്‍ ഉണ്ടല്ലോ...

മകനെ ഞാൻ മനസിലാക്കുന്നു നിനക്ക് നിന്റെതായ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു , നിനക്ക് നിന്റെതായ വഴിയും ..അളവില്ലാതെ നല്‍കി ക്കൊടുത്ത സ്നേഹം തിരികെ കിട്ടുന്നില്ലല്ലോയെന്ന് സായാഹ്നത്തില്‍ പരിഭവിക്കയുമരുത്..ഞാൻ ....പരിഭാവിക്കുന്നില്ല ഞാൻ .....
.നെഞ്ചില്‍ ഒരു കുത്തേറ്റ പോലെ എന്റെ ഉള്ളു പിടഞ്ഞു ഒരു നിമിഷം..എങ്കിലും ഉള്ളീല്‍ നിന്നും ഒരു ചോദ്യം സൌമ്യമായി ഇങ്ങനെ ഞാന്‍ കേട്ടു......."അവനു ഈ ഭൂമിയിൽ അവൻറെ  ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു അവൻ അച്ഛനേക്കാളും അമ്മെയെക്കാളും ഏറ്റവും  മിടുക്കൻ! ജനിച്ചു 2 ദിവസത്തിനുള്ളിൽ കർമങ്ങൾ തീർത്തവൻ അഭിമാനിക്കുന്നു ഈ അച്ഛൻ ......

അതേ വിധികള്‍ നിര്‍ണ്ണയിക്കാന്‍ നാമാരുമല്ല..ആരെന്തു പറഞ്ഞാലും കുഞ്ഞേ നിനക്ക് ഞങ്ങളെയും ഞങ്ങള്‍ക്ക് നിന്നെയും ഈശ്വരനു നമ്മെയും ചേര്‍ത്തു നിര്‍ത്താനും സ്നേഹിക്കാതിരിക്കാനുമാകില്ല..

കുഞ്ഞെ നീ വളരുക വാനോളം,നിന്റെ സൃഷ്ടാവ് നിനക്കു കാവലാകട്ടെ,
ആരുടെയും പാഴ്വാക്കുകള്‍ നിന്നെ തളര്‍ത്താതിരിക്കട്ടെ,
നീ ഞങ്ങള്‍ക്ക് കനിഞ്ഞേകിയ ദാനം,ഞങ്ങളുടെ സ്വാര്‍ത്ഥതകള്‍ നിന്റ വഴിയില്‍ തടസ്സമാകാതിരിക്കട്ടെ, ഞങ്ങളുടെ ശാഠ്യങ്ങള്‍ നിന്നെ സങ്കടപ്പെടൂത്താതിരിക്കട്ടെ,ദൈവമേ ഈ കുഞ്ഞ് ഞങ്ങളുടെ സ്വന്തമല്ല, അങ്ങയുടേതാണ്,
നീ തന്നു നീ തിരിച്ചെടുത്ത നിധി ശ്രദ്ധാപൂര്‍വ്വം കാത്തു കൊള്‍വാന്‍ കൃപയേകിയാലും


2009, ഓഗസ്റ്റ് 30, ഞായറാഴ്‌ച

ഇതെന്റെ പ്രണയം----ജീവചരിത്രത്തില്‍ നിന്നൊരേട്

B.Tech ഏതു അണ്ടനും അടകോടനും പാസ്‌ ആകാന്‍ പറ്റിയ കോഴ്സ് ആണ്(അതോണ്ടാണല്ലോ ഞാനും പാസ്സ് ആയത്) എന്ന ഒരു വിശ്വാസം രൂഢമൂലമായിരുന്ന ഒരു കാലഘട്ടമായിരുന്നു എന്‍റെ UG പഠനകാലം.പിന്നെ വൈകിട്ട് HOPE NOBE അപ്പച്ചന്റെ കടയില്‍ കിട്ടുന്ന സമോസ ,പപ്സ്‌ ‌,സിഗരറ്റ്‌ ‌,സമരങ്ങള്‍ തുടങ്ങിയ ഐറ്റംസ്‌ ദിവസവും കോളേജില്‍ പൊവാനുള്ള ഒരു പ്രചോദനമായി നില കൊണ്ടു എന്നു വേണം പറയാന്‍.ഇപ്പോഴും ഇടയ്ക്ക്‌ കോട്ടയത്ത്‌ പൊവുമ്പോ അപ്പച്ചനെ കാണുമ്പോള്‍ വായില്‍ കപ്പലോടിക്കാറുണ്ട്‌. അപ്പച്ചന്റെ കടക്ക് ഒരു ഗുണമുണ്ട് one side transparent ആയ ചില്ല് കൂട്ടിലിരുന്നാണ് ഞങ്ങളുടെ കലാപരിപാടി അതാകുമ്പോള്‍ പുറത്തു കൂടി പോകുന്ന പകല്‍ മാന്യരായ എല്ലാവരുടെയും activities നമുക്കുള്ളില്‍ ഇരുന്നോണ്ട് observe ചെയ്യാം! ആണ്‍കുട്ടികളുടെ മുഖത്ത് നോക്കാത്ത പെണ്‍കുട്ടികളുടെ ഒളികണ്ണിട്ടുള്ള നോട്ടം , ക്യാമ്പസ്‌ പ്രണയിതാക്കളുടെ ഒരുമിച്ചുള്ള നടത്താം, ആരും കാണാതെ ഉള്ള ചില touchings ഉം എന്തിനേറെ പറയുന്നു നമ്മുടെ വായി നോട്ടവും എല്ലാം അതിനകത്തിരുന്നു ആകാം !!

നിറയെ വാകപ്പൂക്കള്‍ എന്ന് ഞങ്ങള്‍ വിശേഷിപ്പിക്കുന്ന റബ്ബര്‍ ഇലകള്‍ പൊഴിഞ്ഞുകിടക്കുന്ന സിവില്‍ ബ്ലോക്കിന്റെ ഇടവഴിയില്‍ വെച്ചാണ് ഞാനവളെ ആദ്യമായി കാണുന്നത്...കോളേജിലെ ബഹളങ്ങളില്‍ നിന്നും , വിരസ വേളകളില്‍ നിന്നും ഞാനൂളിയിടാറുള്ളത് കാമ്പസിനോട് ചേര്‍ന്നുള്ള ആ ഇടവഴിയിലേക്കാണ്.അതായിരിക്കാം റബ്ബര്‍ മരങ്ങളുടെ ഇരുള്‍പറ്റിക്കിടന്നിരുന്ന ആ സിവില്‍ ബ്ലോക്കിനെ ഞാനിത്രമാത്രം സ്നേഹിച്ചത്.... അവളുടെ മുഖം അഞജാതമായൊരു ഭീതി പേറുന്നതായി തോന്നി.തീക്ഷണമായ കണ്ണുകള്‍ ഗഹനമായി എന്തോ ചിന്തിക്കുന്ന പോലെ കാണപ്പെട്ടു....നെറ്റിയിലേക്ക് ഊര്‍ന്നുവീണ മുടിയിഴകളും ശൂന്യതയിലേക്കു നോക്കിയുള്ള ഇരുത്തവും എന്റെ ശ്രദ്ദയാകര്‍ഷിച്ചിരുന്നു.......അവളെ കാണുമ്പോ‍ള്‍ ഒരു "എന്തോ" എന്നില്‍ ഉണരാന്‍ തുടങ്ങി സ്വയം ചോദിച്ചു ഇതെന്താ ഇതിനാണോ പ്രണയം എന്ന് പറയുന്നത് ??

ഉത്തരം കിട്ടാന്‍ ഏറെ അലയേണ്ടി വന്നില്ലാ അത് പ്രണയം അല്ലായിരുന്നു‌ കാരണം പ്രണയത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ ലൈംഗികത ഉണ്ടല്ലോ അല്ലെങ്കില്‍ അത് പോലുള്ള എന്തെകിലും വികാരം! പക്ഷെ അതൊന്നും എനിക്കവളോട് ഇല്ലായിരുന്നു. അപ്പൊ തോന്നി പ്രണയത്തിനു 'അതൊന്നും' ഇല്ലാതെ പ്രണയം ആകാമല്ലോ എന്ന്‌ . ഒരു പാട് summer sand സത്ക്കാരങ്ങളില്‍ ഞാന്‍ "പ്രണയവും ലൈംഗികതയും " എന്ന വിഷയം ചര്‍ച്ചക്ക് വെച്ചു. എല്ലാ ചര്‍ച്ചയുടെയും conclusion പ്രണയവും ലൈഗികതയും പരസ്പര പൂരകങ്ങള്‍ ആണെന്നയിരുനു‌. പലപ്പോഴും എന്റെ സ്വകാര്യ നിമിഷങ്ങളില്‍ അവളെക്കുറിച്ചുള്ള ചിന്തകള്‍ കേറിവരുമ്പോള്‍ ഞാന്‍ 'ബ്രഹ്മചാരി' ആയി മാറുമായിരുന്നു! അപ്പൊ ഞാന്‍ ഉറപ്പിച്ചു എനിക്കവളോടുള്ളത് പ്രണയമല്ല പകരം മറ്റ് എന്തോ ദിവ്യ മായ ഒരു ആത്മ ബന്ധമാണ്. അതങ്ങിനെ മനസ്സില്‍ കിടന്നു ശ്വാസം മുട്ടുമ്പോള്‍ ആണ് ഞങ്ങള്‍ മുന്നാറില്‍ ഒരു കല്യാണത്തിന് പോകുന്നത് ഒരു ക്വാളിസ്‌ കാറില്‍ . സ്വാഭാവികമായും ഞങ്ങളുടെ ചൊറിച്ചില്‍ മാമാങ്കം
ആരംഭിച്ചു ,ചൊറി അതിന്റെ മൂര്ധന്യ അവസ്ഥയില്‍ എത്തി എന്നെയും അവളെയും അത് ഒരു പാട് hurt ചെയ്തു വന്നപ്പോ ഞാന്‍ ചൊറി രാജാ പവന്‍ സാരിനോടെന്ന വണ്ണം എല്ലാരും കേള്‍ക്കാന്‍ പാകത്തില്‍ കോപം വരുമ്പോള്‍ സംസാരിക്കാന്‍ ആംഗലേയ ഭാഷയാണ് നല്ലത് എന്ന് പഠിപ്പിച്ച പരേതനായ നരേന്ദ്ര പ്രസാദിനെ മനസ്സില്‍ ദ്യാനിച്ചു "She is being regarded as my kid sister" എന്നൊരു കാച്ച്

"ഡും" വണ്ടി മൊത്തം ഒരു നിശബ്ദദ.......

അങ്ങിനെ ഞാന്‍ അന്നുമുതല്‍ അവളുടെ കുട്ട്യട്ടനും അവള്‍ എന്റെ സഹോദരിയും മായി തികച്ചും പവിത്രമായ സഹോദരി ബന്ധം അതങ്ങിനെ ഏകദേശം 2 വര്‍ഷം നീണ്ടു നിന്നു അതിനിടക്ക് ഒരു ദിവസം പോലും തിരിച്ചു ഒരു ചിന്ത മനസ്സില്‍ കേറിട്ടു പോലുമില്ലായിരുന്നു‌.

ഇത് എഞ്ചിനീയറിംഗ് പഠനത്തിന്റെ അവസാന വര്‍ഷം കൂട്ടുകാരെല്ലാം Multinational Company കളില്‍ ജോലിക്ക് appointment letter വാങ്ങുന്ന തിരക്കിലായി. പരീക്ഷകള്‍ university തോനുന്ന ദിവസങ്ങളില്‍ എന്നോട് ചോദിയ്ക്കാതെ നടത്തുന്നത് കൊണ്ട് ,കഴിഞ്ഞ പല semester പരീക്ഷകള്‍, പ്രതിഷേധിക്കാന്‍ എഴുതാതിരുന്നത് കൊണ്ടും technology കുറെ കൂടി through ആയി പഠിക്കാന്‍ വേണ്ടി university എനിക്ക് കൂട്ടുകാരില്‍ ചിലര്‍ക്ക് അറിയാവുന്നതും മറ്റുചിലര്‍ക്ക് അറിയാത്തത് മായ 21 ബാക്ക് പേപ്പര്‍ എടുത്തു തലയില്‍ വെച്ചു തന്നു .

21 എന്ന നമ്പര്‍ കേട്ട് പേടിക്കേണ്ട ഒരു രാത്രി ഉറക്കമിളിച്ചാല്‍ ഒരു papper സുഖ സുന്ദരമായി ആര്‍ക്കും പാസ്സാകാം ഒരു മാസം ആഞ്ഞു പിടിച്ചാല്‍ ഇവനൊക്കെ പുഷ്പം പോലെ പൊങ്ങിക്കോളും. പക്ഷെ ചെറിയൊരു ടെന്‍ഷന്‍ ഉണ്ടായിരുന്നു എന്നത് വേറെ കാര്യം . അങ്ങനെ സപ്ലികളുടെ നമ്പര്‍ ഞാന്‍ ചുരുക്കം ചിലരോടോഴിച്ചു ബാക്കി എല്ലാരോടും കുറച്ചു പറഞ്ഞു അതും മൂന്നില്‍ ഒന്നായി !!എന്റെ ഈഗോ കൊണ്ടൊന്നും അല്ല, പിന്നെ എന്തിനാ വെറുതെ ചോദിക്കുന്നവരെ tenstion ആകുന്നത്? എന്ന് കരുതിട്ട. പിന്നെ അവരുടെ ഉപദേശം കേള്‍ക്കണം സിമ്പതി കേള്‍ക്കണം പിന്നെ ഞാന്‍ കേള്‍ക്കാതെ മറ്റുള്ളവന്റെ ചെവിയില്‍ "നോക്ക് അവനു 21 supply യാ എന്നിട്ടും അവന്റെ ജാടയും അഹങ്കാരവും കണ്ടില്ലേ " ഈ ഡയലോഗ് ഒന്നും കേള്‍ക്കാന്‍ വയ്യത്തതോണ്ട !!!

അങ്ങിനെ ഫൈനല്‍ ഇയര്‍ ക്രെത്യമായി പറഞ്ഞാല്‍ 6th
സെമസ്റ്റര്‍ കഴിഞ് 7th സെമസ്റ്ററില്‍ കാലെടുത്ത്‌ വെക്കുന്ന സമയത്താണ് ഞാന്‍ ഒന്ന് Decent ആകാന്‍ തീരുമാനിച്ചത്‌ .ഒഴിവു സമയങ്ങളില്‍ മൂലധനത്തിന്‍റെ മലയാള പരിഭാഷ വീണ്ടും വായിക്കാന്‍ തുടങ്ങി പ്ലസ്‌ ടു വിനു പഠിക്കുമ്പോള്‍ ഇംഗ്ലീഷ് പതിപ്പ് വായിച്ചതു കൊണ്ട് എനിക്ക് ഒരു മ മ മ മാങ്ങതോലിയും മനസിലായില്ലായിരുന്നു .മനുഷ്യ മനസ് ക്രിക്കറ്റ്‌ കളിപോലെ അനിശ്ചിതത്വം നിറഞ്ഞതാണെന്ന് ഞാന്‍ അപ്പൊ മനസിലാക്കുകയായിരുന്നു.

ഇനി മാസങ്ങള്‍ മാത്രമേ കലാലയ ജീവിതത്തിനു ബാക്കി എന്ന് മനസിലാക്കിയ എന്റെ മനസ്സില്‍ പ്രണയം തളിരിട്ടു. അതും " being regarded as my kid sister" എന്ന് പറഞ്ഞ കുട്ടിയോട് !!!! ‌. "ഇത്തരം ചപല പ്രണയത്തിന്‍റെ പേര്‌ പറഞ്ഞ്‌ ഹോമിച്ച്‌ കളയാനുള്ളതല്ല എന്‍റെ യൌവനം..അത്‌ പോരാടാനുള്ളതാണ്‌." അല്ലെങ്കില്‍ "ഇനിയൊരു പ്രണയത്തിന്‌എന്‍റെ മനസ്സില്‍ സ്ഥാനമില്ലെന്ന് പറഞ്ഞേക്ക്‌ അവളോട്‌.ഇനി എന്‍റെ പ്രണയം കമ്മ്യൂണിസത്തോടു മാത്രം. " എന്ന് പ്രവര്‍ത്തിയില്‍ വരേണ്ട ഞാന്‍,എനിക്ക് എന്താണ് അങ്ങിനെ ഒരു വികാരം അവളോട്‌ തോന്നിയത്‌ എന്നനിക്കറിയില്ല.

നിങ്ങള്‍ പലര്‍ക്കും എന്നെ ഇപ്പൊ കല്ലെടുത്ത്‌ എറിയാന്‍
തോനുന്നുണ്ടാവും .........പക്ഷെ ഒരു നിമിഷം, അങ്ങിനെ തോന്നിയ സമയം മുതല്‍ ഞാന്‍ അവളോട്‌ ഒരു അകലം പാലിച്ചു പിന്നെ എപ്പോഴോ എനിക്ക് അവളെ എന്നില്‍ നിന്നും പിരിയാന്‍ ഈ ജീവിതത്തില്‍ ആവില്ല എന്ന് മനസിലാക്കിയ നിമിഷം ഞാന്‍ അവളെ പ്രോപോസ് ചെയ്തു " എനിക്ക് നിന്നെ കല്യാണം കഴിക്കാന്‍ താല്പര്യമുണ്ട് ഇഷാമാനെങ്കിലും ഇല്ലെങ്കിലും ഇപ്പൊ പറയുക "

അതായിരുന്നു ഞങ്ങള്‍ തമ്മിലുള്ള അവസാനത്തെ conversation. അതിനു ശേഷം ഇപ്പൊ ഞാന്‍ മൂന്നാമത്തെ ഓണം ഉണ്ണാന്‍ പോകയാണ് ഇതുവരെ ഞങ്ങള്‍ സംസാരിച്ചിട്ടില്ല പലപ്പോഴും തമ്മില്‍ കണ്ടാല്‍ വേര്‍ത്തിരിച്ചറിയാനാവാത്ത ഒരു ചിരി/പുച്ഛം മാത്രംഅവളെനിക്ക് സമ്മാനിച്ചു...എന്നിട്ടും വിരസമായ ക്ലാസ്സിനും നീണ്ടു മെലിഞ്ഞ പകലുകള്‍ക്കും ആശ്വാസമായിത്തീര്‍ന്നു ആ മുഖം..അവളെ കാണുമ്പോ‍ള്‍ ഒരു കുറ്റബോധം എന്നിലുണരാന്‍ തുടങ്ങി....നിദ്രയുടെ അപാരതയില്‍ ഞാനവനുമായി സ്വപ്നതാഴ്വരകള്‍ കയറിയിറങ്ങി......വീണുകിടക്കുന്ന പൂക്കളെ നിര്‍ന്നിമേഷയായി നൊക്കിനില്‍ക്കുന്ന അവളെയാണ് ഞാന്‍ അപ്പോള്‍ കണ്ടത്..ഒന്നുകൂടി അടുത്തെത്തിയപ്പോള്‍ അവള്‍ കരയുകയാണെന്നു തോന്നി..കണ്‍ തടങ്ങള്‍ ചുവന്നിരുന്നു...നാസികാഗ്രം വിയര്‍പ്പുകണങ്ങളാല്‍ മൂടപ്പെട്ടിരുന്നു.എന്താണെന്ന ചോദ്യത്തിനു ഒന്നുമില്ലെന്ന മട്ടില്‍ തലയാട്ടുകയായിരുന്നു മറുപടി....പെയ്തൊഴിയാന്‍
വെമ്പിനില്‍ക്കുന്ന കാര്‍മേഘമാണവളുടെ മനസ്സെന്നെനിക്കു തോന്നി......ഫൈനല്‍ ഇയര്‍ ടൂറിന്റെ ഒഴിവുവേളകളില്‍ നിറയെ പൂത്തുനില്‍ക്കുന്ന ശീതളിമയിലേക്ക് ഞാനവനെ ക്ഷണിച്ചിട്ടുണ്ട് ...അപ്പോഴൊക്കെ ട്രെയിനിന്റെ കാതടിപ്പികുന്ന ശബ്ദം വര്‍ഷിച്ചിരുന്നു........ ഇന്നും എനിക്ക് ട്രെയിന്‍ ഇഷ്ടമല്ല പതിവുപോലന്നും പരസ്പരം പങ്കുവെച്ച മൂകവിഷാദങ്ങള്‍ക്കൊടുവില്‍ പ്രണയമൊരു നിരാശയായി അവളെനിക്കു നല്‍കി...അപ്പോഴേക്കും പ്രണയത്തിന്റെ സൈക്കോളജി അവനെനിക്കു പകര്‍ന്നുതന്നിരുന്നു.......

എനിക്ക് മറ്റൊന്നും ചെയ്യാന്‍ ഇല്ലാത്തതുകൊണ്ട് വാശിയോടെ 21 supply യും എഴുതി വിശാലമായ കാമ്പസിലൂടെ നടക്കുമ്പോള്‍ അവളൊന്നും പറഞ്ഞില്ല...അരങ്ങില്‍ മൌനം മാ‍ത്രം തളം കെട്ടിനിന്നു.എനിക്കസഹ്യത തോന്നി..റബ്ബര്‍ച്ചോട്ടില്‍ വീണു കിടന്നിരുന്ന കരിയിലകള്‍ പോലും ചവിട്ടിയരച്ചിരുന്നു.അതുനോക്കിനില്‍ക്കേ ഞാന്‍ പറഞ്ഞുതുടങ്ങി....... ...ഞാന്‍....ഇടര്‍ച്ചയോടെ നിര്‍ത്തി.ഊഷമള സ്വപ്നത്തിന്റെ നിണമണിഞ്ഞ പ്രതീക്ഷകളെ തലോടി ഞാനവളെത്തന്നെ ഉറ്റുനോക്കി...അവള്‍ പറഞ്ഞതിത്രമാത്രം,എന്ന് പറയാന്‍ പോലും എനിക്കാവുന്നില്ല കാരണം അവള്‍ എന്നോട് ഒന്നും പറഞ്ഞിരുന്നില്ല
!!...പിന്നെ കനത്ത കാല്‍ വെയ്പ്പുകളോടെ നടന്നുനീങ്ങി..

ആ നടത്തത്തില്‍ 21 back papperil 20 എണ്ണവും ഞാന്‍ ക്ലിയര്‍ ചെയ്തു അവളുടെ ശാപമെന്നോണം ഒന്ന് ബാക്കിയാക്കി . കന്യകയുടെ കണ്ണീര്‍ വീഴ്ത്തിയ മനസ് ഗതികിട്ടാതെ അലയും എന്ന് ആരോ പറഞ്ഞത് എത്ര ശെരി !!! പിന്നെ ഞാന്‍ എല്ലാവരോടോപ്പവും ക്യാമ്പസ്‌ വിട്ടിറിങ്ങി ഒരു വേദനയുമായി ആ വേദനയോടെ ഒരു MNC യില്‍ ജോലിയും കിട്ടി. അപ്പോളും ബാക്കി കിടക്കുന്ന ഒരു സപ്ലി .....പിന്നെ ജീവിതത്തിന്റെ വഴിത്താരയില്‍ എവിടെയോ വെച്ച് ജോലിചെയ്യാന്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് എന്ന കടലാസുതുണ്ടം ആവശ്യം ഇല്ലെന്നു സ്വന്തം അനുഭവത്തിലൂടെ പഠിച്ചു എങ്കിലും വീടുകാരുടെ സമാധാനത്തിന് ഞാന്‍ ബാക്കി കിടന്ന signals and systems എന്ന papper എഴുതിയെടുത്തു. ഇപ്പൊ ഞാന്‍ ഒരു സമ്പൂര്‍ണ എഞ്ചിനീയര്‍ !!

പക്ഷെ ഇന്നുവരെ ഞാന്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കൈ പറ്റിയിട്ടില്ല കാരണം ഏതെങ്കിലും ഒരു ഇന്റര്‍വ്യൂവിനു "show me your certificate " എന്ന് പറഞ്ഞാല്‍ " if you are looking for a skilled person, i am one of your best choice ,and if you are looking for a certified person i am really sorry!! you will be appreciated if you stop this discussion now" എന്ന് പറയാനുള്ള ആത്മവിശ്വാസം ജീവിതം ഇന്നെനിക്കു നേടിതന്നിട്ടുണ്ട്‌ .പക്ഷെ ജീവിതത്തില്‍ ഇനിയൊരിക്കലും ഒരു resume
ഡ്രാഫ്റ്റ്‌ ചെയ്യാന്‍ എനിക്കിന്ന് താല്പര്യമില്ല ........അവളുടെ ശാപം എന്നെകിലും മാറും,പെങ്ങള്‍ എന്ന് വിളിച്ചു നടന്നവളെ പ്രോപോസ് ചെയ്ത പാപം ഈ വെളിപ്പെടുത്തലിലുടെ മാറും എങ്കില്‍ മാറട്ടെ!!


2009, ഓഗസ്റ്റ് 11, ചൊവ്വാഴ്ച

Cosmopolitan ആത്മീയത

ഹോ എന്റെ ദൈവമേ ഞാന്‍ എത്ര കാലമായി ഈ നേര്‍ച്ച പെട്ടിയില്‍ പണം കൊണ്ടുവന്നിടുന്നു , എത്ര നെയ്യി വിളക്കും ശത്രുസംഹാര പൂജയും ചെയ്തതാ എന്നിട്ടും നീ കനിയാതെ ആയപ്പോളല്ലേ ഞാന്‍ പള്ളിയില്‍ പോയി മെഴുകുതിരി കത്തിച്ചത് ? അപ്പോളാണ് ഞാന്‍ നമ്മുടെ നിയമത്തെ കുറിച്ച് ആലോചിച്ചത്‌ കൈകൂലി കൊടുക്കുന്നതും വാങ്ങുന്നതും തെറ്റാണല്ലോ, എനിക്കാണേല്‍ പശ്ചാതാപം വന്നിട്ട് ഒരു രക്ഷയുമില്ല , തെറ്റ്എന്ത് ചെയ്താലും ഒരു മൂന്നാമന്‍ വഴി ദൈവത്തോട് പറഞ്ഞാല്‍ ക്ഷമിക്കും എന്ന് എന്റെ നസ്രാണി സുഹ്രെത് പറഞ്ഞത് ഓര്‍ത്തത്‌ ! അപ്പൊ പിന്നെ ഒരു കൈ നോക്കാം എന്ന് കരുതി ദൈവത്തിനോടുള്ള recommendation നു വേണ്ടി പോയത്‌ .അപ്പോളാണ് അറിയുന്നത് ദൈവത്തിനു കൈകൂലി കൊടുതതിനെക്കാള്‍ വലിയ തെറ്റാണു ജ്ഞാനസ്നാനം ചെയ്യാതിരുന്നത് !!ജ്ഞാനസ്നാനം ചെയ്യാത്തവന് കുമ്പസാരിക്കാന്‍ പറ്റില്ല എന്ന് അറിയുന്നത് . മുസ്ലിം പള്ളിയില്‍ പോകാനും പറ്റില്ലാ കശ്മീരില്‍ ലിംഗം നോക്കി ആളുകളെ കൊല്ലുന്നെന്നു കേട്ടിട്ടുണ്ട് !ഇത് കാശ്മീര്‍ ഒന്നും അല്ലാലോ നമ്മുടെ ദൈവത്തിന്റെ സ്വന്തം റിയല്‍ എസ്റ്റേറ്റ്‌ അല്ലെ കൊല്ലില്ലെങ്കിലും ലിംഗം ചേദിച്ചു കളഞ്ഞാലോ !! .........എന്നെ ആണോ തോല്‍പ്പിക്കാന്‍ നോക്കുന്നത് നേരെ വെച്ച് പിടിച്ചു കൊല്ലം ജില്ലയിലേക്ക് അവിടെ ആരെയും കെട്ടിപിടിച്ചു ആത്മീയ നിര്‍വൃതി തരുന്ന ഒരു സംഭവം ഉണ്ടെന്നു multi color പരസ്യം കണ്ടിരുന്നു !!!

ഇന്ന് നമുക്ക് ഒരുപാടു ആത്മീയ കേന്ദ്രങ്ങളുണ്ട് .അന്താരാഷ്ട്ര ബന്ധമുള്ള ,കോടികള്‍ ആസ്തി ഉള്ള ജീവനകലകളിലൂടെ corporate ലോകത്തിനേയും എന്നെയും നിന്നെയും പോലുള്ള professionals നെ വരെ ആത്മീയ സായൂജ്യം എന്ന പേരില്‍ അടിമകളാക്കി (അനുയായികള്‍) മാറ്റുന്ന അമ്മ- ബാബാ -രവിശങ്കര്‍ യുഗത്തിലാണ് നാമിപ്പോള്‍ പ്രതികരണശേഷി നഷ്ടപ്പെടാത്ത വിദ്യ സമ്പന്നര്‍ എന്നൂറ്റം കൊണ്ട് നടക്കുന്നത് .

ആത്മീയ ആചാര്യന്‍മാരെന്ന് അവകാശപ്പെടുന്ന ചെറിയ ചെറിയ കള്ള നാണയങ്ങള്‍ക്കെതിരെ എഴുതാനും പ്രതികരിക്കാനും കൊടിപിടിക്കാനും പലതരം ആളുകള്‍ മുന്നോട്ടു വന്നു ഭരണ, നിയമ കൂടങ്ങള്‍ ഈ ആത്മീയ കച്ചവടത്തിനെതിരെ ശക്തമായി നിലകൊണ്ടു . സന്തോഷ്‌ മാധവന്റെ ആത്മീയത വ്യാജ ആത്മീയതയും Mr. സത്യസായി ബാബായുടേത്‌ പവിത്രമായ ആത്മീയതയുമായി. മഹേഷ്‌ ചന്ദ്രസ്വാമി കള്ള സ്വാമിയും Miss‌. അമൃതാനന്ദമയിയുടേത് പാവന ആത്മീയ നിര്‍വൃതിയും ആയി മാറി !!Mr. സായി ബാബ ചെയ്യാത്ത എന്ത് തെറ്റാണു Mr. സന്തോഷ്‌ മാധവന്‍ ചെയ്തത് ? ചന്ദ്രസ്വാമി തലയില്‍ കൈ വെച്ച് ആത്മീയ നിര്‍വൃതി കൊടുത്തപ്പോള്‍ മിസ്സ്‌. അമൃതാനന്ദമയി കെട്ടി പിടിച്ചു "നിര്‍വൃതി" കൊടുക്കുന്നു ഇതൊരു വലിയ തെറ്റാണോ ബുദ്ധിജീവികളെ?

ഗണപതി വിഗ്രഹം പാല് കുടിച്ചപ്പോള്‍ അത് capillary rise എന്ന പ്രതിഭാസം കൊണ്ട് ആണെന്ന് തെളിയിച്ച ശാസ്ത്രകാരന്‍മാരെ പുലഭ്യം പറഞ്ഞ അന്നത്തെ ഇന്ത്യ യിലെ ഏറ്റവും ശക്തനായ ബുദ്ധിജീവി എന്നറിയപ്പെട്ടിരുന്ന മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് ജന്മം നല്‍കിയ നമ്മുടെ നാട്ടില്‍ ഇത്തരം ആള്‍ ദൈവങ്ങള്‍ക്ക് പിന്നില്‍ വിദ്യസമ്പന്നരും professionals ഉം ഓടുന്നതും അനുയായികളായി സ്വന്തം വീടിനു മുന്‍പിലും വാഹനത്തിലും സ്വന്തം കുഞ്ഞുങ്ങളുടെ നെറ്റിയിലും അവരുടെ ചിത്രങ്ങള്‍ ഒട്ടിച്ചു ആരാധിച്ചു നടക്കുന്നതില്‍ അതിശയോക്തി തീരെ ഇല്ല.

രോഗശാന്തി ശുശ്രുഷയെന്ന പേരില്‍ ക്രിസ്തുമതത്തിലേക്ക് ആളുകളെ പരിവര്‍ത്തനം ചെയ്യിക്കുക എന്നതില്‍ ഉപരി കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ വെച്ച് പ്രവര്‍ത്തിക്കുന്ന ക്രിസ്തിയ സംഖടനകള്‍ക്കും ഈ ആത്മീയ ചൂഷണത്തില്‍ നിന്നും കൈകഴുകി നല്ല പിള്ള ചമഞ്ഞു മാറി നില്ക്കാന്‍ആവില്ല. ഈ രോഗശാന്തി ശുശ്രുഷയുടെ പൊള്ളത്തരങ്ങളും അതിനു പിന്നിലെ യാഥാര്‍ത്ഥ്യങ്ങളും ഇന്ന് മാദ്ധ്യമങ്ങളും മറ്റും വിളിച്ചു പറയുന്നുണ്ട് എന്നിട്ടെന്താ ഫലം ?? ഇന്നും ആയിരങ്ങള്‍ പോട്ടയിലും മുരിന്ഗൂരിലും പോയികൊണ്ടിരിക്കുന്നു‌. ഇതിനെല്ലാം പരസ്യം നല്‍കാനും ആളുകളെ കബളിപ്പിക്കാനും shalom പോലുള്ള മാധ്യമ പ്രവര്‍ത്തനങ്ങളും.

ശാസ്ത്രവും സാങ്കേതിക വിദ്യയും വികസിച്ച അതിന്റെ അറിവ് വാനോളം എത്തി ഒടുവില്‍ ചന്ദ്രയാന്‍ പ്രൊജക്റ്റ്‌ എത്തി നില്‍ക്കുമ്പോള്‍, നമ്മള്‍ അഭിമാനപൂര്‍വ്വം ഗ്ലോബല്‍ വില്ലജ് നെ കുറിച്ച് സംസാരിക്കുമ്പോള്‍ ആത്മീയ കേന്ദ്രങ്ങള്‍ ചൂഷണ കേന്ദ്രങ്ങള്‍ ആണ് എന്ന് തിരിച്ചറിയുംപോലും മുസ്ലിം സിദ്ധ കേന്ദ്രങ്ങളും, കേന്ദ്രീകൃത ധ്യാന കേന്ദ്രങ്ങളും കൂണ്‍ കണക്കിന് പൊങ്ങിവരുന്നു .

താന്‍ ബൌധിക വാദി ആണ് എന്ന് പറഞ്ഞു നടന്നു 50 ആം വയസിലും മനുഷ്യ ദൈവ സമക്ഷത് പോയി ഇരുട്ടിന്റെ മറവില്‍ " ആത്മീയ സായൂജ്യം " നേടുന്നത് നാം ദ്രിശ്യമാധ്യമങ്ങളിലൂടെ കണ്ടിട്ട് കാലം ഏറെ ഒന്നും ആയില്ലാ!! സായി ബാബ ജന്മദിനത്തിനു നമ്മുടെ സുപ്രീം കോടതി ജഡ്ജ്നു അന്തരീക്ഷത്തില്‍ നിന്നും സ്വര്‍ണ മാല ഉണ്ടാക്കി കൊടുത്ത കാഴ്ച കണ്ടു ബാബക്ക് സ്തുതി പാടിയവര്‍ തന്നെ ആ ദൃശ്യം ദൂരദര്‍ഷനിലൂടെ സ്ലോ മൊഷനില്‍ കണ്ടപ്പോ സായി ബാബ യുടെ അരുമ ശിഷ്യന്‍ വളരെ തന്ത്ര പൂര്‍വ്വം പിന്നിലൂടെ സായി ബാബയുടെ കയ്യില്‍ കൊടുക്കുന്ന കണ്‍കേട്ട് വിദ്യ കണ്ടു സായൂജ്യം അടിയുകആണ് ഉണ്ടായത്‌ പക്ഷെ നിര്‍ഭാഗ്യ വശാല്‍ ഇത് വാര്‍ത്ത‍ ആയില്ലെന്ന് മാത്രമല്ല ആ ക്യാമറമാന്റെ ജ്വോലി നഷ്ടപെടുകയും ചെയ്തു.

ഇതൊക്കെ കണ്ടിട്ടും നമുക്ക് എന്തെ ബുദ്ധി വ്യായാമം ഉണ്ടാകുന്നില്ല? ഇന്ന് നമ്മുടെ കാമ്പസുകളിലെ വിദ്യാര്‍ത്ഥികളും professors ഉം എതെകിലും ഒരു മനുഷ്യ ദൈവത്തിന്റെ വക്താവ് ആയിരിക്കും ചോദിച്ചാല്‍ പറയാന്‍ ഒരു പാട് trust activities ഉം...... ഒരു 99 തെറ്റ് ഇരുട്ടിന്റെ മറവില്‍ ചെയ്തു 1 നല്ല കാര്യം വെളിച്ചത്തു ചെയ്തു സ്വന്തം TV ചാനെലില്‍ publicity കൊടുത്താല്‍ കാര്യങ്ങള്‍ ഭംഗി ആയല്ലോ .

നമ്മുടെ കലാശാലകള്‍ ഇന്ന് ജീവന കലകള്‍ അഭ്യസിച്ചു ,അന്ധവിശ്വാസങ്ങളില്‍ നിന്നും അന്ധ വിശ്വാസങ്ങളിലേക്കു പോയി കൊണ്ടിരിക്കയാണ് . 1960-1970 കാലഘട്ടങ്ങളില്‍ നഷ്ടപെടുവാന്‍ ഇല്ലൊന്നും കൈ വിളങ്ങുകലല്ലാതെ ,ലഭിക്കാന്‍ ഉള്ളതോ മനോഹര ലോകം എന്ന മുദ്രാ വാക്യത്തില്‍ ആകൃഷ്ടരായി സര്‍വലോക സഹോദര്യത്തിനായി വയനാടന്‍ കാടുകളില്‍ ഗറില്ല യുദ്ധമുറകള്‍ പരിശീലിച്ച നാടാണ്‌ കേരളം പക്ഷെ 1970 കളില്‍ അതിനു ചുക്കാന്‍ പിടിച്ച പലരും ഇന്ന് ആള്‍ ദൈവങ്ങളുടെ പങ്കു പറ്റുന്ന നരാധമന്‍മാരായി മാറിയിരിക്കുന്നു. ഇനി ഞാന്‍ എന്ത് ചെയ്യും ???എന്റെ കേരളത്തിലെ ക്യാമ്പസ്‌ എങ്കിലും ഈ ആത്മീയ ചൂഷകാരില്‍ നിന്നും മോചിതരാകാന്‍ നമുക്ക് കൈകോര്‍ക്കാം....

എന്താണ് ഈ വ്യാജസന്യാസിമാരുടെ ‘ഉത്ഭവ‘ത്തിനുള്ള കാരണം? അതന്വേഷിക്കാന്‍ ഇറങ്ങിപുറപ്പെട്ടാല്‍ ഞെട്ടിക്കുന്ന വിവരങ്ങളാകും നമുക്കു മനസ്സിലാകുക. മനസ്സമാധാനം എന്നതു മലയാളിയെ വിട്ടുപോയിക്കൊണ്ടിരിക്കുന്നു. പണവും പ്രശസ്തിയും മാത്രം മതി ഇപ്പോള്‍ മലയാളിക്ക്. അതിനുള്ള ഒരു പരക്കം പാച്ചിലില്‍ ആണു നമ്മള്‍. ഈ വ്യഗ്രതില്‍ നഷ്ടമാകുന്നത് നമ്മുടെ മനസ്സാണ്, സന്തോഷമാണ്. ഈ യാന്ത്രിക ജീവിതത്തില്‍ മനസ്സമാധാനം തിരികെ കിട്ടാനുള്ള ഒരു വിഫല ശ്രമം. അതെ. അതു മാത്രമാണ് ഈ കള്ള സ്വാമിമാരുടെ മുന്‍പില്‍ മലയാളിയെ കൊണ്ടെത്തിക്കുന്നത്. രൂപമില്ലാത്ത ഈശ്വരനെ ഭജിച്ചു സമയം കളയാന്‍ ആര്‍ക്കാണ് സമയം. ഇതാകുമ്പോള്‍ വിഷമവും ആവശ്യവും എല്ലാം നേരിട്ട് ബോധിപ്പിക്കാം. അനുഗ്രഹം ഉടനടി കിട്ടും. കുറച്ചു കാശു മുടക്കണമെന്നു മാത്രം. എല്ലാം ഇന്‍സ്റ്റന്‍റ് മിക്സ് ആയി കിട്ടുന്ന കാലമല്ലെ.

ഇവിടെ ഉണരേണ്ടത് ഭരണ കൂടവും നീതി പാലകരുമാണ്. കേന്ദ്ര മന്ത്രിമാരും സമൂഹത്തിലെ ഉന്നതരും കാലില്‍ വീഴാനും അനുഗ്രഹത്തിനും ആള്‍ദൈവങ്ങളുടെ മുന്‍പില്‍ കാത്തുനില്‍ക്കുമ്പോള്‍ നിയമത്തിനു കണ്ണും കേട്ടിയിരിക്കാനെ സാധിക്കു. ചെറിയ പരല്‍ മീനുകളോടൊപ്പം 'തിമിംഗലങ്ങളെയും ' ശക്തമായ തെളിവുകളോടെ വലയില്‍ വീഴ്ത്താന്‍ നമ്മുടെ നിയമത്തിനു കഴിയണം. അതോടൊപ്പം ആത്മീയതയെ ഉള്‍ക്കൊണ്ട് ജീവിതം നയിക്കുന്നവരെ തിരിച്ചറിയാനും നമുക്കു സാധിക്കണം. അപ്പോഴേ നമ്മള്‍ നേടിയെന്നവകാശപ്പെടുന്ന വിദ്യാഭ്യാസത്തിന്‍റെ അര്‍ത്ഥം പൂര്‍ണമാകൂ...

2009, ഓഗസ്റ്റ് 4, ചൊവ്വാഴ്ച

pizza Restaurant കല്‍ തേടി !!!

ഈ Hi -Tech ടീമ്സിനെല്ലാം ഇങ്ങനെ ബ്ലോഗ്‌ എഴുതാന്‍ എവിടുന്ന സമയം കിട്ടുന്നത് കഴിഞ്ഞ അഞ്ചാറ് മാസമായി ഒരു പണിയുമില്ലാതെ വീട്ടില്‍ കുത്തിയിരുന്നു ചുമ്മാ അടുകളയിലെ ബരനികള്‍ കാലി ആക്കുന്ന എനിക്ക് ഒരു dairy എഴുതാന്‍ പോലും സമയം കിട്ടുന്നില്ല അപ്പൊ ലെവന്‍മാര് എവിടുന്ന സമയം കണ്ടെത്തുന്നത് one minute manager എന്ന് അഹങ്കാരം പറയുന്ന ഞാന്‍ ,എനിക്ക് യെവിടായ പിഴക്കുന്നത്‌?? ടൈം മാനേജ്‌മന്റ്‌ ആണോ?ഹേ ഇപ്പോളും എന്റെ ego എന്നോട് പറയുന്നു "നിന്റെ ടൈം മാനേജ്‌മന്റ്‌ കിടിലനാണ് "!! എന്തായാലും ഈ techies എല്ലാം ബ്ലോഗ്‌ ഇടുന്നുണ്ട് നല്ലോണം കമന്റും കിട്ടുന്നുണ്ട്‌ എല്ലാ വീക്ക്‌ end ഇലും google gtalk സ്റ്റാറ്റസ് മേസജ് ബ്ലോഗിന്റെ ലിങ്കും പൊക്കിപ്പിടിച്ചു ഓരോരുത്തന്‍ മാര് എഴുന്നള്ളും അപ്പോളൊക്കെ കരുതും ഇപ്പൊ ഒരു ബ്ലോഗ്‌ അങ്ങ് എഴുതിയലോന്നു‌ ..............

എന്നിട്ട് university exam എഴുതുന്ന ലാഖവത്തോടെ ഗൂഗിള്‍ ഓപ്പണ്‍ ചെയ്യും എന്നിട് കീ ബോര്‍ഡില്‍ ഒന്ന് കുത്തിനോക്കും അപ്പോളാണ് ഓര്‍കുന്നത് ഇതെനെന്ത്‌ന്കിലും വിഷയം വേണല്ലോ എന്ന് ........ ഈ .ഊര് തെണ്ടിയുടെ ലാപ്ടോപില്‍ വിഷയത്തിന് ദാരിദ്രം ആണെന്ന് അപ്പോളാണ് അറിഞ്ഞത്. എന്നാല്‍ പിന്നെ പ്രണയത്തെ പറ്റി എഴുതാം എന്ന് കരുതി ഹോ എനിക്കെണ്ടോന്നു പ്രണയം അതൊക്കെ അനിഷിനെയും ടിനെയെയും കണ്ടു പഠിക്കണം അല്ലെങ്കില്‍ സ്നേഹിച്ച പെണ്ണിനെ കിട്ടതപ്പോ അതെ പേരുള്ള പെണ്ണിനെ കെട്ടിയ വിദ്വാനെ പോലെ എന്തെകിലും കഥ വേണം അതും അല്ലെങ്കില്‍ തന്നെ ആരെങ്കിലും കെട്ടികൊണ്ട് പോകാന്‍ വേണ്ടി കയ്യില്‍ ചായകൊപ്പയും പിടിച്ചു കാലുകൊണ്ട്‌ നിലത്തു C ലാംഗ്വേജ് എഴുതി അവസാനം ലോഗ് ഔട്ട്‌ ആയിപോകുന്ന ദീപയെ പോലുള്ള വരുടെ അനുഭവ സമ്പത്ത്‌ വേണം എനിക്ക് എന്നാ കോപ്പ പറയാനുള്ളത്‌ സെമെസര്‍ ആയ സെമസ്റ്റര്‍ എല്ലാം പെങ്ങള്‍ എന്ന് വിളിച്ചു നടന്ന പെണ്ണിനെ പ്രോപോസ് ചെയ്ത കഥയോ അതോ കരിയര്‍ ഒന്നും ഒരു കോപ്പുമല്ല കേരളത്തില്‍ വന്നാല്‍ അവളെ കാണാന്‍ പറ്റും എന്ന് കരുതി കാസര്‍കോട് -കോഴിക്കോട് റൂട്ടില്‍ വരുന്ന ബസുകള്‍ നോക്കി വെള്ളമിറക്കി 1 year തുലച്ച കഥയോ??? എന്താ എഴുതുക!! ദെ എങ്ങോട്ട് നൊക്കികെ എനിക്കൊരു തേങ്ങ പുന്നാക്കും എഴുതാന്‍ കിട്ടുന്നില്ല ......................
ആകെ ചൊരിഞ്ഞു കേരുന്നുണ്ട് മനുഷ്യന് ഇപ്പൊ തോനുന്നു ഈ പണ്ടാരം പിടിച്ച പരിപാടിക്ക്‌ തുനിഞ്ഞു ഏറെങ്ങേണ്ടി ഇരുന്നില്ല എന്ന്‌ അല്ല എനികുണ്ട് വിഷയം മക്കളെ .........എനിക്കൊരു ടോപ്പിക്ക് കിട്ടി ഇനി എന്നെ പിടിച്ചാല്‍ കിട്ടുല നിങ്ങളെ കൊന്നു ഞാന്‍ കൊലവിളിച്ചു തരാം.............M.B.B.S അഡ്മിഷന്‍ കിട്ടാന്‍ വേണ്ടി മെഡിക്കല്‍ എന്ട്രന്‍സ് repeat അടിച്ചു കേരളത്തിലെ രണ്ടാമത്തെ ഏറ്റവും മികച്ച എഞ്ചിനീയറിംഗ് കോളേജില്‍ അതും ഇലക്ട്രോണിക്സ് ആന്‍ഡ്‌ communication എഞ്ചിനീയറിംഗ് അഡ്മിഷന്‍ കിട്ടിയ വിദ്വാന്‍ ആണെല്ലോ ഞാന്‍( ആണ് എന്റെ ബ്ലോഗ്‌ പോലെ ഇതും സത്യമാണ് ) എന്ട്രന്സിനു വേണ്ടി എടുത്താല്‍ പൊങ്ങാത്ത Dinesh ഉം krishnas ഉം പൊക്കിപിടിച്ച് നടക്കുന്ന കാലത്ത്‌ എന്റെ ക്ലാസ്സില്‍ ഉണ്ടായിരുന്ന എന്നാല്‍ നേരിട്ട് ഒരിക്കലും സംസാരിക്കാത്ത എന്നാല്‍ ഇപ്പൊ ഓര്‍കുടില്‍ കൂടിയും gtalk ഇല്‍ കൂടിയും ഇപ്പൊ ഒരു പാട് സംസാരിക്കുന്ന
ശ്രീദേവി പറഞ്ഞ കാര്യം ശരിക്കും ഒന്ന് ആലോചികേണ്ടിയിരിക്കുന്നു എന്തായിരുന്നു അവള്‍ പറഞ്ഞത് ഒന്നോര്‍ത്തു നോക്കട്ടെ ,
------------------------------
--------------------
-------------------------------------------------
ശ്രീ :മോനെ നിനകിപ്പോ എത്ര വയസായി??
ഞാന്‍: 25 കഴിഞ്ഞു ആരോടും പറയേണ്ട
ശ്രീ:hv u got any mollesting frm girl side??
ഞാന്‍ :ഇല്ല
ശ്രീ : ഇതുവരെ ഇല്ലാലോ എന്നാല്‍ ഒരു പെണ്‍കുട്ടിക്ക് ദിവസം 25 കിട്ടും
എന്തിനു college പിള്ളര്‍ .......സ്കൂള്‍ കുട്ടികള്‍
ഇതെല്ലാം പെണ്ണുങ്ങള്‍ കൊല്ലതാതിന്റെതാണോ??
ഞാന്‍ ഇതിനെ എല്ലാം വാക്കുകള്‍ കൊണ്ട് പ്രതിരോധിച്ചു എങ്കിലും നമ്മുടെ സമുഹതിലെ കാമ ഭ്രാന്തന്‍ മാരായ എന്നെയും നിന്നെയും പോലുള്ള നമ്മുടെ വര്‍ഗങ്ങളെ ഓര്‍ത്തു തൊലി ഉരിഞ്ഞു പോയി ...............

ഭയാനകരമായ അരക്ഷിതാവസ്ത്ഥയിലേക്ക് പടിയിറങ്ങികോണ്ടിരിക്കുകയാണ് നാം. മലയാള ദിനപത്രങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍ വായിച്ചെടുക്കാവുന്ന സംഭവവികാസങ്ങള്‍ ഞെട്ടല്‍ ഉളവാക്കുന്നു എന്നു മാത്രമല്ല അവിശ്വസനീയവുമാണ്. സ്ത്രീകള്‍ക്ക്നേരെയുള്ള അക്രമങ്ങള്‍ അനുദിനം വര്‍ദ്ദിച്ചുകൊണ്ടിരിക്കുന്നു..
പതിനാലുകാരിയായ മകളെ ഭീഷണിപ്പെടുത്തി ലൈഗികവൃത്തിക്കുപയോഗിക്കുക മാത്രമല്ല മറ്റുള്ളവര്‍ക്കു കാഴ്ചവെക്കാന്‍ കൊണ്ടുനടക്കുകയും ചെയ്യുന്നു സ്വന്തം പിതാവ്...! സ്വന്തം മകളെ അവളുടെ അച്ചന്റെ കിടക്ക പായില്‍ നിന്നും വിട്ടുകിട്ടാന്‍ കോടതി കേറിയ അമ്മ യുടെ അനുഭവം അനുബന്ദമായി വായിച്ചാല്‍ എവന്‍ ഈ പറയുന്നത് എത്ര നിസ്സാര കാര്യം എന്ന് പറഞ്ഞു നിങ്ങള്ക്ക് പുച്ചിക്കാം.......ഗര്‍ഭിണിയായ ഭാര്യയെ ചവിട്ടിക്കൊല്ലുന്നു തന്റെ ഭര്‍ത്താവ്, തന്നെ മാനഭംഗപ്പെടുത്തിയവര്‍ക്കെതിരെ കേസുമായി നടക്കുന്ന യുവതിയെ ഒരു വര്‍ഷം തികയുമ്പോഴേക്ക് തട്ടിക്കൊണ്ടുപോയി വീണ്ടും കൂട്ടബലാത്സംഗം ചെയ്യപെടുന്നു ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍..

ചെറീയകുട്ടികളെ‍പോലും വേറുതെ വിടുന്നില്ല..വല്ലാതെ അലോസരപെടുത്തുന്നു ഈ സംഭവവികാസങ്ങള്‍. പൊതുവഴിയിലൂടെ ഭയമില്ലാതെ സ്വതന്ത്രയായി നടക്കാന്‍പോലും നമ്മുടെ സഹോദരിമാര്‍ക്ക് കഴിയുമോ..?ബസില്‍ യാത്രചെയ്യുന്ന സ്ത്രീയുടെ സാരിത്തുമ്പിലെ ദ്രാവകം രാസപരിശോധനക്കയക്കുന്ന നാണം കെട്ട ചുറ്റുപാടിലെത്തി നാം. വിദ്യഭ്യാസത്തിന്റെ കാര്യത്തില്‍ മുന്നിലാണെന്നവകാശപെടുന്ന നമ്മള്‍ , എന്ത് വിദ്യയുടെ കാര്യത്തില്‍ എന്ന ചോദ്യത്തിനു പ്രസക്തിവര്‍ദ്ദിച്ചുവരുന്നു...........സ്ത്രീയുടെ മാറിടത്തിന്റെയും നിതംബതിന്റെയും വലിപ്പം കണ്ടാല്‍ നശിക്കുന്ന സദാചാര ബോധമാണ് ഇന്ന് നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടുകരുടെത് !!!
?! എന്തുകൊണ്ട് സ്ത്രീകള്‍ക്കുനേരെ അനുദിനം അക്രമങ്ങള്‍ വര്‍ച്ചു വരുന്നു...?

സ്ത്രീ കുടുംബത്തിന്റെ മാത്രം വിളക്കായിരുന്നില്ല സ്മൂഹത്തിന്റേതു കൂടിയായിരുന്നു. പിന്നീടവളെ പൊതുവഴിയിലെ വര്‍ണചിത്രങ്ങള്‍ക്ക് വശ്യഭംഗി പകരാന്‍ അവളുടെ നഗ്നമായ മേനിയെ ഉപയോഗിക്കാന്‍ തുടങ്ങി..കേവലം ചാണകം വില്‍ക്കാന്‍ വരെ സ്ത്രീയുടെ നഗ്നമേനിപ്രദര്‍ശിപ്പിക്കുന്നു.
.! വിവാഹസമയത്ത് മാത്രമല്ല മറ്റുപലയിടങ്ങളിലും സത്രീയെ വില്പനചരക്കാക്കി..ചാനലുകളില്‍ അവളുടെ സംസാരത്തിനും നാട്യത്തിനുമായി പ്രാധാന്യം.അവളോടുകിന്നരിക്കാന്‍ ആളുകള്‍ മത്സരിക്കാന്‍ തുടങ്ങി........ഇന്ന് ഏറ്റവും ഒടുവില്‍ റിയാലിറ്റി ശോവ്കളിലൂടെ തന്റെ ഇണയെ കണ്ടെത്താനുള്ള അവകാശം നാട്ടുകാരുടെ SMS ഇനായി ഇനി നാളെ അവള്‍ അവളുടെ ഗര്‍ഭപാത്രം ഏത്‌ സമയത്ത്, എപ്പോ ,എങ്ങിനെ, ബീജം ഏറ്റുവാങ്ങണം എന്ന് ചാനെലുകള്‍ നിശ്ചയിക്കുന്ന കാലം വിദൂരമല്ല !!

സംഭവങ്ങളില്‍നിന്നു പാഠമുള്‍കൊണ്ട് ജീവിതത്തെ ചിട്ടെപ്പെടുത്തുന്നതിനു പകരം ഈ അധ:പതനത്തിന്റെ കുഴിതോണ്ടാന്‍ സ്ത്രീ തന്നെ കാവല്‍നില്‍ക്കാന്‍ തുടങ്ങി ..ബാംഗ്ലൂരിലെ തെരുവിലൂടെ നടക്കുമ്പോള്‍ പലപ്പോഴും എന്റെ കണ്ണുകളെ നിയന്ത്രിക്കാന്‍ പ്രയാസപ്പെടേണ്ടിവരാറുണ്ട്. വസ്ത്രം ശരീരം മറക്കാനെന്ന യാദാര്‍ത്ഥ്യത്തില്‍ നിന്ന് മാറി മറ്റു ശരീര ഭാഗങ്ങളിലെ നഗ്നതക്കുവശ്യഭംഗി പകരാന്‍ വേണ്ടി ഉപയോഗിക്കുന്ന വിരോധാഭാസം ! കേവലം 5 മീറ്റര്‍ സാരികൊണ്ടു പോലും അവളുടെ നഗ്നത മറക്കാന്‍ അവള്‍ക്കു ആവുന്നില്ല സ്ത്രീയുടെ സംസാരവും ആംഗ്യങ്ങളും വസ്ത്രധാരണ രീതികളും ഒരു പുരുഷനെ സ്വാധീനിക്കുന്നു എന്ന ആധുനികപഠനങ്ങള്‍ വ്യകതമാക്കുന്നു. ഒരു വ്യക്തി ഒരു തീരുമാനമെടുക്കുമ്പോള്‍ 85% താന്‍ കണ്ട കാഴ്ചകളും 13 % കേള്‍വികളും 1.5% സ്പര്‍ശവും 1.5% മണവും ആ തീരുമാനത്തെ സ്വാധീനിക്കുന്നുണ്ടത്രെ..! നാലുചുമരുകള്‍ക്കുള്ളില്‍ നാം തനിച്ചാകുമ്പോള്‍ വരുന്ന ചിന്തകള്‍ക്ക് ഈ കഴ്ചയുടെയും കേള്‍വിയുടെയും പങ്കുണ്ട്.നമ്മുടെ നിത്യജീവിതവുമായി ഈ പഠനത്തെ തട്ടിച്ചുനോക്കുന്നത് നന്നായിരിക്കും.
ഇവിടെ സ്ത്രീകള്‍ തങ്ങളുടെ അസ്തിത്വം മനസിലാക്കാത്ത പ്രശ്നമാണ് .....
ആമാതാവിനു ,ആഭാര്യക് ,സഹോദരിക്ക് ,ആമുത്തശിക്ക്, സമൂഹം നല്ല ബഹുമാനവും ആദരവും കൊടുക്കാറുണ്ട്...എന്നാല്‍ അവര്‍ മാറി ,മാരുമറക്കാന്‍ മടിയില്ലാതവരായി ..നമ്മുടെ കേരളത്തില്‍
പണ്ടെന്നോ മാറ് മറക്കാന്‍ സമരങ്ങള്‍ നടത്തിയിരുന്നവര്‍ ഇന്ന് ശരീരസ്വന്ദര്യം കാട്ടാന്‍ സമരം ചെയ്യുന്നു ....അവര്‍ സമൂഹത്തിന്റെ അലങ്കാരവസ്തു വിലേക്ക് പതിയെ ചുവടുമാരുന്നു .......
അപ്പോള്‍ പണ്ടെങ്ങും കേള്‍ക്കാതത്തില്‍ അതികമായി പെണ് വാണിഭവും പീടനങളും കൂടുന്നു ....
ഇപ്പോള്‍ അതെല്ലാം മലയാളികള്‍ക്ക് ചിരപരിജിതമായിരിക്കുന്നു ....കുറെ യൊക്കെ ഇതിന്റെ പിന്നില്‍ സ്ത്രീകള്‍ തന്നെയല്ലേ .....സ്ത്രീകളെ ദേവിമാരായും,അമ്മമാരായും ,വീരവനിതകലുമായികേട്ടിരുന്ന്ന നാം അവരെ വെറും ഉപഭോഗ വസ്തുവായിമാത്രം കാണാന്‍ തുടങ്ങി ...അതോടെ അവരും തുടങ്ങി ഭ്രൂണഹത്യകളും ,പിഞ്ചു കുഞ്ഞുകളെ തെരുവില്‍ ഉപേക്ഷിക്കലുംഎല്ലാം ......സത്യത്തില്‍ എന്താണ് ഇതിനെല്ലാം കാരണം ....സ്ത്രീതന്നെ അവരുടെ ഭാവങ്ങളില്‍ വരുത്തിയ മാറ്റങ്ങളല്ലേ


പരസ്പരം ആദരിക്കാനും ബഹുമാനിക്കാനും സ്നേഹിക്കാനും പങ്കുവെക്കാനും മറക്കുന്നവരായി വര്‍ത്തമാന കാലമനുഷ്യന്‍ മാറികഴിഞ്ഞിരിക്കുന്നു. വെട്ടിപ്പിടിക്കാനും ആസ്വദിക്കാനുമുള്ള ത്വര ആണിനെയും പെണ്ണിനെയും ലിംഗവിത്യാസമില്ലാതെ കീഴ്പെടുത്തിയിരിക്കുന്നു. സ്ത്രീ സ്വയം പ്രദര്‍ശനവസ്തുവായും , പുരുഷന്‍ പൌരുഷമില്ലാത്ത പാതി സ്ത്രീയായും മാറുമ്പോള്‍ , സ്തീയുടെ സംരക്ഷകനായ പുരുഷനെയും, പുരുഷന്റെ തണലായ സ്ത്രീയെയും സമൂഹത്തിന്‌ നഷ്ട്മാകുന്നു. അതിലൂടെ ഒരു സമൂഹത്തിന്റെ പുരോഗതിയും !!

സ്ത്രീയാകട്ടെ തന്റെ വ്യക്തിത്വത്തിന്റെ മഹാത്മ്യത്തെ കണ്ടറിയുകയും സംഭവങ്ങളില്‍നിന്ന് പാഠമുള്‍ക്കൊള്ളുകയും വേണം.അടുത്ത തലമുറയുടെ പിറവി അവളുടെ ഉദരത്തിലാണു കുടിക്കൊള്ളുന്നത്. നമ്മുടെ നാടിന്റെ സംസ്കാരത്തിലേക്ക് നാം തിരിഞ്ഞുനടക്കേണ്ടിയിരിക്കുന്നു
, ദ്രൌപതി വസ്ത്രാക്ഷേപം ചെയ്തപ്പോള്‍ വസ്ത്രം നല്‍കിയത് ശ്രീകൃഷ്ണനാണ്.

ഓരോ സ്ത്രീയും മാതാവും ഭാര്യയും സഹോദരിയുമാണെന്ന തിരിച്ചറിവിലേക്ക് നാം മടങ്ങുക മാത്രമല്ല സമൂഹത്തെ ബോധവത്കരിക്കേണ്ടതുകൂടിയുണ്ട് ഈ കര്‍ത്തവ്യത്തിനുവേണ്ടി ഇടകെങ്കിലും നമുക്ക് ജീവനു മതമുണ്ടാക്കുന്നതില്‍ നിന്നും മിസ് കണ്‍ജീനിയാലിറ്റിയെ തിരഞെടുക്കുന്നതില്‍ നിന്നും തിരിച്ചുവരാം.

മുന്‍കാലത്തെ അപേക്ഷിച്ച്‌ സ്തീകള്‍ അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്‌ ഒഴുകിയെത്തിയ, പൊതുരംഗങ്ങളില്‍ അവള്‍ അന്യപുരുഷന്മാരോടൊപ്പം അതിരുകളില്ലാതെ ഇടകലകലര്‍ന്നു പ്രവര്‍ത്തിക്കാനും തൊഴിലെടുക്കാനും തുടങ്ങിയ വര്‍ത്തമാന കാലത്തില്‍, ആധുനിക വസ്ത്ര ധാരണ ( അതോ വിവസ്ത്ര ധാരണ രീതിയോ ) രീതികളും, ചില നേരം കൊല്ലി വനിതാ സംഘടനകളുടെ അനാവശ്യമായ അതിലേറെ ദുരഭിമാനത്തിലധിഷ്ടിതമായ പുരുഷ വിരോധ പ്രവര്‍ത്തന രീതികളുമെല്ലാം, പരസ്പര പൂരകങ്ങളായി നിലകൊള്ളേണ്ട സ്ത്രീയും പുരുഷനും തമ്മില്‍ സ്നേഹവും ബഹുമാനവും വര്‍ദ്ധിപ്പിക്കേണ്ടതിനു പകരം വെറുപ്പും പകയും വളര്‍ത്താനാണ്‌ ഏറെയും നിലകൊണ്ടതെന്നത്‌ ഒരു വസ്ഥുതയാണ്‌. സ്ത്രീകളില്‍ ചിലര്‍ ,നാണവും മാനവും മറന്നവര്‍ സിനിമകളിലും, പരസ്യങ്ങളിലും എന്തിനേറെ പൊതുനിരത്തുകളില്‍ വരെ അര്‍ദ്ധനഗ്നകളായും സൌന്ദര്യ മത്സരങ്ങളെന്നപേരിലും സിനിമാറ്റിക്ഡാന്‍സിന്റെയുമൊക്
കെപേരില്‍ നടക്കുന്ന പേക്കൂത്തുകളിലും, ഏതാണ്ട്‌ പൂര്‍ണ്ണ നഗ്നകളായും യാതൊരു ഉളുപ്പുമില്ലാതെ പ്രത്യക്ഷപ്പെടുന്നതുമൊക്കെ വളര്‍ന്നു വരുന്ന യുവതയില്‍ സ്തീയെ വെറും കാഴ്ചവസ്തുവായും, ഉപഭോഗ വസ്തുവായും മാത്രം നോക്കിക്കണുവാനുള്ള മനസ്സുണ്ടാക്കുവാന്‍ ഉത്തേജക ഘടകമായി ഭവിച്ചിട്ടൂണ്ടെന്നതിലും സംശയമില്ല.മൂല്യങ്ങളുടെ നിരാസവും, കുത്തഴിഞ്ഞ ജീവിതവും, കച്ചവടവത്കരിക്കപ്പെട്ട ബന്ധങ്ങളും, മറ്റുള്ളവരെ പിന്നിലാക്കാനുള്ള അടങ്ങാത്ത ത്വരയുമെല്ലാം മനുഷ്യനെ ഏത്‌ വിധേനയും പണമുണ്ടാക്കാനും എങ്ങിനെയും സുഖലോലുപരായി ജീവിതം ആസ്വദിക്കുവാനും അവനെയും അവളെയും ഒട്ടും മടിയില്ലാത്തവരാക്കി മാറ്റിയിരിക്കുന്നു. കൂട്ടുകുടുംബത്തിന്റെ സ്നേഹക്കുരുക്കുകളില്‍ നിന്ന്‌ അണുകുടുംബത്തിന്റെ അഴിയാകുരുക്കുകളിലേക്ക്‌ വലിച്ചടുപ്പിക്കപ്പെട്ടവരില്‍ ചിലരൊക്കെ സ്വയം ചിതയൊരുക്കി എരിഞ്ഞടങ്ങുതെല്ലാംതന്നെ ഈയൊരു മാറ്റത്തിന്റെ പ്രതിഫലനമത്രെ !

പരസ്പരം ആദരിക്കാനും ബഹുമാനിക്കാനും സ്നേഹിക്കാനും പങ്കുവെക്കാനും മറക്കുന്നവരായി വര്‍ത്തമാന കാലമനുഷ്യന്‍ മാറികഴിഞ്ഞിരിക്കുന്നു. വെട്ടിപ്പിടിക്കാനും ആസ്വദിക്കാനുമുള്ള ത്വര ആണിനെയും പെണ്ണിനെയും ലിംഗവിത്യാസമില്ലാതെ കീഴ്പെടുത്തിയിരിക്കുന്നു. സ്ത്രീ സ്വയം പ്രദര്‍ശനവസ്തുവായും , പുരുഷന്‍ പൌരുഷമില്ലാത്ത പാതി സ്ത്രീയായും മാറുമ്പോള്‍ , സ്തീയുടെ സംരക്ഷകനായ പുരുഷനെയും, പുരുഷന്റെ തണലായ സ്ത്രീയെയും സമൂഹത്തിന്‌ നഷ്ട്മാകുന്നു. അതിലൂടെ ഒരു സമൂഹത്തിന്റെ പുരോഗതിയും !!

സഹചര്യങ്ങള്‍ മനുഷ്യനെ തെറ്റിലേക്ക്‌ നയിക്കാന്‍ ഇടവരുത്തുന്നു. തിന്മകള്‍‍ ലഘൂകരിക്കപ്പെടുകയും ഒരുവേള മഹത്വവത്‌കരിക്കപ്പെടുകയും ചെയ്യുന്ന ആധുനിക യുഗത്തില്‍ ശരിയായ പാതകളില്‍ ചരിക്കുന്നതിനേക്കാള്‍ എളുപ്പവും സൗകര്യവും തെറ്റില്‍ മുഴുകി സുഖിക്കുന്നതിനാണെന്ന ധാരണ സ്തീയെയും പുരുഷനെയും ഒരു പോലെ പിടികൂടിയിരിക്കുകയയാണ്. അതിരുകളില്ലാത്ത സൗഹൃദങ്ങള്‍ പലപ്പോഴും അരുതായ്മകളുടെ ബന്ധങ്ങളിലേക്ക്‌ നയിക്കുകയും അത്‌വഴി കുടുംബ ബന്ധങ്ങളും സ്വജിവനും വരെ ബലികഴിക്കപ്പെടുന്ന സംഭവങ്ങള്‍ നമുക്ക്‌ മുന്നില്‍ ദിനേനയെന്നോണം കേള്‍ക്കുമ്പോഴും കാണുമ്പോഴും പക്ഷെ പാഠമുള്‍കൊള്ളാന്‍ പലര്‍ക്കും കഴിയുന്നില്ല എന്നതാണു ദുഖ കരം. സാധാരണ ജീവിതത്തിന്റെ താളപ്പിഴകളില്‍ വലിയ ഒരു പങ്കാണ" ഇന്ന് ദ്ര്യശ്യമാധ്യമങ്ങള്‍ വഹിച്ച്‌ കൊണ്ടിരിക്കുന്നത്‌. അവിഹിത ബന്ധങ്ങളുടെ ഹരം പിടിപ്പിക്കുന്ന കെട്ടുകഥകളും , നഗ്‌നത വിറ്റു കാശാക്കുന്ന പരിപാടികളും , ബന്ധങ്ങളുടെ മാന്യതക്ക്‌ കടക്കല്‍ കത്തി വെക്കുന്ന റിയാലിറ്റി ഷോകളും മറ്റും മറ്റുമായി ഒരു ജനതയെ, അവരുടേ ക്രിയാത്മകതയെ മയക്കിക്കിടത്തി ജീവിതം എന്നാല്‍ ഏത്‌ വിധേനയും സുഖിക്കാനും ആസ്വദിക്കാനും മാത്രമുള്ളതാണെന്ന വികലമായ ചിന്തകളിലേക്ക്‌ നയിക്കുന്ന വിഡ്ഢിപ്പെട്ടികള്‍ കേരളീയ ജീവിതത്തില്‍, നമ്മുടെ പവിത്രായ കരുതിയിരുന്ന ബന്ധങ്ങളില്‍ വലിയ വിള്ളലുകള്‍ വീഴ്‌ത്തിയിരിക്കുന്നു. !

മുന്‍ കാലങ്ങളില്‍ ഒരു സ്ത്രീ ഏറ്റവും വിലമതിക്കപ്പെട്ടതായി കാത്തു സൂക്ഷിച്ചിരുന്ന പാതിവ്രത്യം ഇന്ന് അപരനെ അപമാനിക്കാനുള്ള ഒരു ആയുധമായി പോലും ഉപയോഗിക്കാന്‍ ലജ്ജയില്ലാത്ത സ്ത്രീകള്‍ കൂടികൊണ്ടിരിക്കുന്നു. വിവാഹതേര ബന്ധവും, വിവാഹപൂര്‍വ്വ ബന്ദങ്ങളുമെല്ലാം ഒരു ആവശ്യമെന്ന നിലക്ക്‌ ചാനല്‍ ചര്‍ച്ചകള്‍ നടത്താന്‍ വരെ നാണമില്ലാത്ത ഒരു വിഭാഗം നമുക്കിടയില്‍ തന്നെയുണ്ടല്ലോ. അപ്പോള്‍ പിന്നെ പാതിവ്രത്യം എന്നത്‌ സ്ത്രീക്കോ പുരുഷനോ ഒരു കടങ്കഥ പോലെ തോന്നുന്നതില്‍ അത്ഭുതമില്ല. വഴിവിട്ട ബന്ധങ്ങളാവാം പക്ഷെ സുരക്ഷ നോക്കിയാല്‍ മതിയെന്ന് മാത്രം. അതാണല്ലോ ആധുനികര്‍(?) നല്‍കുന്ന ഉപദേശം
കുറിപ്പ് : ആധുനികര്‍ എന്നവകാസപെടുന്ന മാന്യരേ നിങ്ങള്‍ എങ്ങോട്ടാണ് എപ്പോളും കൈ ചുണ്ടുന്നത് ? അമേരിക്കയിലേക്കോ അതോ മറ്റു പാശ്ചാത്യ രാജ്യങ്ങളിലെകോ ?? എന്താണ് അവരുടെ സംസ്കാരം ? അവരുടെ സംസ്കാരം രൂപപെട്ടിടു കാലം എത്രയായി? i mean civilization-
USA civilization ആയിട്ടു 200-300 yrs അല്ല പോട്ടെ 400-500 yrs അല്ലെ ആയിട്ടുല്ലു‌?? നമ്മുക്ക് 5000 വര്‍ഷം പഴക്കം കൊണ്ട് ഒരു പാട് അനുബവങ്ങളിലൂടെ തഴമ്പ് വന്ന വളരെ matured ആയിട്ടുള്ള സംസ്കാരമാണ് നമുക്കുള്ളത്‌ !!! നമ്മളും അമേരിക്കയും തമ്മില്‍ ---നമുക്ക് 60-70 വയസായ ഒരാളുടെ അനുഭവ സമ്പത്തുണ്ട് അമേരിക്ക ഇപ്പോളും ചെറുപ്പമാണ് വെറും 20 വയസുകരെന്റെ ചപല്യമാണ് നാം അവിടെ കാണുന്നത് എല്ലാ രീതിയിലും. എന്നിട്ടും നാം തിരിഞ്ഞു അങ്ങോട്ട്‌ പോകുന്നു pizza restaurant കല്‍ തേടി !!!..................................
2009, ഫെബ്രുവരി 18, ബുധനാഴ്‌ച

"ഞാന്‍ എവിടെ എത്തി "

മെന്‍സ് ഹോസ്റെലിലെ മൂവാണ്ടന്‍ മാവില്‍ ഇവ കൂട്ടം കൂട്ടമായി പാര്‍ത്തിരുന്നു.
വേനലവധിയിലും ഒഴിവുദിനങ്ങളിലും കുറെ സമയം ഞാന്‍ ഇവിടെ
ചിലവഴിച്ചിട്ടുണ്ട്.
നിലംകാക്കയും മണ്ണീരയും വേട്ടാളനും മുക്കുറ്റിയും കാണാതായ എന്റെ കൌമാര യൌവനങ്ങളെക്കുറിച്ച്
വേവലാതിപ്പെട്ടുകൊണ്ടിരിയ്ക്ക്മ്പോഴാണ്...
ഒരു കൊച്ചുമാലാഖയെപ്പോലെ ഇവള്‍ കടന്നുവന്നത്.
കണ്ടുപിടിച്ചത് തനിയാവര്‍ത്തനം പോലെ തനയന്‍.
കഴിഞ്ഞവര്‍ഷം എന്റെ തോട്ടത്തില്‍ നിന്ന് കണ്ടുകിട്ടിയത്.
പിറവി --------
ധിഷണയുടെ കനലു വീണ്‌
ഒരു പുല്‍ക്കാട്‌ കത്തുന്നു.
വളരുന്ന അഗ്നിയുടെ കടല്‍.
ദഹിച്ച ആശയങ്ങളുടെ കറുത്തചാരം.. !

കുതിര്‍ന്ന ചാരത്താല്‍ ഒരു രൂപമുണ്ടാക്കപ്പെടുന്നു.
മനുഷ്യണ്റ്റെയോ ഈശ്വരണ്റ്റെയോ രൂപം.. !

രൂപത്തിണ്റ്റെ മൂക്കിലൂതിയത്‌,
ചിന്തയുടെ ശ്വാസം.
നാഡികളിലൂടെ ഒഴുക്കിവിട്ടത്‌ പ്രതികരണത്തിണ്റ്റെ,
പ്രതിഷേധത്തിണ്റ്റെ ചുടുചോര.
കണ്ണുകളില്‍ കൊളുത്തി വെച്ചത്‌,
ഉള്‍ക്കാഴ്ചയുടെ നെയ്ത്തിരി.
ഹൃദയത്തില്‍ നിറച്ചു വെച്ചത്‌,
സ്നേഹതിണ്റ്റെ നറുതേന്‍.
നാവില്‍ തുറന്നു വെച്ചത്‌,
വാക്കിണ്റ്റെ വറ്റാത്ത ഉറവ.

കാഴ്ചകള്‍---------

അവന്‍ വിചിന്തനത്തിണ്റ്റെ കൊടുമുടിയിലേക്ക്‌
ചിന്തയുടെ ഭാരിച്ച കല്ലുരുട്ടുന്നു.
ഭൂതകാലത്തിലേക്ക്‌ തന്നെ ഉരുണ്ട്‌ വീഴേണ്ടി വരുന്ന കല്ല്.

ഭൂമിയുടെ മുലമാന്തുന്ന മണ്ണുമാന്തി യന്ത്രത്തിണ്റ്റെ
കണ്ണുകള്‍ അവന്‍ നില്‍ക്കുന്ന കൊടുമുടിയിലാണ്‌.
എങ്കിലും അവന്‍ താഴെ ഭൂഖണ്ഡങ്ങളിലേക്കും
അവയ്ക്കിടയിലെ ആഴമേറിയ നീലിമയിലേക്കും നോക്കി നിന്നു.

അകലെയും അരുകിലും,
അസുഖകരമായ കാഴ്ചകളുടെ പ്രളയം...

അകലെ.......
മരണത്തിണ്റ്റെ കണക്കെഴുത്തുകാരണ്റ്റെ
ശിങ്കിടികള്‍ സ്വപ്നത്തിണ്റ്റെ സിമണ്റ്റ്‌ കൊടുമുടികളെ നിലം പൊത്തിക്കുന്നു.

തോറാബോറയിലൊളിക്കുന്ന തീവ്രവാദം
ഭീകരതയ്ക്കെതിരായ ഭീകരയുദ്ധങ്ങള്‍.

കഴുകന്‍ കണ്ണുകളുമായി പറക്കുന്ന മരണത്തിണ്റ്റെ കിളികള്‍.
അവയുടെ സ്ഫോടകവിസര്‍ജ്ജ്യങ്ങള്‍.
കണ്ണീര്‍ വറ്റിയ,വിശക്കുന്ന ബാല്യങ്ങള്‍.
അവരേറ്റു വാങ്ങുന്ന തീവ്രവാദത്തിനെതിരായ ആയുദ്ധങ്ങള്‍.
പുകയുന്ന ജൈവസമ്പത്തുകള്‍.
നീഗ്രോയുടെ ചോര നക്കുന്ന വേട്ടനായ്ക്കള്‍.

അരുകില്‍.....
പുതിയ ഗുരുക്കന്‍മാര്‍ ദൈവങ്ങള്‍ക്കിടയില്‍,
വിഭാഗീയത പഠിപ്പിക്കുന്നു.
സ്വയം ദൈവമാകുന്നു.. !!

ഭൂതകാലത്തെച്ചൊല്ലി രക്തം ചിന്തുന്ന ഇന്നുകള്‍.

കാഴ്ചയുടെ ലോകവും ഭൂമിയും പുകയുമ്പോള്‍
നെറ്റ്‌ കഫേയിലെ ഏകാന്തമായ ക്യാബിനുള്ളില്‍
വിദേശ യുവതിയുടെ നഗ്നത ലൈവായി ആസ്വദിക്കുന്ന,
അവരുമായി സല്ലപിക്കുന്ന,
ശരീരത്തെപറ്റി അശ്ളീലം പറയുന്ന,
വിര്‍ച്വല്‍ സെക്സിലേര്‍പ്പെടുന്ന കൌമാരം... !!!

പ്രതികരണം---------

വയ്യ....
ഉള്‍ക്കാഴ്ചയുടെ നെയ്ത്തിരി കൊളിത്തിവെച്ചിരുന്ന
കണ്ണുകള്‍ അവന്‍ മെല്ലെയടച്ചു.
ലോകത്തെ നോക്കിക്കണ്ട അവണ്റ്റെ
വാക്കുകള്‍ക്കായി ലോകം ചെവിയോര്‍ത്തു.
പക്ഷെ...
വാക്കുകളുടെ ഖനികളായ അവണ്റ്റെ നാവനങ്ങിയില്ല.
അവണ്റ്റെ ചിന്തയിലേക്കുള്ള രക്തയോട്ടം നിലച്ചു.
പ്രതിഷേധത്തിണ്റ്റെ പ്രതികരണത്തിണ്റ്റെ
ചുടുചോരയില്‍ നിസംഗതയുടെ ശിശിരം അരിച്ചിറങ്ങി.
അവണ്റ്റെ മൌനം സാന്ദ്രമാവുകയാണ്‌.
സാന്ദ്രായ മൌനം... !!!

അന്ത്യം-----------

വന്യമായ മഴക്കാറ്റില്‍ അവന്‍ മണ്ണില്‍ വീണു.
മണ്ണുമാന്തി യന്ത്രം നനഞ്ഞ ചാരവും മണ്ണും
കോരിയെടുക്കുമ്പോള്‍ കാഴ്ചക്കാരിലാരോ പറഞ്ഞു,
'ചാരം നല്ല വളമാണെന്ന്'. !!!