2009, ഓഗസ്റ്റ് 4, ചൊവ്വാഴ്ച

pizza Restaurant കല്‍ തേടി !!!

ഈ Hi -Tech ടീമ്സിനെല്ലാം ഇങ്ങനെ ബ്ലോഗ്‌ എഴുതാന്‍ എവിടുന്ന സമയം കിട്ടുന്നത് കഴിഞ്ഞ അഞ്ചാറ് മാസമായി ഒരു പണിയുമില്ലാതെ വീട്ടില്‍ കുത്തിയിരുന്നു ചുമ്മാ അടുകളയിലെ ബരനികള്‍ കാലി ആക്കുന്ന എനിക്ക് ഒരു dairy എഴുതാന്‍ പോലും സമയം കിട്ടുന്നില്ല അപ്പൊ ലെവന്‍മാര് എവിടുന്ന സമയം കണ്ടെത്തുന്നത് one minute manager എന്ന് അഹങ്കാരം പറയുന്ന ഞാന്‍ ,എനിക്ക് യെവിടായ പിഴക്കുന്നത്‌?? ടൈം മാനേജ്‌മന്റ്‌ ആണോ?ഹേ ഇപ്പോളും എന്റെ ego എന്നോട് പറയുന്നു "നിന്റെ ടൈം മാനേജ്‌മന്റ്‌ കിടിലനാണ് "!! എന്തായാലും ഈ techies എല്ലാം ബ്ലോഗ്‌ ഇടുന്നുണ്ട് നല്ലോണം കമന്റും കിട്ടുന്നുണ്ട്‌ എല്ലാ വീക്ക്‌ end ഇലും google gtalk സ്റ്റാറ്റസ് മേസജ് ബ്ലോഗിന്റെ ലിങ്കും പൊക്കിപ്പിടിച്ചു ഓരോരുത്തന്‍ മാര് എഴുന്നള്ളും അപ്പോളൊക്കെ കരുതും ഇപ്പൊ ഒരു ബ്ലോഗ്‌ അങ്ങ് എഴുതിയലോന്നു‌ ..............

എന്നിട്ട് university exam എഴുതുന്ന ലാഖവത്തോടെ ഗൂഗിള്‍ ഓപ്പണ്‍ ചെയ്യും എന്നിട് കീ ബോര്‍ഡില്‍ ഒന്ന് കുത്തിനോക്കും അപ്പോളാണ് ഓര്‍കുന്നത് ഇതെനെന്ത്‌ന്കിലും വിഷയം വേണല്ലോ എന്ന് ........ ഈ .ഊര് തെണ്ടിയുടെ ലാപ്ടോപില്‍ വിഷയത്തിന് ദാരിദ്രം ആണെന്ന് അപ്പോളാണ് അറിഞ്ഞത്. എന്നാല്‍ പിന്നെ പ്രണയത്തെ പറ്റി എഴുതാം എന്ന് കരുതി ഹോ എനിക്കെണ്ടോന്നു പ്രണയം അതൊക്കെ അനിഷിനെയും ടിനെയെയും കണ്ടു പഠിക്കണം അല്ലെങ്കില്‍ സ്നേഹിച്ച പെണ്ണിനെ കിട്ടതപ്പോ അതെ പേരുള്ള പെണ്ണിനെ കെട്ടിയ വിദ്വാനെ പോലെ എന്തെകിലും കഥ വേണം അതും അല്ലെങ്കില്‍ തന്നെ ആരെങ്കിലും കെട്ടികൊണ്ട് പോകാന്‍ വേണ്ടി കയ്യില്‍ ചായകൊപ്പയും പിടിച്ചു കാലുകൊണ്ട്‌ നിലത്തു C ലാംഗ്വേജ് എഴുതി അവസാനം ലോഗ് ഔട്ട്‌ ആയിപോകുന്ന ദീപയെ പോലുള്ള വരുടെ അനുഭവ സമ്പത്ത്‌ വേണം എനിക്ക് എന്നാ കോപ്പ പറയാനുള്ളത്‌ സെമെസര്‍ ആയ സെമസ്റ്റര്‍ എല്ലാം പെങ്ങള്‍ എന്ന് വിളിച്ചു നടന്ന പെണ്ണിനെ പ്രോപോസ് ചെയ്ത കഥയോ അതോ കരിയര്‍ ഒന്നും ഒരു കോപ്പുമല്ല കേരളത്തില്‍ വന്നാല്‍ അവളെ കാണാന്‍ പറ്റും എന്ന് കരുതി കാസര്‍കോട് -കോഴിക്കോട് റൂട്ടില്‍ വരുന്ന ബസുകള്‍ നോക്കി വെള്ളമിറക്കി 1 year തുലച്ച കഥയോ??? എന്താ എഴുതുക!! ദെ എങ്ങോട്ട് നൊക്കികെ എനിക്കൊരു തേങ്ങ പുന്നാക്കും എഴുതാന്‍ കിട്ടുന്നില്ല ......................
ആകെ ചൊരിഞ്ഞു കേരുന്നുണ്ട് മനുഷ്യന് ഇപ്പൊ തോനുന്നു ഈ പണ്ടാരം പിടിച്ച പരിപാടിക്ക്‌ തുനിഞ്ഞു ഏറെങ്ങേണ്ടി ഇരുന്നില്ല എന്ന്‌ അല്ല എനികുണ്ട് വിഷയം മക്കളെ .........എനിക്കൊരു ടോപ്പിക്ക് കിട്ടി ഇനി എന്നെ പിടിച്ചാല്‍ കിട്ടുല നിങ്ങളെ കൊന്നു ഞാന്‍ കൊലവിളിച്ചു തരാം.............M.B.B.S അഡ്മിഷന്‍ കിട്ടാന്‍ വേണ്ടി മെഡിക്കല്‍ എന്ട്രന്‍സ് repeat അടിച്ചു കേരളത്തിലെ രണ്ടാമത്തെ ഏറ്റവും മികച്ച എഞ്ചിനീയറിംഗ് കോളേജില്‍ അതും ഇലക്ട്രോണിക്സ് ആന്‍ഡ്‌ communication എഞ്ചിനീയറിംഗ് അഡ്മിഷന്‍ കിട്ടിയ വിദ്വാന്‍ ആണെല്ലോ ഞാന്‍( ആണ് എന്റെ ബ്ലോഗ്‌ പോലെ ഇതും സത്യമാണ് ) എന്ട്രന്സിനു വേണ്ടി എടുത്താല്‍ പൊങ്ങാത്ത Dinesh ഉം krishnas ഉം പൊക്കിപിടിച്ച് നടക്കുന്ന കാലത്ത്‌ എന്റെ ക്ലാസ്സില്‍ ഉണ്ടായിരുന്ന എന്നാല്‍ നേരിട്ട് ഒരിക്കലും സംസാരിക്കാത്ത എന്നാല്‍ ഇപ്പൊ ഓര്‍കുടില്‍ കൂടിയും gtalk ഇല്‍ കൂടിയും ഇപ്പൊ ഒരു പാട് സംസാരിക്കുന്ന
ശ്രീദേവി പറഞ്ഞ കാര്യം ശരിക്കും ഒന്ന് ആലോചികേണ്ടിയിരിക്കുന്നു എന്തായിരുന്നു അവള്‍ പറഞ്ഞത് ഒന്നോര്‍ത്തു നോക്കട്ടെ ,
------------------------------
--------------------
-------------------------------------------------
ശ്രീ :മോനെ നിനകിപ്പോ എത്ര വയസായി??
ഞാന്‍: 25 കഴിഞ്ഞു ആരോടും പറയേണ്ട
ശ്രീ:hv u got any mollesting frm girl side??
ഞാന്‍ :ഇല്ല
ശ്രീ : ഇതുവരെ ഇല്ലാലോ എന്നാല്‍ ഒരു പെണ്‍കുട്ടിക്ക് ദിവസം 25 കിട്ടും
എന്തിനു college പിള്ളര്‍ .......സ്കൂള്‍ കുട്ടികള്‍
ഇതെല്ലാം പെണ്ണുങ്ങള്‍ കൊല്ലതാതിന്റെതാണോ??
ഞാന്‍ ഇതിനെ എല്ലാം വാക്കുകള്‍ കൊണ്ട് പ്രതിരോധിച്ചു എങ്കിലും നമ്മുടെ സമുഹതിലെ കാമ ഭ്രാന്തന്‍ മാരായ എന്നെയും നിന്നെയും പോലുള്ള നമ്മുടെ വര്‍ഗങ്ങളെ ഓര്‍ത്തു തൊലി ഉരിഞ്ഞു പോയി ...............

ഭയാനകരമായ അരക്ഷിതാവസ്ത്ഥയിലേക്ക് പടിയിറങ്ങികോണ്ടിരിക്കുകയാണ് നാം. മലയാള ദിനപത്രങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍ വായിച്ചെടുക്കാവുന്ന സംഭവവികാസങ്ങള്‍ ഞെട്ടല്‍ ഉളവാക്കുന്നു എന്നു മാത്രമല്ല അവിശ്വസനീയവുമാണ്. സ്ത്രീകള്‍ക്ക്നേരെയുള്ള അക്രമങ്ങള്‍ അനുദിനം വര്‍ദ്ദിച്ചുകൊണ്ടിരിക്കുന്നു..
പതിനാലുകാരിയായ മകളെ ഭീഷണിപ്പെടുത്തി ലൈഗികവൃത്തിക്കുപയോഗിക്കുക മാത്രമല്ല മറ്റുള്ളവര്‍ക്കു കാഴ്ചവെക്കാന്‍ കൊണ്ടുനടക്കുകയും ചെയ്യുന്നു സ്വന്തം പിതാവ്...! സ്വന്തം മകളെ അവളുടെ അച്ചന്റെ കിടക്ക പായില്‍ നിന്നും വിട്ടുകിട്ടാന്‍ കോടതി കേറിയ അമ്മ യുടെ അനുഭവം അനുബന്ദമായി വായിച്ചാല്‍ എവന്‍ ഈ പറയുന്നത് എത്ര നിസ്സാര കാര്യം എന്ന് പറഞ്ഞു നിങ്ങള്ക്ക് പുച്ചിക്കാം.......ഗര്‍ഭിണിയായ ഭാര്യയെ ചവിട്ടിക്കൊല്ലുന്നു തന്റെ ഭര്‍ത്താവ്, തന്നെ മാനഭംഗപ്പെടുത്തിയവര്‍ക്കെതിരെ കേസുമായി നടക്കുന്ന യുവതിയെ ഒരു വര്‍ഷം തികയുമ്പോഴേക്ക് തട്ടിക്കൊണ്ടുപോയി വീണ്ടും കൂട്ടബലാത്സംഗം ചെയ്യപെടുന്നു ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍..

ചെറീയകുട്ടികളെ‍പോലും വേറുതെ വിടുന്നില്ല..വല്ലാതെ അലോസരപെടുത്തുന്നു ഈ സംഭവവികാസങ്ങള്‍. പൊതുവഴിയിലൂടെ ഭയമില്ലാതെ സ്വതന്ത്രയായി നടക്കാന്‍പോലും നമ്മുടെ സഹോദരിമാര്‍ക്ക് കഴിയുമോ..?ബസില്‍ യാത്രചെയ്യുന്ന സ്ത്രീയുടെ സാരിത്തുമ്പിലെ ദ്രാവകം രാസപരിശോധനക്കയക്കുന്ന നാണം കെട്ട ചുറ്റുപാടിലെത്തി നാം. വിദ്യഭ്യാസത്തിന്റെ കാര്യത്തില്‍ മുന്നിലാണെന്നവകാശപെടുന്ന നമ്മള്‍ , എന്ത് വിദ്യയുടെ കാര്യത്തില്‍ എന്ന ചോദ്യത്തിനു പ്രസക്തിവര്‍ദ്ദിച്ചുവരുന്നു...........സ്ത്രീയുടെ മാറിടത്തിന്റെയും നിതംബതിന്റെയും വലിപ്പം കണ്ടാല്‍ നശിക്കുന്ന സദാചാര ബോധമാണ് ഇന്ന് നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടുകരുടെത് !!!
?! എന്തുകൊണ്ട് സ്ത്രീകള്‍ക്കുനേരെ അനുദിനം അക്രമങ്ങള്‍ വര്‍ച്ചു വരുന്നു...?

സ്ത്രീ കുടുംബത്തിന്റെ മാത്രം വിളക്കായിരുന്നില്ല സ്മൂഹത്തിന്റേതു കൂടിയായിരുന്നു. പിന്നീടവളെ പൊതുവഴിയിലെ വര്‍ണചിത്രങ്ങള്‍ക്ക് വശ്യഭംഗി പകരാന്‍ അവളുടെ നഗ്നമായ മേനിയെ ഉപയോഗിക്കാന്‍ തുടങ്ങി..കേവലം ചാണകം വില്‍ക്കാന്‍ വരെ സ്ത്രീയുടെ നഗ്നമേനിപ്രദര്‍ശിപ്പിക്കുന്നു.
.! വിവാഹസമയത്ത് മാത്രമല്ല മറ്റുപലയിടങ്ങളിലും സത്രീയെ വില്പനചരക്കാക്കി..ചാനലുകളില്‍ അവളുടെ സംസാരത്തിനും നാട്യത്തിനുമായി പ്രാധാന്യം.അവളോടുകിന്നരിക്കാന്‍ ആളുകള്‍ മത്സരിക്കാന്‍ തുടങ്ങി........ഇന്ന് ഏറ്റവും ഒടുവില്‍ റിയാലിറ്റി ശോവ്കളിലൂടെ തന്റെ ഇണയെ കണ്ടെത്താനുള്ള അവകാശം നാട്ടുകാരുടെ SMS ഇനായി ഇനി നാളെ അവള്‍ അവളുടെ ഗര്‍ഭപാത്രം ഏത്‌ സമയത്ത്, എപ്പോ ,എങ്ങിനെ, ബീജം ഏറ്റുവാങ്ങണം എന്ന് ചാനെലുകള്‍ നിശ്ചയിക്കുന്ന കാലം വിദൂരമല്ല !!

സംഭവങ്ങളില്‍നിന്നു പാഠമുള്‍കൊണ്ട് ജീവിതത്തെ ചിട്ടെപ്പെടുത്തുന്നതിനു പകരം ഈ അധ:പതനത്തിന്റെ കുഴിതോണ്ടാന്‍ സ്ത്രീ തന്നെ കാവല്‍നില്‍ക്കാന്‍ തുടങ്ങി ..ബാംഗ്ലൂരിലെ തെരുവിലൂടെ നടക്കുമ്പോള്‍ പലപ്പോഴും എന്റെ കണ്ണുകളെ നിയന്ത്രിക്കാന്‍ പ്രയാസപ്പെടേണ്ടിവരാറുണ്ട്. വസ്ത്രം ശരീരം മറക്കാനെന്ന യാദാര്‍ത്ഥ്യത്തില്‍ നിന്ന് മാറി മറ്റു ശരീര ഭാഗങ്ങളിലെ നഗ്നതക്കുവശ്യഭംഗി പകരാന്‍ വേണ്ടി ഉപയോഗിക്കുന്ന വിരോധാഭാസം ! കേവലം 5 മീറ്റര്‍ സാരികൊണ്ടു പോലും അവളുടെ നഗ്നത മറക്കാന്‍ അവള്‍ക്കു ആവുന്നില്ല സ്ത്രീയുടെ സംസാരവും ആംഗ്യങ്ങളും വസ്ത്രധാരണ രീതികളും ഒരു പുരുഷനെ സ്വാധീനിക്കുന്നു എന്ന ആധുനികപഠനങ്ങള്‍ വ്യകതമാക്കുന്നു. ഒരു വ്യക്തി ഒരു തീരുമാനമെടുക്കുമ്പോള്‍ 85% താന്‍ കണ്ട കാഴ്ചകളും 13 % കേള്‍വികളും 1.5% സ്പര്‍ശവും 1.5% മണവും ആ തീരുമാനത്തെ സ്വാധീനിക്കുന്നുണ്ടത്രെ..! നാലുചുമരുകള്‍ക്കുള്ളില്‍ നാം തനിച്ചാകുമ്പോള്‍ വരുന്ന ചിന്തകള്‍ക്ക് ഈ കഴ്ചയുടെയും കേള്‍വിയുടെയും പങ്കുണ്ട്.നമ്മുടെ നിത്യജീവിതവുമായി ഈ പഠനത്തെ തട്ടിച്ചുനോക്കുന്നത് നന്നായിരിക്കും.
ഇവിടെ സ്ത്രീകള്‍ തങ്ങളുടെ അസ്തിത്വം മനസിലാക്കാത്ത പ്രശ്നമാണ് .....
ആമാതാവിനു ,ആഭാര്യക് ,സഹോദരിക്ക് ,ആമുത്തശിക്ക്, സമൂഹം നല്ല ബഹുമാനവും ആദരവും കൊടുക്കാറുണ്ട്...എന്നാല്‍ അവര്‍ മാറി ,മാരുമറക്കാന്‍ മടിയില്ലാതവരായി ..നമ്മുടെ കേരളത്തില്‍
പണ്ടെന്നോ മാറ് മറക്കാന്‍ സമരങ്ങള്‍ നടത്തിയിരുന്നവര്‍ ഇന്ന് ശരീരസ്വന്ദര്യം കാട്ടാന്‍ സമരം ചെയ്യുന്നു ....അവര്‍ സമൂഹത്തിന്റെ അലങ്കാരവസ്തു വിലേക്ക് പതിയെ ചുവടുമാരുന്നു .......
അപ്പോള്‍ പണ്ടെങ്ങും കേള്‍ക്കാതത്തില്‍ അതികമായി പെണ് വാണിഭവും പീടനങളും കൂടുന്നു ....
ഇപ്പോള്‍ അതെല്ലാം മലയാളികള്‍ക്ക് ചിരപരിജിതമായിരിക്കുന്നു ....കുറെ യൊക്കെ ഇതിന്റെ പിന്നില്‍ സ്ത്രീകള്‍ തന്നെയല്ലേ .....സ്ത്രീകളെ ദേവിമാരായും,അമ്മമാരായും ,വീരവനിതകലുമായികേട്ടിരുന്ന്ന നാം അവരെ വെറും ഉപഭോഗ വസ്തുവായിമാത്രം കാണാന്‍ തുടങ്ങി ...അതോടെ അവരും തുടങ്ങി ഭ്രൂണഹത്യകളും ,പിഞ്ചു കുഞ്ഞുകളെ തെരുവില്‍ ഉപേക്ഷിക്കലുംഎല്ലാം ......സത്യത്തില്‍ എന്താണ് ഇതിനെല്ലാം കാരണം ....സ്ത്രീതന്നെ അവരുടെ ഭാവങ്ങളില്‍ വരുത്തിയ മാറ്റങ്ങളല്ലേ


പരസ്പരം ആദരിക്കാനും ബഹുമാനിക്കാനും സ്നേഹിക്കാനും പങ്കുവെക്കാനും മറക്കുന്നവരായി വര്‍ത്തമാന കാലമനുഷ്യന്‍ മാറികഴിഞ്ഞിരിക്കുന്നു. വെട്ടിപ്പിടിക്കാനും ആസ്വദിക്കാനുമുള്ള ത്വര ആണിനെയും പെണ്ണിനെയും ലിംഗവിത്യാസമില്ലാതെ കീഴ്പെടുത്തിയിരിക്കുന്നു. സ്ത്രീ സ്വയം പ്രദര്‍ശനവസ്തുവായും , പുരുഷന്‍ പൌരുഷമില്ലാത്ത പാതി സ്ത്രീയായും മാറുമ്പോള്‍ , സ്തീയുടെ സംരക്ഷകനായ പുരുഷനെയും, പുരുഷന്റെ തണലായ സ്ത്രീയെയും സമൂഹത്തിന്‌ നഷ്ട്മാകുന്നു. അതിലൂടെ ഒരു സമൂഹത്തിന്റെ പുരോഗതിയും !!

സ്ത്രീയാകട്ടെ തന്റെ വ്യക്തിത്വത്തിന്റെ മഹാത്മ്യത്തെ കണ്ടറിയുകയും സംഭവങ്ങളില്‍നിന്ന് പാഠമുള്‍ക്കൊള്ളുകയും വേണം.അടുത്ത തലമുറയുടെ പിറവി അവളുടെ ഉദരത്തിലാണു കുടിക്കൊള്ളുന്നത്. നമ്മുടെ നാടിന്റെ സംസ്കാരത്തിലേക്ക് നാം തിരിഞ്ഞുനടക്കേണ്ടിയിരിക്കുന്നു
, ദ്രൌപതി വസ്ത്രാക്ഷേപം ചെയ്തപ്പോള്‍ വസ്ത്രം നല്‍കിയത് ശ്രീകൃഷ്ണനാണ്.

ഓരോ സ്ത്രീയും മാതാവും ഭാര്യയും സഹോദരിയുമാണെന്ന തിരിച്ചറിവിലേക്ക് നാം മടങ്ങുക മാത്രമല്ല സമൂഹത്തെ ബോധവത്കരിക്കേണ്ടതുകൂടിയുണ്ട് ഈ കര്‍ത്തവ്യത്തിനുവേണ്ടി ഇടകെങ്കിലും നമുക്ക് ജീവനു മതമുണ്ടാക്കുന്നതില്‍ നിന്നും മിസ് കണ്‍ജീനിയാലിറ്റിയെ തിരഞെടുക്കുന്നതില്‍ നിന്നും തിരിച്ചുവരാം.

മുന്‍കാലത്തെ അപേക്ഷിച്ച്‌ സ്തീകള്‍ അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്‌ ഒഴുകിയെത്തിയ, പൊതുരംഗങ്ങളില്‍ അവള്‍ അന്യപുരുഷന്മാരോടൊപ്പം അതിരുകളില്ലാതെ ഇടകലകലര്‍ന്നു പ്രവര്‍ത്തിക്കാനും തൊഴിലെടുക്കാനും തുടങ്ങിയ വര്‍ത്തമാന കാലത്തില്‍, ആധുനിക വസ്ത്ര ധാരണ ( അതോ വിവസ്ത്ര ധാരണ രീതിയോ ) രീതികളും, ചില നേരം കൊല്ലി വനിതാ സംഘടനകളുടെ അനാവശ്യമായ അതിലേറെ ദുരഭിമാനത്തിലധിഷ്ടിതമായ പുരുഷ വിരോധ പ്രവര്‍ത്തന രീതികളുമെല്ലാം, പരസ്പര പൂരകങ്ങളായി നിലകൊള്ളേണ്ട സ്ത്രീയും പുരുഷനും തമ്മില്‍ സ്നേഹവും ബഹുമാനവും വര്‍ദ്ധിപ്പിക്കേണ്ടതിനു പകരം വെറുപ്പും പകയും വളര്‍ത്താനാണ്‌ ഏറെയും നിലകൊണ്ടതെന്നത്‌ ഒരു വസ്ഥുതയാണ്‌. സ്ത്രീകളില്‍ ചിലര്‍ ,നാണവും മാനവും മറന്നവര്‍ സിനിമകളിലും, പരസ്യങ്ങളിലും എന്തിനേറെ പൊതുനിരത്തുകളില്‍ വരെ അര്‍ദ്ധനഗ്നകളായും സൌന്ദര്യ മത്സരങ്ങളെന്നപേരിലും സിനിമാറ്റിക്ഡാന്‍സിന്റെയുമൊക്
കെപേരില്‍ നടക്കുന്ന പേക്കൂത്തുകളിലും, ഏതാണ്ട്‌ പൂര്‍ണ്ണ നഗ്നകളായും യാതൊരു ഉളുപ്പുമില്ലാതെ പ്രത്യക്ഷപ്പെടുന്നതുമൊക്കെ വളര്‍ന്നു വരുന്ന യുവതയില്‍ സ്തീയെ വെറും കാഴ്ചവസ്തുവായും, ഉപഭോഗ വസ്തുവായും മാത്രം നോക്കിക്കണുവാനുള്ള മനസ്സുണ്ടാക്കുവാന്‍ ഉത്തേജക ഘടകമായി ഭവിച്ചിട്ടൂണ്ടെന്നതിലും സംശയമില്ല.മൂല്യങ്ങളുടെ നിരാസവും, കുത്തഴിഞ്ഞ ജീവിതവും, കച്ചവടവത്കരിക്കപ്പെട്ട ബന്ധങ്ങളും, മറ്റുള്ളവരെ പിന്നിലാക്കാനുള്ള അടങ്ങാത്ത ത്വരയുമെല്ലാം മനുഷ്യനെ ഏത്‌ വിധേനയും പണമുണ്ടാക്കാനും എങ്ങിനെയും സുഖലോലുപരായി ജീവിതം ആസ്വദിക്കുവാനും അവനെയും അവളെയും ഒട്ടും മടിയില്ലാത്തവരാക്കി മാറ്റിയിരിക്കുന്നു. കൂട്ടുകുടുംബത്തിന്റെ സ്നേഹക്കുരുക്കുകളില്‍ നിന്ന്‌ അണുകുടുംബത്തിന്റെ അഴിയാകുരുക്കുകളിലേക്ക്‌ വലിച്ചടുപ്പിക്കപ്പെട്ടവരില്‍ ചിലരൊക്കെ സ്വയം ചിതയൊരുക്കി എരിഞ്ഞടങ്ങുതെല്ലാംതന്നെ ഈയൊരു മാറ്റത്തിന്റെ പ്രതിഫലനമത്രെ !

പരസ്പരം ആദരിക്കാനും ബഹുമാനിക്കാനും സ്നേഹിക്കാനും പങ്കുവെക്കാനും മറക്കുന്നവരായി വര്‍ത്തമാന കാലമനുഷ്യന്‍ മാറികഴിഞ്ഞിരിക്കുന്നു. വെട്ടിപ്പിടിക്കാനും ആസ്വദിക്കാനുമുള്ള ത്വര ആണിനെയും പെണ്ണിനെയും ലിംഗവിത്യാസമില്ലാതെ കീഴ്പെടുത്തിയിരിക്കുന്നു. സ്ത്രീ സ്വയം പ്രദര്‍ശനവസ്തുവായും , പുരുഷന്‍ പൌരുഷമില്ലാത്ത പാതി സ്ത്രീയായും മാറുമ്പോള്‍ , സ്തീയുടെ സംരക്ഷകനായ പുരുഷനെയും, പുരുഷന്റെ തണലായ സ്ത്രീയെയും സമൂഹത്തിന്‌ നഷ്ട്മാകുന്നു. അതിലൂടെ ഒരു സമൂഹത്തിന്റെ പുരോഗതിയും !!

സഹചര്യങ്ങള്‍ മനുഷ്യനെ തെറ്റിലേക്ക്‌ നയിക്കാന്‍ ഇടവരുത്തുന്നു. തിന്മകള്‍‍ ലഘൂകരിക്കപ്പെടുകയും ഒരുവേള മഹത്വവത്‌കരിക്കപ്പെടുകയും ചെയ്യുന്ന ആധുനിക യുഗത്തില്‍ ശരിയായ പാതകളില്‍ ചരിക്കുന്നതിനേക്കാള്‍ എളുപ്പവും സൗകര്യവും തെറ്റില്‍ മുഴുകി സുഖിക്കുന്നതിനാണെന്ന ധാരണ സ്തീയെയും പുരുഷനെയും ഒരു പോലെ പിടികൂടിയിരിക്കുകയയാണ്. അതിരുകളില്ലാത്ത സൗഹൃദങ്ങള്‍ പലപ്പോഴും അരുതായ്മകളുടെ ബന്ധങ്ങളിലേക്ക്‌ നയിക്കുകയും അത്‌വഴി കുടുംബ ബന്ധങ്ങളും സ്വജിവനും വരെ ബലികഴിക്കപ്പെടുന്ന സംഭവങ്ങള്‍ നമുക്ക്‌ മുന്നില്‍ ദിനേനയെന്നോണം കേള്‍ക്കുമ്പോഴും കാണുമ്പോഴും പക്ഷെ പാഠമുള്‍കൊള്ളാന്‍ പലര്‍ക്കും കഴിയുന്നില്ല എന്നതാണു ദുഖ കരം. സാധാരണ ജീവിതത്തിന്റെ താളപ്പിഴകളില്‍ വലിയ ഒരു പങ്കാണ" ഇന്ന് ദ്ര്യശ്യമാധ്യമങ്ങള്‍ വഹിച്ച്‌ കൊണ്ടിരിക്കുന്നത്‌. അവിഹിത ബന്ധങ്ങളുടെ ഹരം പിടിപ്പിക്കുന്ന കെട്ടുകഥകളും , നഗ്‌നത വിറ്റു കാശാക്കുന്ന പരിപാടികളും , ബന്ധങ്ങളുടെ മാന്യതക്ക്‌ കടക്കല്‍ കത്തി വെക്കുന്ന റിയാലിറ്റി ഷോകളും മറ്റും മറ്റുമായി ഒരു ജനതയെ, അവരുടേ ക്രിയാത്മകതയെ മയക്കിക്കിടത്തി ജീവിതം എന്നാല്‍ ഏത്‌ വിധേനയും സുഖിക്കാനും ആസ്വദിക്കാനും മാത്രമുള്ളതാണെന്ന വികലമായ ചിന്തകളിലേക്ക്‌ നയിക്കുന്ന വിഡ്ഢിപ്പെട്ടികള്‍ കേരളീയ ജീവിതത്തില്‍, നമ്മുടെ പവിത്രായ കരുതിയിരുന്ന ബന്ധങ്ങളില്‍ വലിയ വിള്ളലുകള്‍ വീഴ്‌ത്തിയിരിക്കുന്നു. !

മുന്‍ കാലങ്ങളില്‍ ഒരു സ്ത്രീ ഏറ്റവും വിലമതിക്കപ്പെട്ടതായി കാത്തു സൂക്ഷിച്ചിരുന്ന പാതിവ്രത്യം ഇന്ന് അപരനെ അപമാനിക്കാനുള്ള ഒരു ആയുധമായി പോലും ഉപയോഗിക്കാന്‍ ലജ്ജയില്ലാത്ത സ്ത്രീകള്‍ കൂടികൊണ്ടിരിക്കുന്നു. വിവാഹതേര ബന്ധവും, വിവാഹപൂര്‍വ്വ ബന്ദങ്ങളുമെല്ലാം ഒരു ആവശ്യമെന്ന നിലക്ക്‌ ചാനല്‍ ചര്‍ച്ചകള്‍ നടത്താന്‍ വരെ നാണമില്ലാത്ത ഒരു വിഭാഗം നമുക്കിടയില്‍ തന്നെയുണ്ടല്ലോ. അപ്പോള്‍ പിന്നെ പാതിവ്രത്യം എന്നത്‌ സ്ത്രീക്കോ പുരുഷനോ ഒരു കടങ്കഥ പോലെ തോന്നുന്നതില്‍ അത്ഭുതമില്ല. വഴിവിട്ട ബന്ധങ്ങളാവാം പക്ഷെ സുരക്ഷ നോക്കിയാല്‍ മതിയെന്ന് മാത്രം. അതാണല്ലോ ആധുനികര്‍(?) നല്‍കുന്ന ഉപദേശം
കുറിപ്പ് : ആധുനികര്‍ എന്നവകാസപെടുന്ന മാന്യരേ നിങ്ങള്‍ എങ്ങോട്ടാണ് എപ്പോളും കൈ ചുണ്ടുന്നത് ? അമേരിക്കയിലേക്കോ അതോ മറ്റു പാശ്ചാത്യ രാജ്യങ്ങളിലെകോ ?? എന്താണ് അവരുടെ സംസ്കാരം ? അവരുടെ സംസ്കാരം രൂപപെട്ടിടു കാലം എത്രയായി? i mean civilization-
USA civilization ആയിട്ടു 200-300 yrs അല്ല പോട്ടെ 400-500 yrs അല്ലെ ആയിട്ടുല്ലു‌?? നമ്മുക്ക് 5000 വര്‍ഷം പഴക്കം കൊണ്ട് ഒരു പാട് അനുബവങ്ങളിലൂടെ തഴമ്പ് വന്ന വളരെ matured ആയിട്ടുള്ള സംസ്കാരമാണ് നമുക്കുള്ളത്‌ !!! നമ്മളും അമേരിക്കയും തമ്മില്‍ ---നമുക്ക് 60-70 വയസായ ഒരാളുടെ അനുഭവ സമ്പത്തുണ്ട് അമേരിക്ക ഇപ്പോളും ചെറുപ്പമാണ് വെറും 20 വയസുകരെന്റെ ചപല്യമാണ് നാം അവിടെ കാണുന്നത് എല്ലാ രീതിയിലും. എന്നിട്ടും നാം തിരിഞ്ഞു അങ്ങോട്ട്‌ പോകുന്നു pizza restaurant കല്‍ തേടി !!!..................................




7 അഭിപ്രായങ്ങൾ:

  1. നിനക്ക്‌ ഒരു മാറ്റവും ഇല്ലലോടെയ്...നിനക്ക്‌ ഒരു മാറ്റവും ഇല്ലലോടെയ്

    മറുപടിഇല്ലാതാക്കൂ
  2. ഡേയ്
    ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയിട്ടുണ്ട്....
    പിന്നെ ഇതൊക്കെ എവിടെ ചെന്ന് നില്‍ക്കുമെന്ന് ഒരു പിടീം ഇല്ല...
    അത് കൊണ്ട ബഹുഭൂരിപഷത്തെ പോലെ " ആരാന്റെ അമ്മക്ക്ക് പ്രാന്ത് പിടിച്ചാല്‍ , കാണാന്‍ നല്ല രസം..."

    മറുപടിഇല്ലാതാക്കൂ
  3. കൊള്ളാം, നമ്മുടെ പഴയ ദര്‍പ്പണത്തിന്നൊരു അനുബന്ധം.

    തീക്ഷ്ണമായ വാക്കുകള്‍, വ്യക്തതയുള്ള ചിന്ത. അക്ഷരത്തെറ്റുകള്‍ കുറക്കാന്‍ ശ്രമിക്കുക. വായിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ട്. ഒന്നുകില്‍ അക്ഷരങളുടെ കളര്‍ മാറ്റുക. അല്ലെങ്കില്‍ ബാക്ഗ്രൌണ്ട് മാറ്റു.

    മറുപടിഇല്ലാതാക്കൂ
  4. നന്നായിട്ടുണ്ട് .. പിന്നെ ഇത് വായിച്ചപ്പോള്‍ തോന്നിയ ചില ചിന്തകള്‍ ഇവിടെ കുറിക്കുന്നു..
    എന്റെ വിശ്വാസത്തില്‍ ഒരു സംസ്കാരം രൂപപ്പെടുന്നത് അവന്റെ ചുറ്റുപാടുകളുടെ പ്രതിഫലനം മൂലം തന്നെ ആണ്. പുരാതന ഭാരത സംസ്കാരം പ്രതിഫലിക്കുന്ന ഒന്നും തന്നെ ഇന്ന് നമ്മുടെ ചുറ്റുപാടും ഇല്ല എന്ന് വേണം പറയാന്‍. ചുറ്റുമുള്ള ലോകത്തില്‍ സംഭവിക്കുന്ന വസ്തുതകളെ മറച്ചു വയ്ക്കാന്‍ ഇവിടത്തെ എല്ലാ മാധ്യമങ്ങളും ഒരുമിച്ചു ശ്രമിച്ചാലും ഇന്നത്തെ സാങ്കേതികവിദ്യയില്‍ അത് എത്തിപ്പിടിക്കുക എന്നത് അപ്രാപ്യമല്ല. പിന്നെ വേറൊരു കാര്യം ഭാരതീയ സംസ്കാരത്തിന്റെ ലാഞ്ചന പോലും കാണാന്‍ കിട്ടാത്ത ഒരുപാട് നഗരങ്ങള്‍ ഇന്ന് ഭാരതത്തില്‍ ഉണ്ട്. അവിടെ നടക്കുന്ന സ്ത്രീ പീഡനത്തിന്റെ കണക്ക് പരിശോധിച്ചാല്‍ ഇന്നും നമ്മുടെ സംസ്കാരം കാത്തു സൂക്ഷിക്കുന്നു എന്ന് നാം അവകാശപ്പെടുന്ന കേരളത്തിന്‌ നാണം കേടെണ്ടി വരും കാരണം കേരളം അവരെ ഒക്കെ കടത്തി വെട്ടുന്നു ഇക്കാര്യത്തില്‍ .. എനിക്ക് തോന്നുന്നത് ചുറ്റുപാടുകള്‍ മറ്റു സ്ഥലങ്ങളിലെ പോലെ തന്നെ നില നില്‍ക്കുകയും എന്നാല്‍ സംസ്കാരികതയുടെ മതില്‍ക്കെട്ടില്‍ അതിനെ തളച്ചിടാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് നമ്മുടെ നാടിലെ പ്രശ്നങ്ങള്‍ക്ക് കാരണം. ഞാന്‍ ഈ പറയുന്നത് പാശ്ചാത്യ സംസ്കാരം നല്ലതാണെന്നും ഭാരതീയ സംസ്കാരം പഴഞ്ചനായി എന്നാ അര്‍ത്ഥത്തിലും അല്ല.. ഭാരതീയ സംസ്കാരം അതിന്റെ അര്‍ഥത്തില്‍ ഉള്‍ക്കൊല്ലം കഴിയുന്ന പൌരന്മാര്‍ ഇവിടെ കുറഞ്ഞു വരുന്നു എന്ന് മാത്രമേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ..

    മറുപടിഇല്ലാതാക്കൂ