എന്റെ പേര് കാംചലബ്ധൻ ഒന്നാമൻ ഒരു പക്ഷെ ഞാൻ നിങ്ങളുടെ കൂടെ ഉണ്ടായിരുന്നെങ്കിൽ ഇതായിരിക്കണം എന്റെ പേര് എന്നില്ല. എന്റെ വളർച്ചയുടെ ഏതോ ഒരു ഘട്ടത്തിൽ അച്ഛൻ അമ്മയോട് പറയുന്നതായി കേട്ടതാണ് ഈ പേര്. മറിച്ചൊരു പേരിനായി അവർക്ക് ബുദ്ധിമുട്ടേണ്ടി വന്നില്ല എന്നതാണ് വാസ്തവം.
എന്റെ ഹൃദയം ആദ്യം മിടിച്ചു തുടങ്ങിയപ്പോൾ അവരുടെ സന്തോഷം ഞാൻ അനുഭവിച്ചറിഞ്ഞു . അമ്മ ഓരോ ദിവസവും എനിക്കുള്ള ഭക്ഷണത്തിൽ പുതു രുചികൾ നിറച്ചു തന്നു . അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും അറിഞ്ഞ് ഞാൻ വളർന്നു. സ്വപ്നങ്ങളിൽ ഞാൻ നിറഞ്ഞു നിന്നു . ഓരോ ദിവസവും എനിക്കുവേണ്ടി അവർ പുതുലോകം തീർക്കുന്നതും ഞാൻ അറിഞ്ഞു.
അമ്മയുടെ താരാട്ടും അച്ഛൻറെ കൊച്ചു വർത്തമാനങ്ങളും എന്നും എനിക്കു സന്തോഷം തരുമായിരുന്നു അവരെന്നെ ബാംഗ്ലൂരിൽ എല്ലായിടത്തും കൊണ്ട് പോയി. അമ്മ നടകുമ്പോ എനിക്ക് ഇളക്കം വരാതിരിക്കാൻ പ്രത്യേകം ശ്രേധിക്കുമായിരുന്നു ഞനൊന്നു ഇളകിയാൽ അച്ചന്റെ സ്പർശനവും ഞാൻ അറിയുമായിരുന്നു അവരുടെ സുഹൃത്തുക്കളുടെ കൂടെ അവർ സന്തോഷിക്കുമ്പോൾ എന്റെ കൊച്ചു ലോകവും കൂട്ടത്തിൽ ഉണ്ടായിരുന്നു എല്ലാവരെയും കാണാനും അവരുടെ ഇടയിലിരുന്നു അച്ഛൻ ഇടക്കൊകെ പറയുന്ന പോലെ ഒന്ന് അർമാദിക്കുവൻ ഞാൻ ഒരുപാടു കൊതിച്ചിരുന്നു.
ഇനി അന്നത്തെ ദിവസത്തെ കുറിച്ച് പറയാം ...........................
അതൊരു ജൂലൈ മാസം 5 ആം തിയ്യതി . അമ്മ പൊതുവെ സന്തോഷവതി ഇടയ്ക്കിടയ്ക്ക് എന്നെ തോട്ടുനോക്കും എന്നോട് വർത്താനം പറയും പക്ഷെ അച്ചനെ കുറച്ചു ദിവസമായി കേൾക്കാനില്ല അച്ഛൻ ബാംഗ്ലൂരിൽ ആണെന്ന് അമ്മ പറഞ്ഞിരുന്നു .ഇന്നു അച്ചന് നല്ല ജോലിത്തിരക്കും തൊണ്ടവേദനയും ജലദോഷവും ആണെന്ന് അമ്മയോട് വീഡിയോ ചാറ്റ് ചെയ്തു പറയുന്നതു കേട്ടിരുന്നു. നേരത്തെ വീട്ടിൽ എത്തിയ അച്ചൻ അമ്മയോട് കുറെ നേരം ഫോണിൽ സംസാരിച്ചു ഇടയ്ക്കിടയ്ക്ക് എന്നെക്കുറിച്ച് പറയുന്നതും കേട്ടു :) . അമ്മ കഴിച്ചിട്ട് വിളിക്കാം എന്ന് പറഞ്ഞ് ഫോണ്‍ സംസാരം നിർത്തി കഴിക്കുന്ന കാര്യം പറഞ്ഞപ്പോ എന്റെ വായില വെള്ളം വന്നു അമ്മ വയറുനിറയെ കഴിച്ച ഗോതമ്പ് ദോശ ഞാനും കുറച്ചു നുണഞ്ഞു . ഭക്ഷണം കഴിഞ്ഞതുമുതൽ വല്ലാത്ത അസ്വസ്ഥത തോന്നി എല്ലാവരെയും കാണാനുള്ള ആഗ്രഹവും തീക്ഷ്ണമായി . അച്ഛന്റെ സ്വപ്നത്തിൽ പോയി കാര്യവും പറഞ്ഞു. അമ്മ പറയാറുള്ള കൂൾ അച്ചൻ അല്ലായിരുന്നു അപ്പോൾ അച്ചൻ ആകെ പേടിച്ചു ഒരുപാട് വെള്ളം കുടിച്ചു ഭൂമിയിൽ എന്റെ ആഗമനത്തിനു ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന എന്റെ അച്ഛന് ഞാൻ പറഞ്ഞത് ഇഷ്ടമായില്ലേ ഞാൻ അച്ഛന്റെയും അമ്മയുടെയും വാവ അല്ലെ ? അച്ഛനോട് പറഞ്ഞുവന്നത് ഒരു യാത്ര മൊഴി ആയിപോയത് പിന്നീടാണ് ഞാൻ അറിഞ്ഞത് . പക്ഷെ ഞാൻ പിന്നീടു വരാം എന്ന് അച്ചന് വാക്ക് കൊടുത്തിട്ടാണ് വന്നത്. ഒരു മകൻറെ അച്ഛനോടുള്ള വാക്കല്ലേ അത് ഞാൻ പാലിക്കുമല്ലൊ എന്നിട്ടും എന്തിനാ അച്ചൻ ആകെ പരിഭ്രാന്ദൻ ആയി കട്ടിലിൽ ഇരിക്കുന്നത് അച്ചൻ അമ്മ പറഞ്ഞ പോലെ അത്ര കൂൾ ഒന്നും അല്ല . എന്തായാലും അമ്മയുടെ ഫോണ്‍ വന്നശേഷം ആണ് അച്ഛന്റെ അടുത്തിന്നു തിരിച്ചു വന്നത്.
എന്റെ ഉള്ളിലെ മാറ്റങ്ങൾ ഞാൻ അറിഞ്ഞു അമ്മക്ക് അസ്വസ്ഥത തോന്നുന്നതും . അച്ഛനോട് തീരെ വയ്യ എന്ന് പറഞ്ഞു അമ്മ കിടന്നു പക്ഷെ അമ്മക്ക് ഉറങ്ങാൻ സാദിക്കുന്നില്ല എന്ന് എനിക്ക് മനസിലായി . എന്റെ ചുറ്റുമുള്ള ആവരണങ്ങൾ ക്ക് മാറ്റങ്ങൽ സംഭവിക്കുന്നു നിമിഷങ്ങൾക്കുള്ളിൽ എന്റെ ചുറ്റും ചോര പടരാൻ തുടങ്ങി എന്റെ പിടച്ചിലിൽ എന്റെ ആവരണം എല്ലാം തകർന്നു . പുറത്തു കടക്കാനുള്ള വഴികാണാതെ ഞാൻ ആകെ വിഷമിച്ചു അപ്പോഴേക്കും അമ്മ hospitalil പോകാൻ തയ്യാറെടുത്തു .
ആശുപത്രിയിൽ എത്തിയപ്പോലെക്കും സംഭ്രമം കൊണ്ട് വേഗത്തിലായ ഹൃദയ സ്പന്ദനം കുറഞ്ഞു വരികയായിരുന്നു എന്റെ അമ്മ എന്നെ കുറിച്ച് ആദ്യം പരിശോദിച്ച nursinode ചോദിക്കുന്നുണ്ടായിരുന്നു അവർ അമ്മയെ ആശ്വസിപ്പിച്ചു കാരണം അമ്മ എന്നെക്കുറിച്ച് വ്യാകുലപ്പെടുന്ന ഓരോ നിമിഷവും എനിക്കും അമ്മകും ശ്വസിക്കാൻ പറ്റുന്നില്ല .
വൈകാതെ Doctor വന്നു അമ്മയെയും എന്നെയും പരിശോദിച്ചു എന്നെ പുറത്തെടുക്കാനുള്ള വഴികളെ കുറിച്ച് ഡോക്ടര ഒരു തീരുമാനത്തിൽ എത്തി . അമ്മയുടെ വയർ പിളക്കാതെ എന്നെ പുറത്തെടുക്കാൻ പറ്റില്ല എന്ന നിഗമനത്തിൽ എത്തിയ അവർ ഓരോരുത്തരുടെയും കൃത്യ നിഷ്ടയുടെ ഭാഗമായി അവരുടെ ജോലികൾ അമ്മയുടെ ശരീരത്തിൽ നിർവഹിച്ചു. അതിനിടക്ക് ഡോക്ടര അച്ഛനോട് സംസാരിക്കുന്നതും അച്ഛൻ പെട്ടന്ന് ബാംഗ്ലൂരിൽ നിന്നും തിരിക്കാം എന്ന് പറയുന്നതും അമ്മ ഒത്തിരി വേദന സഹിക്കുന്നത്തിനിടയിൽ ഞാൻ അറിഞ്ഞു.
അങ്ങനെ ഞാനും അമ്മയും operation റൂമിൽ എത്തി .അമ്മക്കു അനസ്തേഷ്യ കൊടുത്തു oxegen cap വെച്ച് കണ്ണുകൾ മൂടികെട്ടി . അങ്ങനെ ഭൂമിയിലേക്ക് എന്റെ ആഗമനത്തിനു സാക്ഷ്യം വഹിക്കാൻ എല്ലാവരും തയ്യാറെടുത്തു. അമ്മയുടെ വയർ പിളര്ന്നു ഞാൻ ആഗതനായി ഒന്ന് കരഞ്ഞെങ്കിലും എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല എന്ന് മനസിലായി.അമ്മയെ നോക്കി കരഞ്ഞു അമ്മ അറിഞ്ഞില്ല കണ്ടതും ഇല്ല ......എന്നെ വേഗം അമ്മയുടെ അടുത്തിൽനിന്നും മാറ്റി incubilatorilottu മാറ്റി .
എന്നെ കാത്തു പുറത്തു നില്പുണ്ടായിരുന്നു അവരോടു ഡോക്ടർ വന്നു കാര്യം പറഞ്ഞു. "ഭൂമിയിലെ സൗഭാഗ്യങ്ങൾ അനുഭവിക്കാൻ മിഥുനത്തിലെ മകയിര്യം നക്ഷത്രത്തിൽ ഉണ്ണി പിറന്നു ഒരു ആണ്‍കുട്ടി "
രാവിലെ അച്ഛൻ വന്നു എന്നെ വിളിച്ചു കാണാൻ വന്നപ്പോൾ വിളികേട്ടങ്കിലും അച്ഛൻ അതറിഞ്ഞില്ല അമ്മയെ കൊണ്ടുവരാൻ പറഞ്ഞെങ്കിലും അതും അച്ചൻ കേട്ടില്ല . മരുന്നുകളുടെയും കുറെ യെന്ദ്രങ്ങളുടെയും സഹായത്തൽ എന്റെ ജീവന ഭൂമിയിൽ തന്നെ നിർത്താൻ ഡോക്ടരമാറോടു കരഞ്ഞു പറഞ്ഞു അതിനു വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് അച്ഛൻ.
ആരൊക്കയൊ വന്നു പോകുന്നുണ്ട് വേദനകൾ മാത്രം കൂട്ടിനു നിർത്തി എല്ലാവരും വന്നു പോകുന്നു . അമ്മയോട് യാത്ര ചോദിക്കേണ്ട നേരം വൈകി കൊണ്ടേ ഇരുന്നു അമ്മ എന്നെ കാണാൻ വരുമെന്ന് കുറെ നേരം കാത്തിരുന്ന്. നമ്മുടെ മോന്റെ ഈ അവസ്ഥ നീ കാണേണ്ട എന്ന് അമ്മയോട് അച്ഛൻ പറയുന്നതും ഞാൻ കേട്ടു .
ഞാൻ പോവാൻ നേരമായി അച്ഛന് മനസിലായി കഴിഞ്ഞു ഇതാ ഞാൻ ഭൂമിയിൽ അവസാന നിമിഷത്തിലേക്ക് പ്രവേശിക്കുന്നു
ആൾകൂട്ടത്തിൽ തനിയെ എന്നാ പോലെ എല്ലാവരും ഉണ്ടെങ്കിലും ആരും അടുത്തില്ല അമ്മയെ ഒന്നുകൂടെ കാണാൻ ആഗ്രഹിച്ചെങ്കിലും സാധിച്ചില്ല
ആദ്യമായി അച്ഛന്റെ നെഞ്ചോട് ചേരാൻ ആഗ്രഹം തോന്നിയെങ്കിലും അച്ചന്റെ കൈകളിൽ എൻറെ ചേതന അറ്റ ശരീരം ആണ് . മോനെ കാണാൻ ആഗ്രഹിച്ചു ,തലോടാനും താരാട്ടാനും ആഗ്രഹിച്ച എൻറെ അച്ഛന് ഞാനില്ലാത്ത എന്റെ ശരീരം ആണ് ലഭിച്ചത് . ...
എന്റെ മോനെ തലോടാതെ, കൈപിടിച്ച് വളർത്താത്ത നിന്റെ അച്ഛന് മോന്റെ കുഴിയിൽ പോലും ഒരുപിടി മണ്ണ് ഇടാൻ പറ്റിയില്ലലോ അച്ഛൻ അങ്ങോട്ട് വന്നാൽ അമ്മയുടെ അടുത്ത് ആരുണ്ടാവും. എങ്കിലും മോനോടുള്ള ഒരു കടമയും ചെയ്യാൻ അച്ഛന് പറ്റിയില്ലല്ലോ ......മോൻ തിരിച്ചുവരും എന്ന് ആണ് എന്റെ സ്വപ്നത്തില വന്നു നീ പറഞ്ഞ വാക്കുകൾ മാത്രമാണ് ഇന്ന് അച്ഛന്റെയും അമ്മയുടെയും ആശ്വാസം
മോനെ അമ്മ ഒരു അവസ്ഥയാണ്,..
അമ്മ ഉണരുന്നത് അവിടെ കുഞ്ഞിപ്പാദങ്ങള്‍ പിച്ചവെച്ച് ഓടിനടക്കുമ്പോഴാണ്..ഒരു വീട് വീടാകുന്നത് അവിടെ കുഞ്ഞുമക്കളുടെ കളിചിരികള്‍ ഉയരുമ്പോഴാണ്.ഒരു ദാമ്പത്യം പൂവണിയുക തങ്ങള്‍ രണ്ടുപേര്‍ മാത്രമായിരിക്കുന്നവര്ക്കിടയി ലേക്ക് നെഞ്ചിലേറ്റാന്‍, മാറിലിഴഞ്ഞു നടക്കാന്‍ പാല്‍മണമുള്ള ഒരു ഉണ്ണികൂടി വിരുന്നു വരുമ്പോഴാണ്...... കാത്തിരുന്നാണ് അമ്മയുടെ മനസും ഉണര്‍ന്നത്..അച്ഛനൊപ്പം മോന്റെ കിളിക്കൊഞ്ചലലുകൽക്കയാണ് അമ്മ കാത്തിരുന്നത് ..കലപില കൂട്ടും കരീല കിളികളേയും, അരിമണിപ്രാവുകളേയും,ഓലാഞ്ഞാലിയേ യും,മരംതുള്ളീ ചാടി നടക്കും അണ്ണാറക്കാണ്ണനേയുമെല്ലാം വീട്ടിലെ വിരുന്നുകാരാക്കിയത് വയറ്റിൽ കിടക്കുന്ന മോനോട് കിന്നാരം പറഞ്ഞിട്ടാണ് .....
പകലന്തിയോളമുള്ള അച്ഛന്റെയും അമ്മയുടെയും അലച്ചിലുകള്‍ക്കു ശേഷം തിരികെ വീടണയുമ്പോള്‍ ഉമ്മറപ്പടിയില്‍ നിറപുഞ്ചിരിയുമായ് കാത്തിരിക്കാന്‍ , വരവേല്‍ക്കാന്‍ ഒരാളുണ്ടാവുക എത്ര ആനന്ദകരമാണ്..മോനെ നീ , എന്റെ പൊന്നോമന..നിൻറെ പ്രകാശം നിറഞ്ഞ മുഖമായിരുന്നു അമ്മയുടെ ഇന്ധനം.... ആ അമ്മയെ എങ്ങിനെയാണ് നിൻറെ ചേതനയറ്റ ശരീരം അച്ഛൻ കാണിച്ചുകൊടുക്കുക ക്ഷമിക്കു എൻറെ ഉണ്ണി, ആ അമ്മയെ മോനെ കാണിക്കാതിരുന്നത് മോന്റെ അച്ഛൻ ഒരു ഭർത്താവും കൂടെ ആയതൊണ്ടാണ് ........
ദൈവമേ ഭൂമിയുടെ സൌന്ദര്യമെല്ലാം ഒരു പിഞ്ചുകുഞ്ഞിനുള്ളീല്‍ നീയെങ്ങനെ ഒളിപ്പിച്ചു വെച്ചിരിക്കുന്നു..
എന്തു രസമായിരുന്നു നിന്റെ പാല്‍ പുഞ്ചിരി ,എന്തു ഭംഗിയാ കുഞ്ഞിപ്പാദങ്ങള്‍ക്ക്എത്ര കണ്ടിട്ടും കൊതി തീരാതവണ്ണം...മകനെ ഏതൊരമ്മയ്ക്ക് നിന്നെ പിരിയുവാനാകും? മാസങ്ങൾ കഴിഞ്ഞു നീ ഞങ്ങളെ വിട്ടുപോയിട്ട് ,എങ്കിലും ഞാനും നീയുമായി ജന്മാന്തരങ്ങളുടെ പഴക്കമുള്ളതു പോലെ,പിന്നിലേക്കു സഞ്ചരിക്കുകയാണ് ഞാന്‍എന്‍ മകനോടൊപ്പം ,
ഇതാ ഇന്നീ ശാന്തസുന്ദരമായ രാത്രി..പുറത്ത് ചാറ്റല്‍മഴയും മന്ദമാരുതനും വീശുന്നുണ്ട്.. സ്വസ്ഥമായി ഉറങ്ങുന്ന കുഞ്ഞ് ഇടയ്ക്കിടെ ഞെട്ടിയുണരുമ്പോള്‍ കൊട്ടിയുറക്കാന്‍ ശരീരം ......നീ ഇല്ലലോ മകനെ
ക്ഷീണിതമെങ്കിലും മനസ്സ് ഉണര്‍ന്നു തന്നെയിരിക്കുന്നുണ്ട്..അല്ലെങ് കില്‍ തന്നെ മക്കള്‍ വലുതാകുന്നതു വരെ സ്വസ്ഥമായി ഉറങ്ങാന്‍ അച്ചനും അമ്മകും കഴിയുമോ ..പാതിയുറക് കത്തിലും ഞങ്ങളുടെ മനസ്സ് മോന്റെ കൂടെ ത്തന്നെ..
ഞാന്‍ ഒരു നിമിഷം മിഴി പൂട്ടിയിരിക്കുമ്പോള്‍ ഉള്ളിലേക്കിതാ ഒരു പറ്റം കുഞ്ഞുമക്കള്‍.. ഞെട്ടിയുണരുമ്പോള്‍ സ്വാന്തനിപ്പിക്കാന്‍ അമ്മയുടെ കരങ്ങള്‍ അടൂത്തില്ലാത്ത കുഞ്ഞുങ്ങള്‍...കരഞ്ഞുതളരുമ്പോ ള്‍ എടുത്തുയര്‍ത്തി ഒരു മുത്തം നല്‍കാന്‍ ആരുമില്ലാത്ത ബാല്യങ്ങള്‍...നെഞ്ചു വിങ്ങുന്നുണ്ട്..
എനിക്കു നല്‍കിത്തന്ന കുഞ്ഞിനെയുമെടുത്ത് ഒന്ന് താരാട്ടു പാടാൻ അനുവദിക്കാത്ത ദൈവങ്ങളെ നിങ്ങള്ക്ക് മാപ്പില്ല .....ചേതനയറ്റ എന്റെ മോന്റെ ശരീരം എന്റെ കൈകളിൽ ഏല്പിച്ച ദൈവങ്ങളെ ......ചേതനയറ്റ ശരീരം എട്ടു വാങ്ങുമ്പോൾ എന്റെ കൈകൾ വിറച്ചില്ല അവന്റെ അമ്മ ഓരോ ദിവസവും വിളിക്കുന്ന ദൈവങ്ങളെ നിങ്ങൾ എവിടെ ആയിരുന്നു ആശുപത്രി പടികള്‍ തിരികെയിറങ്ങിയപ്പോള്‍ പിന്നിലുപേക്ഷിച്ചു പോന്ന, മകനെ ഒരിക്കല്‍ കൂടി ഞാനോര്‍ക്കുന്നു.. ഞങ്ങള്ക്ക് വേണ്ടി പിറന്ന്,.. അമ്മ നഷ്ടപ്പെട്ട , അച്ഛൻ നഷ്ടപെട്ട ..... .
സച്ചിദാനന്ദന്റെ കവിതയിലെ ചില വരികളാണോര്‍മ്മ വരിക..
ഇല്ല മറക്കുവാനൊന്നുമില്ല, ഓര്‍ക്കുവാനും
ഇല്ല, നിനക്കായുണ്ടായില്ല, പിച്ചവെയ്ക്കുവാനൊരു ബാല്യം
ഒരിക്കലും നിനക്കായ് പാടിയിട്ടില്ല
നറുവയസ്സിന്‍ സുഗന്ധമേറും താരാട്ട്
നുകര്‍ന്നിട്ടില്ലിതേ വരെ മുലപ്പാലിന്‍ മധുരക്കനി.
അമ്മ,എനിക്കൊരടഞ്ഞ വാതില്‍
ഞാനിതെങ്ങനെ തുറക്കും ദൈവമേ
ഓരോ പൂവിലും കാറ്റിലും ഞാന്‍ ചോദിക്കും
ഓരോ ഇലത്തുള്ളിയോടും അമ്മയെ ചോദിക്കും ഞാന്‍..
അമ്മ എനിക്കൊരടഞ്ഞ വാതില്‍.....
അമ്മയുടെ സ്നേഹസ്പര്‍ശനങ്ങളൊ, മുലപ്പാലിന്‍ മധുരമൊ, താരാട്ടിന്‍ ഈണങ്ങളോ, എടുത്തുയര്‍ത്താന്‍ കരങ്ങളൊ,സ്വാന്തനിപ്പിക്കാന്‍ സ്നേഹത്തിന്റെ വാക്കുകളോ ഇല്ലാതെ,പൊട്ടിച്ചിരിക്കാന്‍, കളിച്ചു രസിക്കാന്‍ കളിപ്പാട്ടങ്ങളും അന്യമായ മകനെ ,നീ എന്റെ മകൻ തന്നെയാണ്..എനിക്കു പിറന്ന മകൻ ..ആകാശപ്പറവകളെ
പോറ്റുന്ന തമ്പുരാന്റെ പൊന്നോമന മക്കള്‍..
നിങ്ങളുടെ കുഞ്ഞുങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളല്ലല്ലോ..
അവര്‍ നിങ്ങളിലൂടെ ഈ ഭൂമിയിലേക്ക് വന്നുവെന്നെയുള്ളൂ,എങ്കിലും നിങ്ങളുടെ സ്വന്തമല്ല..അവര്‍ക്ക് അവരുടേതായ വഴികള്‍ ഉണ്ടല്ലോ...
മകനെ ഞാൻ മനസിലാക്കുന്നു നിനക്ക് നിന്റെതായ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു , നിനക്ക് നിന്റെതായ വഴിയും ..അളവില്ലാതെ നല്‍കി ക്കൊടുത്ത സ്നേഹം തിരികെ കിട്ടുന്നില്ലല്ലോയെന്ന് സായാഹ്നത്തില്‍ പരിഭവിക്കയുമരുത്..ഞാൻ ....പരിഭാവിക്കുന്നില്ല ഞാൻ .....
.നെഞ്ചി ല്‍ ഒരു കുത്തേറ്റ പോലെ എന്റെ ഉള്ളു പിടഞ്ഞു ഒരു നിമിഷം..എങ്കിലും ഉള്ളീല്‍ നിന്നും ഒരു ചോദ്യം സൌമ്യമായി ഇങ്ങനെ ഞാന്‍ കേട്ടു......."അവനു ഈ ഭൂമിയിൽ അവൻറെ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു അവൻ അച്ഛനേക്കാളും അമ്മെയെക്കാളും ഏറ്റവും മിടുക്കൻ! ജനിച്ചു 2 ദിവസത്തിനുള്ളിൽ കർമങ്ങൾ തീർത്തവൻ അഭിമാനിക്കുന്നു ഈ അച്ഛൻ ......
അതേ വിധികള്‍ നിര്‍ണ്ണയിക്കാന്‍ നാമാരുമല്ല..ആരെന്തു പറഞ്ഞാലും കുഞ്ഞേ നിനക്ക് ഞങ്ങളെയും ഞങ്ങള്‍ക്ക് നിന്നെയും ഈശ്വരനു നമ്മെയും ചേര്‍ത്തു നിര്‍ത്താനും സ്നേഹിക്കാതിരിക്കാനുമാകില്ല..
കുഞ്ഞെ നീ വളരുക വാനോളം,നിന്റെ സൃഷ്ടാവ് നിനക്കു കാവലാകട്ടെ,
ആരുടെയും പാഴ്വാക്കുകള്‍ നിന്നെ തളര്‍ത്താതിരിക്കട്ടെ,
നീ ഞങ്ങള്‍ക്ക് കനിഞ്ഞേകിയ ദാനം,ഞങ്ങളുടെ സ്വാര്‍ത്ഥതകള്‍ നിന്റ വഴിയില്‍ തടസ്സമാകാതിരിക്കട്ടെ, ഞങ്ങളുടെ ശാഠ്യങ്ങള്‍ നിന്നെ സങ്കടപ്പെടൂത്താതിരിക്കട്ടെ,ദൈവമേ ഈ കുഞ്ഞ് ഞങ്ങളുടെ സ്വന്തമല്ല, അങ്ങയുടേതാണ്,
നീ തന്നു നീ തിരിച്ചെടുത്ത നിധി ശ്രദ്ധാപൂര്‍വ്വം കാത്തു കൊള്‍വാന്‍ കൃപയേകിയാലും